ETV Bharat / bharat

വാഹനങ്ങളിൽ സഞ്ചരിക്കാൻ ഇ- പാസ്‌ നിർബന്ധമല്ലെന്ന്‌ മഹാരാഷ്ട്ര ഡിജിപി - സഞ്ജയ് പാണ്ഡെ

പൊതുസ്ഥലങ്ങളിൽ ആളുകൾ ഒത്തുകൂടുന്നത്‌ ഒഴിവാക്കിയാൽ തന്നെ സാമൂഹിക വ്യാപനത്തിന്‍റെ തോത്‌ കുറക്കാൻ സാധിക്കും

No e-pass required  vehicle movement during Maha curb  ഇ- പാസ്‌ നിർബന്ധമല്ല  മഹാരാഷ്ട്ര ഡിജിപി  സഞ്ജയ് പാണ്ഡെ
വാഹനങ്ങളിൽ സഞ്ചരിക്കാൻ ഇ- പാസ്‌ നിർബന്ധമല്ലെന്ന്‌ മഹാരാഷ്ട്ര ഡിജിപി
author img

By

Published : Apr 15, 2021, 9:30 AM IST

മുംബൈ: സംസ്ഥാനത്ത്‌ നിരോധനാജ്ഞ ഏർപ്പെടുത്തിയ സാഹചര്യത്തിൽ വാഹനങ്ങളിൽ സഞ്ചരിക്കാൻ ഇ- പാസ്‌ നിർബന്ധമല്ലെന്ന്‌ മഹാരാഷ്ട്ര ഡിജിപി സഞ്ജയ് പാണ്ഡെ. അടിയന്തര ആവശ്യങ്ങൾക്കുള്ള യാത്രകൾക്ക്‌ മാത്രമേ സംസ്ഥാനത്ത്‌ നിലവിൽ അനുമതിയുള്ളൂ. അടിയന്തര ആവശ്യങ്ങൾക്കായി പുറത്തിറങ്ങുന്നവരെ തടയരുതെന്ന്‌ പൊലീസ്‌ ഉദ്യോഗസ്ഥരോട്‌ അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത്‌ കൊവിഡ്‌ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ്‌ 15 ദിവസത്തേക്ക്‌ നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്നത്. രാവിലെ ഏഴ്‌ മുതൽ രാത്രി എട്ട്‌ വരെയുള്ള അവശ്യസർവ്വീസുകൾ മാത്രമേ അനുവദിക്കൂ.

അടിയന്തര ആവശ്യങ്ങൾക്കുള്ള യാത്രകൾക്കൊഴികെ നിയന്ത്രണമുണ്ടാകും. നാല്‌ പേരിൽ കൂടുതൽ കൂട്ടംകൂടാൻ പാടില്ല. ഹോട്ടലുകളിലും റസ്റ്റോറന്‍റുകളിലും ഹോം ഡെലിവറി സംവിധാനം അനുവദിക്കും. പൊതുസ്ഥലങ്ങളിൽ ആളുകൾ ഒത്തുകൂടുന്നത്‌ ഒഴിവാക്കിയാൽ തന്നെ സാമൂഹിക വ്യാപനത്തിന്‍റെ തോത്‌ കുറക്കാൻ സാധിക്കും. രാത്രികാലങ്ങളിലും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്‌. ഇതിനായി വിവിധ ഭാഗങ്ങളിലായി 13,280 പൊലീസ്‌ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.