ഭോപ്പാല്‍: സംസ്ഥാനത്ത് ഓക്സിജന്‍ കിട്ടാതെ ഒരാള്‍ പോലും മരിച്ചിട്ടില്ലെന്ന് മധ്യപ്രദേശ് ആരോഗ്യ മന്ത്രി പ്രഭുറാം ചൗധരി. കൊവിഡ് രണ്ടാം തരംഗത്തില്‍ ഓക്സിജന്‍ ലഭിക്കാതെ ആരും മരിച്ചിട്ടില്ലെന്ന കേന്ദ്ര സര്‍ക്കാറിന്‍റെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് തൊട്ടുപിന്നാലെയാണ് ചൗധരിയുടെ പ്രതികരണം.
സംസ്ഥാനത്ത് ഓക്സിജന്‍ ക്ഷാമമുണ്ടെന്ന സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണത്തോട് പ്രതികരിക്കുകായായിരുന്നു മന്ത്രി. ചിലയിടങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് പ്രശ്നങ്ങല്‍ പരിഹരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓക്സിജന്‍ ലഭ്യത കുറഞ്ഞത് കാരണം ഒരാള്‍ മരിച്ചെന്ന് കാണിച്ച് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്ക്:- പതിനൊന്നായിരം ഓക്സിജന്‍ സിലിണ്ടറുകളും 2950 വെന്‍റിലേറ്ററുകളും ലക്ഷ്യസ്ഥാനത്തെത്തിച്ച് ഇന്ത്യന്‍ വ്യോമസേന
തങ്ങളുടെ സംസ്ഥാനത്തും കൊവിഡ് മരണങ്ങളില്ലെന്ന് കാണിച്ച് മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് ടോപ്പെയും രംഗത്ത് എത്തിയിരുന്നു. 10,512 പേര്‍ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചതായാണ് കണക്ക്. സംസ്ഥാനത്ത് മരണ നിരക്ക് ഉയരുന്നതില്‍ ബി.ജെ.പി സര്‍ക്കാറിനെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്ത് എത്തിയിരുന്നു.