ETV Bharat / bharat

Nitin Gadkari to launch the Bharat NCAP കാറുകൾക്ക് ഇന്ത്യയുടെ സ്വന്തം ഇടിപ്പരീക്ഷ; ഭാരത് എന്‍സിഎപിക്ക് ഓഗസ്റ്റ് 22ന് തുടക്കം - ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡ്

Bharat New Car Assessment Programme: 3.5 ടണ്ണില്‍ താഴെ ഭാരമുള്ള എം1 വിഭാഗത്തിലുള്ള വാഹനങ്ങള്‍ക്കാണ് ഭാരത് ന്യൂ കാര്‍ അസസ്‌മെന്‍റ് പ്രോഗ്രാം ബാധകമാകുക.

Nitin Gadkari  ഭാരത് ന്യൂ കാര്‍ അസസ്‌മെന്‍റ് പ്രോഗ്രാം  Bharat New Car Assessment Programme  കാറുകളുടെ സുരക്ഷ ടെസ്റ്റ്  ക്രാഷ് ടെസ്റ്റ്  നിതിൻ ഗഡ്‌കരി  ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡ്  Automotive Industry Standard
Nitin Gadkari to launch the Bharat NCAP
author img

By

Published : Aug 20, 2023, 10:52 PM IST

ന്യൂഡൽഹി : ഇന്ത്യന്‍ നിരത്തുകളില്‍ സുരക്ഷിതമായ വാഹനങ്ങള്‍ മാത്രമെത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ഭാരത് ന്യൂ കാര്‍ അസസ്‌മെന്‍റ് പ്രോഗ്രാമിന് (Bharat New Car Assessment Programme) ഓഗസ്റ്റ് 22ന് തുടക്കം കുറിക്കും. കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്‌കരിയാണ് (Nitin Gadkari) ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതിക്ക് തുടക്കം കുറിക്കുക. പുതിയ പദ്ധതിയിലൂടെ സുരക്ഷിതമായ വാഹനങ്ങളുടെ നിര്‍മാണം ഉറപ്പാക്കാനാകുമെന്നും റോഡ് സുരക്ഷ മെച്ചപ്പെടുത്താനാകുമെന്നുമാണ് സർക്കാരിന്‍റെ കണക്കുകൂട്ടൽ.

3.5 ടണ്ണില്‍ താഴെ ഭാരമുള്ള എം1 വിഭാഗത്തിലുള്ള വാഹനങ്ങള്‍ക്കാണ് ഭാരത് ന്യൂ കാര്‍ അസസ്‌മെന്‍റ് പ്രോഗ്രാം ബാധകമാകുക. ആഗോള ഏജൻസിയായ ഗ്ലോബൽ എൻസിഎപിക്ക് പകരം ഇന്ത്യയിലെ കാർ നിർമാതാക്കൾ സുരക്ഷ റേറ്റിങുകൾ നേടുന്നതിന് ഇനി ഭാരത് ന്യൂ കാര്‍ അസസ്‌മെന്‍റ് പ്രോഗ്രാമിലൂടെ കടന്ന് പോകേണ്ടതായി വരും. ഇതോടെ സുരക്ഷ റേറ്റിങിനായി കാറുകളെ വിദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള അധിക ചെലവ് കാര്‍ കമ്പനികള്‍ക്ക് ഒഴിവാകും.

ഇന്ത്യൻ റോഡുകൾക്കായി ഇന്ത്യയിൽ നിർമിച്ച കാറുകൾക്കൊപ്പം ഇന്ത്യയിൽ വാഹനങ്ങൾ നിർമിക്കുകയോ മറ്റ് രാജ്യങ്ങളിൽ നിന്ന് വാഹനങ്ങൾ ഇറക്കുമതി ചെയ്യുകയോ ചെയ്യുന്ന കാർ നിർമാതാക്കളും ഭാരത് എൻസിഎപിക്ക് മുന്നില്‍ സ്വമേധയാ സുരക്ഷ പരിശോധനയ്ക്ക് വിധേയരാകേണ്ടി വരും. ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡ് (AIS)-197 അനുസരിച്ചായിരിക്കും ക്രാഷ് ടെസ്റ്റും സേഫ്‌റ്റി റേറ്റിങുകളും നിശ്ചയിക്കുക.

ടെസ്റ്റുകളിലെ കാറിന്‍റെ പ്രകടനത്തെ അടിസ്ഥാനമാക്കി മുതിർന്ന യാത്രക്കാർക്കും, കുട്ടികളായ യാത്രക്കാർക്കും ആവശ്യമുള്ള സുരക്ഷ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി സ്റ്റാർ റേറ്റിങ്ങുകൾ നൽകും. പ്രകടനത്തെ അടിസ്ഥാനമാക്കി ഒന്ന് മുതൽ അഞ്ച് വരെയുള്ള സ്റ്റാർ റേറ്റിങ്ങുകളാകും വാഹനത്തിന് നൽകുക. ഇതിലൂടെ ഉപഭോക്‌താക്കൾക്ക് വ്യത്യസ്‌ത വാഹനങ്ങളുടെ സുരക്ഷ മാനദണ്ഡങ്ങൾ താരതമ്യം ചെയ്യാനും അതനുസരിച്ച് വാഹനം സ്വന്തമാക്കാനും സാധിക്കും.

ഇത് കൂടാതെ തന്നെ ഉയർന്ന സുരക്ഷ മാനദണ്ഡങ്ങളോടെ ഇന്ത്യയില്‍ നിര്‍മിക്കുന്ന വാഹനങ്ങൾക്ക് ആഗോള വിപണിയിൽ മികച്ച മത്സരം നടത്താൻ സാധിക്കും. ഇത് ഇന്ത്യൻ നിർമിത വാഹനങ്ങളുടെ കയറ്റുമതി സാധ്യത വർധിപ്പിക്കുകയും ചെയ്യും. കൂടാതെ ഈ സംവിധാനം പ്രാബല്യത്തില്‍ വരുത്തുന്നതോടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള വാഹന നിര്‍മാതാക്കള്‍ തമ്മിലുള്ള ആരോഗ്യകരമായ മത്സരങ്ങളും ഉറപ്പാക്കാന്‍ സാധിക്കും.

ഇന്ത്യയിൽ വിൽക്കുന്ന കാറുകളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായുള്ള മികച്ചൊരു ചുവടുവയ്‌പ്പാണ് ഭാരത് ന്യൂ കാര്‍ അസസ്‌മെന്‍റ് പ്രോഗ്രാമെന്ന് ഇന്ത്യയിലെ പ്രമുഖ കാർ നിർമാതാക്കൾ അഭിപ്രായപ്പെട്ടിരുന്നു. മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടൊയോട്ട തുടങ്ങിയ കമ്പനികളും പദ്ധതിയെ സ്വാഗതം ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.