ETV Bharat / bharat

രോഗലക്ഷണങ്ങളില്ല; കൊവിഡിനെ ചെറുതായി കാണരുതെന്ന് ആരോഗ്യ വിദഗ്‌ധർ - covid symptoms

നിലവിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ 95 ശതമാനം പേരിലും രോഗലക്ഷണങ്ങൾ കാണിക്കുന്നില്ല. ഇത് തന്നെയാണ് രോഗവ്യാപന തോത് വർധിക്കാനുള്ള കാരണങ്ങളിൽ ഒന്നാമതായി പറയുന്നത്.

രോഗലക്ഷണങ്ങളില്ല  കൊവിഡിനെ ചെറുതായി കാണരുതെന്ന് ആരോഗ്യ വിദഗ്‌ധർ  കൊവിഡ് ലക്ഷണങ്ങൾ  കൊവിഡ് കേസുകൾ  കൊവിഡ് കേസുകൾ വർധിക്കുന്നു  കൊവിഡ് ലക്ഷണങ്ങൾ  No symptoms.. Dont take it easy yet.  No symptoms  covid symptoms  covid symptoms
രോഗലക്ഷണങ്ങളില്ല; കൊവിഡിനെ ചെറുതായി കാണരുതെന്ന് ആരോഗ്യ വിദഗ്‌ധർ
author img

By

Published : Apr 18, 2021, 1:14 AM IST

Updated : Apr 21, 2021, 3:47 PM IST

ഹൈദരാബാദ്: രാജ്യത്ത് കൊവിഡിന്‍റെ രണ്ടാം തരംഗം സംഭവിച്ചുകൊണ്ടിരിക്കുമ്പോൾ ഓരോ സംസ്ഥാനങ്ങളിലെയും കൊവിഡ് കേസുകൾ ദിനം പ്രതി വർധിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി രണ്ട് ലക്ഷത്തിലധികം പേർക്ക് ദിനംപ്രതി കൊവിഡ് സ്ഥിരീകരിക്കുന്നത്. നിലവിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ 95 ശതമാനം പേരിലും രോഗലക്ഷണങ്ങൾ കാണിക്കുന്നില്ല. ഇത് തന്നെയാണ് രോഗവ്യാപന തോത് വർധിക്കാനുള്ള കാരണങ്ങളിൽ ഒന്നാമത് നിൽക്കുന്നത്. നമ്മൾ അറിഞ്ഞും അറിയാതെയും നമ്മുടെ ശരീരത്തിലേക്ക് കൊറോണ വൈറസ് പ്രവേശിക്കുന്നു.

രോഗപ്രതിരോധ ശേഷിയുള്ള രോഗലക്ഷണങ്ങൾ കാണിക്കാത്ത കൊവിഡ് രോഗികളിൽ രോഗം മൂലമുണ്ടാകുന്ന ഇംപാക്റ്റ് വളരെ ചെറുതായിരിക്കും. എന്നാൽ ചിലരിൽ രോഗബാധയുണ്ടായാൽ ചുമ, ജലദോഷം, പനി അടക്കമുള്ള രോഗലക്ഷണങ്ങൾ കാണിക്കുന്നു. എന്നാൽ രോഗലക്ഷണങ്ങൾ കാണിച്ചാൽ ശരിയായ ചികിത്സക്ക് ശ്രമിക്കാതെ ലക്ഷണങ്ങൾ അവഗണിക്കുകയാണ് ചെയ്യുന്നത്. ഈ അവഗണനയുടെ ഫലമായും കൊവിഡ് കേസുകൾ വലിയ രീതിയിൽ വർധിക്കുന്നുണ്ട്.

കണ്ണിൽ ചുവപ്പ്

കണ്ണിലുണ്ടാകുന്ന ചുവപ്പ്, ചൊറിച്ചിൽ, കണ്ണിൽ വെള്ളം നിറയുന്നത് തുടങ്ങിയ ലക്ഷണങ്ങൾ കണ്ണിലുണ്ടായ അലർജിയുടെ രോഗലക്ഷണങ്ങളായാണ് കണക്കാക്കിയിരുന്നത്. ഈ ലക്ഷണങ്ങൾക്കൊപ്പം തലവേദന, പനി തുടങ്ങിയ രോഗലക്ഷണങ്ങളും അവഗണിക്കുകയാണ് പതിവ്. ഈ രണ്ട് ലക്ഷണങ്ങളും ഒരുമിച്ച് ഉണ്ടാകുന്ന അവസ്ഥ കൊവിഡ് ലക്ഷണമായി ആരോഗ്യ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. ഈ രോഗലക്ഷണങ്ങൾ കാണിച്ചാൽ കൊവിഡ് പരിശോധനക്ക് വിധേയമാകണമെന്ന് വിദഗ്‌ധർ പറഞ്ഞുവക്കുന്നു.

രോഗലക്ഷണങ്ങളില്ല  കൊവിഡിനെ ചെറുതായി കാണരുതെന്ന് ആരോഗ്യ വിദഗ്‌ധർ  കൊവിഡ് ലക്ഷണങ്ങൾ  കൊവിഡ് കേസുകൾ  കൊവിഡ് കേസുകൾ വർധിക്കുന്നു  കൊവിഡ് ലക്ഷണങ്ങൾ  No symptoms.. Dont take it easy yet.  No symptoms  covid symptoms  covid symptoms
കണ്ണിൽ ചുവപ്പ്

മറവി

നോവൽ കൊറോണ വൈറസ് ശ്വാസകോശത്തിനൊപ്പം മനുഷ്യ ശരീരത്തിലെ വിവിധ ഭാഗങ്ങളെയും ബാധിക്കുന്നുവെന്നാണ് പുതിയ കണ്ടെത്തൽ. തലച്ചോറിനെ മോശമായ രീതിയിൽ ബാധിക്കുന്നതായി പുതിയ റിപ്പോർട്ടുകളുണ്ട്. അറ്റെൻഷൻ സ്‌പാനിലുണ്ടായ കുറവ്, മറവി, ഉത്‌കണ്ഠ, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങളും കാണിക്കുന്നുണ്ട്.

വിശപ്പില്ലായ്‌മ

വിശപ്പില്ലായ്‌മ, മനം പുരട്ടൽ തുടങ്ങിയ ലക്ഷണങ്ങൾ നിസാരമെന്ന് തോന്നുമെങ്കിലും കൊവിഡ് സാഹചര്യത്തിൽ ഈ ലക്ഷണങ്ങളും കൊവിഡ് രോഗലക്ഷണങ്ങളായി കരുതുന്നു. ചൈനയിൽ പ്രാരംഭത്തിൽ കൊവിഡ് രോഗികളിൽ വയറിളക്കം, വയറുവേദന, മനം പുരട്ടൽ, ഗ്യാസ്ട്രിക് പ്രശ്‌നങ്ങൾ, വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങളും കൊവിഡ് ലക്ഷണങ്ങളായി കണക്കാക്കുന്നുണ്ട്. ഭാവിയിലെ അപകടസാധ്യതകൾ ലഘൂകരിക്കുന്നതിൽ നേരത്തെയുള്ള പരിശോധനയും രോഗനിർണയവും പ്രധാനമാണ്.

ക്ഷീണം

തുടർച്ചയായുള്ള ക്ഷീണം കൊവിഡ് ലക്ഷണമായി വിലയിരുത്തുന്നു. രണ്ട് ദിവസത്തിൽ കൂടുതലായി ക്ഷീണം അനുഭവപ്പെട്ടാൽ കൊവിഡ് പരിശോധനക്ക് വിധേയമാകണമെന്ന് വിദഗ്‌ധർ പറയുന്നു. കൊവിഡ് മുക്തി നേടിയാലും ചില രോഗികളിൽ ശക്തമായ ക്ഷീണം റിപ്പോർട്ട് ചെയ്യുന്നു. ക്ഷീണം അനുഭവപ്പെടുന്ന സാഹചര്യമുണ്ടായാൽ വിദഗ്‌ധ സഹായം തേടണമെന്ന് ആരോഗ്യ വിദഗ്‌ധർ പറയുന്നു. ശക്തമായ പനി, തുടർച്ചയായ വരണ്ട ചുമ, നെഞ്ച് വേദന, ശ്വസിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവ കൊവിഡ് രോഗബാധയുടെ രോഗലക്ഷണങ്ങളായി കാണുന്നു.

ആന്‍റിബോഡി പരിശോധനയിലൂടെ കൊവിഡ് രോഗബാധിതനായോ എന്ന് കണ്ടെത്താനാകും. രക്ത പരിശോധനയിലൂടെ ആന്‍റി ബോഡിയെ തിരിച്ചറിയാനായി സാധിക്കും. കൊവിഡ് ബാധിതനായ ഒരാളിൽ രോഗത്തിനെതിരായ ആന്‍റിബോഡി ഉൽപാദിപ്പിക്കുന്നുണ്ട്. അതിനാൽ രക്തത്തിലുണ്ടാകുന്ന ആന്‍റിബോഡിയുടെ സാന്നിധ്യം രോഗബാധ വന്നിരുന്നോ എന്ന് സ്ഥിരീകരിക്കാനാകും. എന്നാൽ ഈ ആന്‍റിബോഡികൾ നമ്മുടെ ശരീരത്തിൽ എത്രനാൾ നിലനിൽക്കും എന്നതിന് തെളിവുകൾ ഇതുവരെ ലഭ്യമായിട്ടില്ല. എന്നാൽ ഈ ആന്‍റിബോഡികൾ ഉള്ളവരിൽ രോഗം പിടിപെടുന്നില്ലെന്നും കണ്ടെത്തി.

Last Updated : Apr 21, 2021, 3:47 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.