ETV Bharat / bharat

കർണാടകയിൽ സമ്പൂർണ ലോക്ക്‌ഡൗണില്ല; 18 വയസിന് മുകളിലുള്ളവർക്ക് ഇന്നുമുതൽ വാക്‌സിനേഷൻ: ആരോഗ്യമന്ത്രി

author img

By

Published : May 1, 2021, 1:40 PM IST

നിലവിലുള്ള കർഫ്യൂ തുടരും. കർഫ്യൂ അവസാനിച്ച ശേഷം തുടർനടപടികളെ കുറിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

No proposal for a complete lockdown Symbolic drive to vaccination campaign in Karnataka: Health minister കർണാടകയിൽ സമ്പൂർണ ലോക്ക്‌ഡൗണില്ല 18 വയസിന് മുകളിലുള്ളവർക്ക് വാക്‌സിനേഷൻ വാക്‌സിനേഷൻ vaccination ലോക്ക്‌ഡൗൺ lockdown കർഫ്യൂ curfew കർണാടകയിൽ കർഫ്യൂ karnataka curfew covid covid19 കൊവിഡ് കൊവിഡ്19 Karnataka Health minister Health minister Karnataka ആരോഗ്യമന്ത്രി കർണാടക ആരോഗ്യമന്ത്രി ഡോ.സുധാകർ dr sudhakar
no situation for a complete lockdown in Karnataka: Health Minister

ബംഗളൂരു: സംസ്ഥാനത്ത് സമ്പൂർണ ലോക്ക്‌ഡൗണിനുള്ള സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി ഡോ.സുധാകർ. അതേസമയം സംസ്ഥാനത്ത് നിലവിലുള്ള 14 ദിവസത്തെ ജനതാ കർഫ്യൂ തുടരുമെന്നും കർഫ്യൂ അവസാനിച്ച ശേഷം തുടർനടപടികളെ കുറിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കൂടുതൽ വായനയ്‌ക്ക്: മൂന്നാംഘട്ട വാക്സിനേഷൻ സുഗമമാക്കും: കര്‍ണാടക ആരോഗ്യമന്ത്രി

18 വയസിന് മുകളിലുള്ളവർക്ക് വാക്‌സിനേഷൻ നൽകാനുള്ള പ്രചാരണം ഇന്ന് മുതൽ ആരംഭിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു. എന്നാൽ വലിയ തോതിൽ വാക്‌സിനേഷൻ ആരംഭിക്കാൻ കൂടുതൽ സമയം ആവശ്യമാണ്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി യെദ്യൂരപ്പ വാക്‌സിൻ ഉത്പാദന കമ്പനികളുമായി ചർച്ച നടത്തി.

വാക്‌സിൻ എപ്പോഴെത്തും എന്നതിനെക്കുറിച്ച് പ്രത്യേക വിവരങ്ങളൊന്നുമില്ല. ആറ് ലക്ഷം ഡോസ് വാക്‌സിൻ സംസ്ഥാനത്ത് ആവശ്യമാണ്. എന്നാൽ നിലവിൽ മൂന്ന് ലക്ഷം ഡോസ് വാക്‌സിൻ മാത്രമേയുള്ളൂ. കൂടുതൽ വാക്‌സിൻ എത്തിയ ശേഷം വലിയ തോതിൽ വാക്‌സിനേഷൻ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.