ETV Bharat / bharat

അസമിൽ ലോക്ക്ഡൗൺ സാധ്യത തള്ളി ആരോഗ്യമന്ത്രി

author img

By

Published : Apr 9, 2021, 7:14 AM IST

195 പുതിയ കോവിഡ് -19 കേസുകളാണ് ബുധനാഴ്ച അസമില്‍ റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,19,027 ആയി.

No possibility of imposing lockdown  night curfew in Assam  Assam lockdown  Himanta Biswa Sarma  COVID-19 cases  No possibility of imposing lockdown or night curfew in Assam: Health minister  Health minister  Assam  അസമിൽ ലോക്ക്ഡൗൺ സാധ്യത തള്ളി ആരോഗ്യമന്ത്രി  അസം  ലോക്ക്ഡൗൺ  ഹിമന്ത ബിശ്വ ശര്‍മ്മ
അസമിൽ ലോക്ക്ഡൗൺ സാധ്യത തള്ളി ആരോഗ്യമന്ത്രി

ഗുവഹത്തി: രാജ്യത്തെ കൊവിഡ് കേസുകളിലെ വര്‍ധനവ് കണക്കിലെടുത്ത് അസമില്‍ ലോക്ക്ഡൗണോ രാത്രി കര്‍ഫ്യൂവോ ഏര്‍പ്പെടുത്താനുള്ള സാധ്യത തള്ളി ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. അടുത്ത ഏഴു ദിവസത്തിനുള്ളിൽ പ്രതിദിന സാമ്പിൾ ടെസ്റ്റിന്‍റെ എണ്ണം ഒരു ലക്ഷമായി ഉയർത്താൻ സർക്കാർ പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ബുധനാഴ്ച വരെ സംസ്ഥാനത്ത് 73,32,580 കൊവിഡ് പരിശോധന നടത്തിയിട്ടുണ്ട്. കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചതിനാല്‍ പല സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തുടങ്ങിയതോടെയാണ് സംഭവത്തില്‍ വ്യക്തത വരുത്തി ആരോഗ്യമന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്.

രാജ്യത്തുടനീളം കൊറോണ വൈറസ് കേസുകൾ വർധിക്കുന്നതിനിടയിൽ, പല സംസ്ഥാനങ്ങളും അണുബാധ പകരുന്നത് തടയുന്നതിന് ലോക്ക്ഡൗണും രാത്രി കർഫ്യൂവും ഏർപ്പെടുത്താൻ തുടങ്ങി. അതേസമയം കർണാടകയിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും സംസ്ഥാനത്തെത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡം പാലിക്കാനും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം പരിശോധന നടത്താനും മന്ത്രി ആളുകളോട് അഭ്യഥിച്ചു. 195 പുതിയ കോവിഡ് -19 കേസുകളാണ് ബുധനാഴ്ച അസമില്‍ റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,19,027 ആയി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.