ETV Bharat / bharat

കൊവിഷീൽഡ് സ്വീകരിച്ച ഇന്ത്യക്കാർക്ക് ക്വാറന്‍റൈൻ ഒഴിവാക്കി ദക്ഷിണ കൊറിയ

കൊവാക്‌സിന്‍റെ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചാലും രണ്ടാഴ്‌ചത്തെ ക്വാറന്‍റൈൻ നിർബന്ധമാണ്.

author img

By

Published : Jun 16, 2021, 10:23 PM IST

Covishield vaccinated Indians  quarantine for indians in South Korea  South Korea quarantine  ഇന്ത്യക്കാർക്ക് ക്വാറന്‍റൈൻ ഒഴിവാക്കി ദക്ഷിണ കൊറിയ  കൊവിഷീൽഡ് സ്വീകരിച്ച ഇന്ത്യക്കാർക്ക് ക്വാറന്‍റൈൻ ഒഴിവാക്കി  കൊവിഷീൽഡ് വാർത്ത
ഷിൻ ബോങ്-കിൽ

ന്യൂഡൽഹി: ജൂലായ് ഒന്ന് മുതൽ കൊവീഷീൽഡ് വാക്‌സിന്‍റെ രണ്ട് ഡോസും സ്വീകരിച്ച ഇന്ത്യക്കാർക്ക് ദക്ഷിണ കൊറിയയിൽ ക്വാറന്‍റൈൻ ഒഴിവാക്കാൻ തീരുമാനം. രണ്ടാഴ്‌ചത്തെ നിർബന്ധിത ക്വാറന്‍റൈനാണ് ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അതേസമയം, കൊവാക്‌സിൻ സ്വീകരിച്ചവർക്കുള്ള രണ്ടാഴ്‌ചത്തെ ക്വാറന്‍റൈൻ തുടർന്നേക്കും.

Also Read: സമുദ്രത്തിനുള്ളിലെ നിധിതേടി ഇന്ത്യ; 'ഡീപ് ഓഷ്യൻ' ദൗത്യത്തിന് അംഗീകാരം

കൊവാക്‌സിൻ സ്വീകരിച്ച പൊതുജനങ്ങൾക്ക് മാത്രമായിരിക്കും ഇത്തരത്തിൽ ക്വാറന്‍റൈൻ നിയന്ത്രണം ബാധകമെന്ന് ദക്ഷിണ കൊറിയയുടെ ഇന്ത്യൻ അംബാസഡർ ഷിൻ ബോങ്-കിൽ പറഞ്ഞു. രാഷ്‌ട്രതലവൻമാർക്കും ഉന്നതർക്കും ക്വാറന്‍റൈൻ മാർഗനിർദേശം ബാധകമായിരിക്കില്ല.

Also Read: എഞ്ചിനീയറിങ് ജോലി ഉപേക്ഷിച്ച് ലഹരിക്കടത്ത്; യുവതിയും കാമുകനും പിടിയില്‍

ഇന്ത്യ അയൽ സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്‌സിൻ ഡോസുകൾ നൽകിയതിനെയും അദ്ദേഹം പ്രശംസിച്ചു. ഭൂട്ടാൻ, നേപ്പാൾ, ശ്രീലങ്ക, മാലിദ്വീപ് മുതലായ അയൽ രാജ്യങ്ങൾക്ക് ഇന്ത്യ നൽകിയ വാക്‌സിൻ ഡോസുകൾ ഏറെ ഉപകാരപ്പെട്ടിട്ടുണ്ടെന്നും ഷിൻ ബോങ്-കിൽ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.