ഗാന്ധിനഗർ: കൊവിഡ് പകർച്ചവ്യാധി കണക്കിലെടുത്ത് പൊതുസ്ഥലങ്ങളിൽ ക്രിസ്‌മസ്, പുതുവത്സരാഘോഷങ്ങളോ പൊതു പ്രാർത്ഥനകളോ സമ്മേളനങ്ങളോ അനുവദിക്കില്ലെന്ന് ഗുജറാത്ത് സർക്കാർ. അതേസമയം ചില പൊതുസ്ഥലങ്ങളിൽ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ചെറിയ രീതിയിൽ ആഘോഷങ്ങൾ അനുവദിക്കുമെന്നും ആഭ്യന്തര സഹമന്ത്രി പ്രദീപ്സിങ് ജഡേജ പറഞ്ഞു. ഇത്തരം സ്ഥലങ്ങളിൽ കൊവിഡ് മാർഗനിർദേശങ്ങൾ പൂർണമായി പാലിക്കുന്നുണ്ടെന്ന് ഭരണകൂടം ഉറപ്പുവരുത്തും. ചടങ്ങുകളിൽ 50 ശതമാനമോ 200 ആളുകളോ മാത്രമായിരിക്കും പങ്കെടുക്കുകയെന്നും പ്രദീപ്സിങ് ജഡേജ വ്യക്തമാക്കി. സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെ കണക്കു പ്രകാരം ഗുജറാത്തിൽ 2,38,205 കൊവിഡ് ബാധിതരാണ് നിലവിലുള്ളത്.
ക്രിസ്‌മസ്, പുതുവത്സരാഘോഷങ്ങൾ അനുവദിക്കില്ലെന്ന് ഗുജറാത്ത് സർക്കാർ - Christmas
അതേസമയം ചില പൊതുസ്ഥലങ്ങളിൽ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ചെറിയ രീതിയിൽ ആഘോഷങ്ങൾ അനുവദിക്കുമെന്നും ആഭ്യന്തര സഹമന്ത്രി പ്രദീപ്സിങ് ജഡേജ പറഞ്ഞു.