ന്യൂഡല്‍ഹി: ഇസ്രയേല്‍ ചാര സോഫ്‌റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയില്‍ രാഷ്ട്രീയ നേതാക്കൻമാർ, ജഡ്‌ജിമാർ, മാധ്യമപ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവരുടെ ഫോൺ ചോർത്തിയെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് ജെഡിയു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയും എൻഡിഎ നേതാവുമായ നിതീഷ് കുമാർ. കേന്ദ്രം ഭരിക്കുന്ന ബിജെപി നേതൃത്വം നല്‍കുന്ന എൻഡിഎയില്‍ നിന്ന് പെഗാസസ് വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെടുന്ന ആദ്യ നേതാവാണ് നിതീഷ് കുമാർ.
പാർലമെന്‍റിന്‍റെ മൺസൂൺ സെഷൻ തുടങ്ങിയത് മുതല്‍ പെഗാസസ് വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ ശക്തമായ പ്രക്ഷോഭത്തിലാണ്. ഈ സാഹചര്യത്തിലാണ് ഭരണ കക്ഷിയില്‍ നിന്ന് പെഗാസസ് വിഷയത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നത്. ' ഇക്കാര്യത്തില്‍ എന്തായാലും അന്വേഷണം നടത്തണം. കഴിഞ്ഞ കുറെ ദിവസങ്ങളായി ഫോൺ ചോർത്തല്‍ സംബന്ധിച്ചുള്ള വാർത്തകൾ കേൾക്കുന്നുണ്ട്. ഈ വിഷയം പാർലമെന്‍റില്‍ ചർച്ച ചെയ്യപ്പെടേണ്ടതാണ്.
നിതീഷിന്‍റെ നീക്കത്തില്‍ ജാഗ്രതയോടെ ബിജെപി
എൻഡിഎയില്‍ ബിജെപിക്ക് ഒപ്പം ശക്തമായി നിലകൊള്ളുന്ന പാർട്ടിയായ ജെഡിയുവില്‍ നിന്ന് പെഗാസസ് വിഷയത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നത് ദേശീയ തലത്തില്‍ വലിയ ചർച്ചയാകും. മമത ബാനർജി പ്രതിപക്ഷ നേതാക്കളെ ഡല്‍ഹിയിലെത്തി കണ്ടതും പ്രതിപക്ഷ ഐക്യത്തിന് വേണ്ടി കോൺഗ്രസ് ശ്രമിക്കുന്നതും ബിജെപിയെ ആശങ്കയിലാക്കുന്നതിനിടെയാണ് നിതീഷ് എൻഡിഎയില്‍ വിമത സ്വരം ഉയർത്തുന്നത്.
also read: പണപ്പെരുപ്പം, പെഗാസസ്, കർഷക പ്രശ്‌നങ്ങൾ എന്നിവയിൽ വിട്ടുവീഴ്‌ചയില്ലെന്ന് രാഹുൽ ഗാന്ധി
പ്രതിപക്ഷം അന്വേഷണം ആവശ്യപ്പെടുന്നുണ്ട്'. എന്തായാലും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും നിതീഷ് കുമാർ പറഞ്ഞതായി ദേശീയ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. കൊവിഡ് പ്രതിരോധം, കാർഷിക നിയമങ്ങൾ, പെഗാസസ് ഫോൺ ചോർത്തല്‍ എന്നി വിഷയങ്ങളില്‍ പാർലമെന്‍റില്‍ പ്രതിപക്ഷം ശക്തമായ പ്രക്ഷോഭമാണ് നടത്തുന്നത്.
also read: പെഗാസസില്‍ ചോരുമോ മോദി സര്‍ക്കാരിന്‍റെ വിശ്വാസ്യത?
ടെല്‍ അവീസ് ആസ്ഥാനമായ എൻഎസ്ഒ ഗ്രൂപ്പ് നിർമിച്ച ചാര സോഫ്‌റ്റ്‌വെയറാണ് പെഗാസസ്. 2010 മുതല്‍ ഇത് നിലവിലുണ്ട്. സർക്കാർ ഏജൻസികൾക്ക് തീവ്രവാദം, കുറ്റകൃത്യങ്ങൾ എന്നിവ കണ്ടെത്താനും തടയാനും വേണ്ടിയാണ് പെഗാസസ് സോഫ്‌റ്റ്‌വെയർ നല്‍കുന്നത്. 2018ലെ ഒരു സുപ്രധാന അന്തർദേശീയ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം ഇന്ത്യ അടക്കം 45 രാജ്യങ്ങളില്‍ പെഗാസസ് സോഫ്റ്റ്‌വെയർ നിയമവിരുദ്ധമായി ഉപയോഗിക്കുന്നുണ്ട്.