ETV Bharat / bharat

രാജ്യസഭയിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് നിർമല സീതാരാമൻ - രാജ്യസഭ വാർത്ത

മുൻ കേന്ദ്ര ധനമന്ത്രി പി ചിദംബരം കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിനെതിരെ വിമർശനം നടത്തിയിരുന്നു

Nirmala sitharaman news  Nirmala sitharaman against congress  Nirmala Sitharaman in Rajyasabha  Rajyasabha news  Union Budget 2021  നിർമല സീതാരാമൻ വാർത്ത  കോൺഗ്രസിനെതിരെ നിർമല സീതാരാമൻ  രാജ്യസഭയിൽ നിർമല സീതാരാമൻ  രാജ്യസഭ വാർത്ത  കേന്ദ്ര ബജറ്റ് 2021
രാജ്യസഭയിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് നിർമല സീതാരാമൻ
author img

By

Published : Feb 12, 2021, 5:34 PM IST

ന്യൂഡൽഹി: രാജ്യസഭയിലെ ബജറ്റ് ചർച്ചക്കിടെ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് നിർമല സീതാരാമൻ. സർക്കാർ പദ്ധതികൾ ദരിദ്രർക്ക് വേണ്ടിയാണെന്നും മരുമക്കൾക്ക് വേണ്ടി അല്ലെന്നുമായിരുന്നു ധനമന്ത്രയുടെ പ്രതികരണം. ആരുടെയും പേര് ധനമന്ത്രി എടുത്ത് പറഞ്ഞില്ലെങ്കിലും കോൺഗ്രസ് നേതാക്കളെ പ്രയോഗം അസ്വസ്‌തമാക്കി എന്നത് രാജ്യസഭയിൽ വ്യക്തമായിരുന്നു.

രാജ്യത്തെ യുപിഐ ഉപയോഗിച്ചുള്ള പണമിടപാട് 2020 ജനുവരി വരെ 3.6 ലക്ഷം കോടിയിലധികമായിരുന്നെന്നും ഈ ഇടപാടുകൾ നടത്തുന്നത് സമ്പന്നരല്ലെന്നും പാവപ്പെട്ടവരാണെന്നും അവർ പറഞ്ഞു. ദരിദ്രർക്ക് വേണ്ടി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന രീതിയിൽ പലരും അപവാദങ്ങൾ പറഞ്ഞ് പരത്തുന്നുണ്ടെന്നും സിതാരാമൻ വ്യക്തമാക്കി. 800 ദശലക്ഷം ആളുകൾക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ, 80 ദശലക്ഷം ആളുകൾക്ക് സൗജന്യ പാചക വാതകം, കർഷകർ, സ്ത്രീകൾ, ഭിന്നശേഷിക്കാർ എന്നിവരടങ്ങുന്ന 400 ദശലക്ഷം പേർക്ക് നേരിട്ട് പണം എന്നിവ നൽകിയതായും ധനമന്ത്രി കൂട്ടിചേർത്തു.

മുൻ കേന്ദ്ര ധനമന്ത്രി പി ചിദംബരം കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിനെതിരെ വിമർശനം നടത്തിയിരുന്നു. 2021-22 ലെ ബജറ്റ് നിർദേശങ്ങളിൽ മോദി സർക്കാർ ദരിദ്രരെയും തൊഴിലില്ലാത്തവരെയും ഇതര സംസ്ഥാന തൊഴിലാളികളെയും എംഎസ്എംഇ മേഖലയെയും അവഗണിച്ചുവെന്നായിരുന്നു ചിദംബരത്തിന്‍റെ ആരോപണം. പ്രതിരോധ മേഖലയെക്കുറിച്ച് ബജറ്റിൽ പരാമർശമില്ലെന്നും അതിൽ പ്രവചിച്ച സംഖ്യകൾ ശരിയല്ലെന്നും ചിദംബരം കൂട്ടിചേർത്തിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.