ന്യൂഡൽഹി: സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ഉദ്യോഗസ്ഥർ ജീൻസും ടീഷർട്ടും സപോർട്‌സ് ഷൂവും ഉൾപ്പെടെ ധരിച്ച് ഓഫിസിലെത്തുന്നത് വിലക്കി ഡയറക്ടർ സുബോദ് കുമാർ ജയ്സ്വാൾ. ഇനിമുതൽ ഫോർമൽ വേഷങ്ങൾ മാത്രം ധരിച്ച് ജോലിക്കെത്തിയാല്‍ മതിയെന്നാണ് നിർദേശം.
Also Read:കൊടും തണുപ്പിലും മഴയിലും കർമനിരതരായി ഇന്ത്യൻ സൈന്യം
പുരുഷ ജീവനക്കാർക്ക് ഷർട്ട്, ഫോർമൽ പാന്റ്സ്, ഷൂസ് എന്നിവ ധരിക്കാം. മുഖം വൃത്തിയായി ഷേവ് ചെയ്യണം. സാരി, സ്യൂട്ട്, ഫോർമൽ ഷർട്ട്, പാന്റ്സ് തുടങ്ങിയവ മാത്രമേ വനിത ജീവനക്കാർ ധരിക്കാവൂ. ബ്രാഞ്ച് മേധാവികൾ ഇക്കാര്യം ഉറപ്പ് വരുത്തണമെന്നും സിബിഐ ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു. സിബിഐയിലെ ഉദ്യോഗസ്ഥർ ഫോർമൽ വസ്ത്രങ്ങൾ ധരിക്കണമെന്നത് നടപടി ക്രമങ്ങളുടെ ഭാഗമാണ്.