ന്യൂഡൽഹി: ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി നിർമല സീതാരാമൻ രാം നാഥ് കോവിന്ദിനെ സന്ദർശിച്ചു. ബജറ്റ് അവതരണത്തിന് അനുമതി വാങ്ങുന്നതിനാണ് രാഷ്‌ട്രപതിയെ സന്ദർശിച്ചത്. ധനകാര്യ സഹമന്ത്രിമാരായ പങ്കജ് ചൗധരി, ഭഗവത് കരാദ്, മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പമാണ് ധനമന്ത്രി രാഷ്‌ട്രപതി ഭവനിലെത്തിയത്.
![Nirmala Sitharaman meets President Kovind union Budget 2022-23 Union Finance Minister Nirmala Sitharaman Union Finance Minister Nirmala Sitharaman ബജറ്റ് 2022 ബജറ്റ് 2022 ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് രാഷ്‌ട്രപതിയെ സന്ദർശിച്ച് നിർമല സീതാരാമൻ](https://etvbharatimages.akamaized.net/etvbharat/prod-images/14337235_fsdf.jpg)
11 മണിയോടെ ബജറ്റ് അവതരണം ആരംഭിക്കും. സ്വർണ നിറത്തിലുള്ള ദേശീയ ചിഹ്നം പതിച്ച ചുവപ്പ് നിറമുള്ള ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന ടാബ്‌ലെറ്റിലാണ് ധനമന്ത്രി ബജറ്റ് കൊണ്ടുവന്നത്. തുടർച്ചയായ രണ്ടാം തവണയാണ് പൂർണമായും കടലാസ് രഹിത ബജറ്റ് ധനമന്ത്രി അവതരിപ്പിക്കാൻ പോകുന്നത്.
ബജറ്റ് എല്ലാ മേഖലയുടെയും ആവശ്യങ്ങൾക്ക് അനുസൃതമായിട്ടുള്ളതായിരിക്കുമെന്നും എല്ലാവരെയും ഉൾക്കൊള്ളുന്നതാണെന്നും നേരത്തെ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞിരുന്നു.
വ്യക്തിഗത നികുതിയുമായി ബന്ധപ്പെട്ടതാണ് ജനങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഖ്യാപനങ്ങളിലൊന്ന്. എല്ലാ ബജറ്റിലും ആദായ നികുതി നിരക്കുകളും സ്ലാബുകളും അവലോകനം ചെയ്യപ്പെടുന്നുണ്ടെങ്കിലും 2014 മുതൽ ആദായ നികുതി സ്ലാബുകളിൽ മാറ്റം വരുത്തിയിട്ടില്ല. അതിനാൽ തന്നെ ഇത്തവണത്തെ ബജറ്റിൽ ആകാംക്ഷകളും ആശങ്കകളും കൂടുതലാണ്.
Also Read: ബജറ്റ് അവതരണത്തിന് മുന്നോടിയായി രാഷ്‌ട്രപതി ഭവനിലെത്തി നിർമല സീതാരാമൻ