ETV Bharat / bharat

കര്‍ണാടകയില്‍ കൊവിഡ് വ്യാപനം രൂക്ഷം; ലോക്ക്‌ഡൗണ്‍ പ്രഖ്യാപിക്കില്ലെന്ന് മുഖ്യമന്ത്രി

മാസ്‌ക് ധരിക്കാത്തവർക്കെതിരെ നാളെ മുതൽ കർശന നടപടി സ്വീകരിക്കാൻ നിർദേശം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു

author img

By

Published : Mar 30, 2021, 11:14 AM IST

No lockdown in Karnataka  night curfew in Karnataka  Karnataka chief minister  BS Yediyurappa on lockdown  Karnataka COVID-19  Bengaluru covid  No lockdown or night curfew in Karnataka, says CM Yediyurappa  Yediyurappa  കര്‍ണാടകയില്‍ കൊവിഡ് വ്യാപനം രൂക്ഷം; ലോക്ഡൗണ്‍ ഇല്ലെന്ന് മുഖ്യമന്ത്രി  കര്‍ണാടകയില്‍ കൊവിഡ് വ്യാപനം രൂക്ഷം  ലോക്ഡൗണ്‍ ഇല്ലെന്ന് മുഖ്യമന്ത്രി  കര്‍ണാടക  കൊവിഡ് വ്യാപനം  ലോക്ഡൗണ്‍  യെദ്യൂരപ്പ
കര്‍ണാടകയില്‍ കൊവിഡ് വ്യാപനം രൂക്ഷം; ലോക്ഡൗണ്‍ ഇല്ലെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: കൊവിഡ് വ്യാപനം രൂക്ഷമായ കർണാടകയിൽ ഉടൻ ലോക്ക്‌ഡൗൺ ഏർപ്പെടുത്തില്ലെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ അറിയിച്ചു. അതേസമയം പ്രതിഷേധങ്ങളും സമരപരിപാടികളും നിരോധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. മാസ്‌ക് ധരിക്കാത്തവർക്കെതിരെ നാളെ മുതൽ കർശന നടപടി സ്വീകരിക്കാൻ നിർദേശം നൽകിയതായും മുഖ്യമന്ത്രിപറഞ്ഞു. കൊവിഡ് അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബംഗളൂരുവിൽ കോവിഡ് കേസുകൾ അപകടകരമായ തോതിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ദിവസേന ശരാശരി ആയിരത്തിലേറെ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ 16,921പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ പരിശോധന കൂടുതൽ ശക്തമാക്കും. രോഗവ്യാപനം കുറയ്ക്കുന്നതിനായി ആൾക്കൂട്ടം ഒഴിവാക്കാനും മുഖ്യമന്ത്രി പൊതുജനങ്ങളോട് അഭ്യർഥിച്ചു. ബെംഗളൂരുവിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ 2,004 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 4,07,709 പേര്‍ രോഗമുക്തി നേടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.