ETV Bharat / bharat

'ഇന്ധനവില കൂടിയത് യുദ്ധം മൂലം' ; ന്യായീകരിച്ച് നിതിന്‍ ഗഡ്‌കരി - ഹിന്ദുത്വ രാഷ്ട്രീയത്തെ കുറിച്ച് നിതിന്‍ ഗഡ്‌കരി

ഇന്ധനവില നിര്‍ണയം കേന്ദ്ര സര്‍ക്കാറിന്‍റെ നിയന്ത്രണത്തിലല്ലെന്ന് ന്യായീകരിച്ച് നിതിന്‍ ഗഡ്‌കരി

Nitin Gadkari on fuel price hike  Nitin Gadkari on fuel self sufficiency  Nitin Gadkari on Hindutva  ഇന്ധന വില വര്‍ധനവില്‍ നിതിന്‍ ഗഡ്‌കരി  ഹിന്ദുത്വ രാഷ്ട്രീയത്തെ കുറിച്ച് നിതിന്‍ ഗഡ്‌കരി  ഇന്ധന സ്വയം പര്യാപ്തതയെ കുറിച്ച് നിതിന്‍ ഗഡ്കരി
ഇന്ധന വില വര്‍ധനവിനെ ന്യായികരിച്ച് നിതിന്‍ ഗഡ്‌കരി; രാജ്യം ഇന്ധന സ്വയംപര്യാപ്തത നേടണമെന്നും ആഹ്വാനം
author img

By

Published : Mar 26, 2022, 11:50 AM IST

മുംബൈ : പൊതുമേഖല എണ്ണ കമ്പനികള്‍ ഇന്ധന വില കൂട്ടിയതിനെ ന്യായീകരിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്‌കരി. കഴിഞ്ഞ നാല് ദിവസത്തിനിടയില്‍ മൂന്ന് പ്രാവശ്യമാണ് രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ചത്. യുക്രൈന്‍-റഷ്യ യുദ്ധം കാരണം അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതാണ് ഇന്ത്യന്‍ എണ്ണ കമ്പനികള്‍ക്ക് വില വര്‍ധിപ്പിക്കേണ്ട സാഹചര്യം ഉണ്ടാക്കിയതെന്ന് നിതിന്‍ ഗഡ്‌കരി പറഞ്ഞു.

വില നിര്‍ണയം കേന്ദ്ര സര്‍ക്കാറിന്‍റെ നിയന്ത്രണത്തിലല്ലെന്നും ഗഡ്‌കരി വാദിച്ചു. ഒരു സ്വകാര്യ ടെലിവിഷന്‍ ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന് ആവശ്യമുള്ള അസംസ്കൃത എണ്ണയുടെ 80ശതമാനം ഇറക്കുമതി ചെയ്യുകയാണ്. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില വര്‍ധിക്കുമ്പോള്‍ അത് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കും. ഇന്ധനത്തില്‍ രാജ്യം സ്വയം പര്യാപ്തത കൈവരിക്കണമെന്ന് താന്‍ 2004 മുതല്‍ പറഞ്ഞുവരികയാണെന്നും ഗഡ്‌കരി പറഞ്ഞു.

അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി കുറയ്‌ക്കാനായി സ്വീകരിച്ച നടപടികള്‍: എഥനോള്‍, മെഥനോള്‍, ബയോ എഥനോള്‍ എന്നിവയുടെ ഉത്പാദനത്തില്‍ രാജ്യം വലിയ പുരോഗതി കൈവരിക്കുകയാണ്. ഇവയില്‍ 40,000 കോടിയുടെ ഉത്പാദനം രാജ്യം വൈകാതെ കൈവരിക്കും. ഇതിലൂടെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി ആശ്രയം കുറയ്ക്കാന്‍ കഴിയുമെന്നും ഗഡ്‌കരി പറഞ്ഞു.

ഫ്ലക്‌സിബിള്‍ ഫ്യുവല്‍ വാഹനങ്ങള്‍ പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ രാജ്യത്ത് നടന്നുവരികയാണെന്നും ഗഡ്‌കരി പറഞ്ഞു. 80 ശതമാനംവരെ പെട്രോളും എഥനോളും ചേര്‍ത്ത് പ്രവര്‍ത്തിക്കാന്‍ ഫ്ലക്‌സിബിള്‍ ഫ്യുവല്‍ വാഹനങ്ങളുടെ എഞ്ചിനുകള്‍ക്ക് സാധിക്കും. അത്തരം വാഹനങ്ങള്‍ പുറത്തിറങ്ങുന്നതോടെ പെട്രോളിയം ഇറക്കുമതി കുറയ്ക്കാന്‍ സാധിക്കും.

ഇലക്ട്രിക്ക് വാഹനങ്ങളുടെയും ഡീസല്‍-പെട്രോള്‍ വാഹനങ്ങളുടേയും വില അടുത്ത രണ്ട് വര്‍ഷം കൊണ്ട് രാജ്യത്ത് ഒരേപോലെയാകുമെന്നും നിതിന്‍ ഗഡ്‌കരി പറഞ്ഞു. മലിന ജലത്തില്‍ നിന്നും ജൈവോത്പന്നത്തില്‍ നിന്നും ഹരിത ഹൈഡ്രജന്‍ ഉത്പാദിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില വര്‍ധിച്ചിട്ടും യുപി അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിയും വരെ വില വര്‍ധിപ്പിക്കാതെ ഇരിക്കുകയായിരുന്നു പൊതുമേഖല എണ്ണ കമ്പനികള്‍.

"ഹിന്ദുത്വ വിഭാഗീയമല്ല": ഹിന്ദുത്വയെ രാജ്യത്ത് ചിലര്‍ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് ഗഡ്‌കരി പറഞ്ഞു. എല്ലാവര്‍ക്കും നീതി, ആരോടും പ്രീണനമില്ല എന്നതാണ് ഹിന്ദുത്വയുടെ അടിസ്ഥാന തത്വം. ജാതിയുടേയും മതത്തിന്‍റേയും ഭാഷയുടേയും ലിംഗത്തിന്‍റേയും പേരില്‍ വിവേചനം പാടില്ല എന്നതാണ് ബിജെപി നിലപാട്. മൂന്ന് പ്രധാന തൂണുകളാണ് ബിജെപിയുടെ പ്രത്യയശാസ്ത്രത്തിനുള്ളതെന്നും ഗഡ്‌കരി പറഞ്ഞു.

ആദ്യത്തെ തൂണ് ദേശീയതയാണ്. രണ്ടാമത്തേത് മികച്ച ഭരണ നിര്‍വഹണവും വികസന നയങ്ങളുമാണ്. മൂന്നാമത്തെ തൂണ് അന്ത്യോദയയാണ്. സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്നവരെ ഉയര്‍ത്തിക്കൊണ്ടുവരികയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും നിതിന്‍ ഗഡ്‌കരി പറഞ്ഞു.

ഹിന്ദുത്വ കൃസ്ത്യാനികള്‍ക്കും മുസ്ലിങ്ങള്‍ക്കും എതിരാണെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നത് ശരിയല്ല. സര്‍ക്കാറിന്‍റെ ഒരു പദ്ധതിയും ഏതെങ്കിലും വിഭാഗത്തെ വേര്‍തിരിച്ച് കാണുന്നില്ല. കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെക്കുറിച്ച് പറയുന്ന സിനിമയായ 'കശ്‌മീരി ഫയലിന്' നികുതി ഇളവ് നല്‍കണോ എന്ന് തീരുമാനിക്കാനുള്ള എല്ലാ അവകാശവും ഫെഡറല്‍ ഭരണഘടന നിലനില്‍ക്കുന്ന രാജ്യത്തുണ്ടെന്നും ഗഡ്‌കരി പറഞ്ഞു.

ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങള്‍ 'കശ്‌മീരി ഫയല്‍സിന്' നികുതി ഇളവ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ബിജെപി ഇതര സംസ്ഥാനങ്ങള്‍ സമാന തീരുമാനം എടുക്കേണ്ടതല്ലേ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നിതിന്‍ ഗഡ്‌കരി. രാജ്യത്തെ പ്രതിപക്ഷത്തിന്‍റെ അവസ്ഥയെ കുറിച്ച് ചോദിച്ചപ്പോള്‍. ഒരു പരാജയവും ആത്യന്തികമല്ലെന്ന ഉത്തരമാണ് നിതിന്‍ ഗഡ്കരി നല്‍കിയത്.

ALSO READ: Fuel Prices Hiked | ഇന്ധന വില ഇന്നും കൂട്ടി ; സംസ്ഥാനത്ത് നാല്‌ തവണയായി കൂടിയത് 3.45 രൂപ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.