ETV Bharat / bharat

കറൻസി നോട്ടുകളിൽ ഗാന്ധിജി തന്നെ ; മറ്റ് നിർദേശങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് ആർബിഐ

ഗാന്ധിജിക്ക് പുറമെ പ്രമുഖ വ്യക്തിത്വങ്ങളുടെ ചിത്രങ്ങളും നോട്ടുകളിൽ ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ആർബിഐയുടെ പ്രതികരണം

No proposal to replace face of Mahatma Gandhi on bank notes  Mahatma Gandhi on bank notes  കറൻസി നോട്ടുകളിൽ ഗാന്ധിജി തന്നെ  മഹാത്മഗാന്ധിയുടെ മുഖം മാറ്റുന്നതിനെപ്പറ്റി ആലോചനയില്ല  ആർബിഐ  rbi bank notes
കറൻസി നോട്ടുകളിൽ ഗാന്ധിജി തന്നെ
author img

By

Published : Jun 6, 2022, 4:15 PM IST

മുംബൈ : കറൻസി നോട്ടുകളിൽ നിന്ന് മഹാത്മാഗാന്ധിയുടെ മുഖം മാറ്റുന്നതിനെപ്പറ്റി നിലവിൽ ആലോചനയില്ലെന്ന് റിസർവ് ബാങ്ക്. ഇത് സംബന്ധിച്ച നിർദേശം ഒന്നും ലഭിച്ചിട്ടില്ലന്നും ആര്‍ബിഐ വ്യക്തമാക്കി. ഗാന്ധിജിക്ക് പുറമെ മറ്റ് പ്രമുഖ വ്യക്തിത്വങ്ങളുടെ ചിത്രങ്ങളും നോട്ടുകളിൽ ഉപയോഗിക്കാൻ ആലോചിക്കുന്നതായി നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

രവീന്ദ്രനാഥ ടാഗോർ, എപിജെ അബ്‌ദുൾ കലാം എന്നിവരുടെ ചിത്രങ്ങള്‍ നോട്ടുകളിൽ പരിഗണിക്കുന്നു എന്നായിരുന്നു റിപ്പോർട്ടുകള്‍. ആർബിഐയും ധനമന്ത്രാലയത്തിന് കീഴിലുള്ള സെക്യൂരിറ്റി പ്രിന്‍റിങ് ആൻഡ് മിന്‍റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും ഇത് സംബന്ധിച്ച് രണ്ട് വ്യത്യസ്‌ത സെറ്റ് സാംപിളുകൾ തയാറാക്കിയതായും അഭ്യൂഹങ്ങളുണ്ടായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.