ETV Bharat / bharat

നിപ : അതിര്‍ത്തി ജില്ലകളില്‍ നിരീക്ഷണം ശക്തമാക്കി കർണാടക - നിപ കേരളം

ദക്ഷിണ കന്നഡ, ഉഡുപ്പി, മൈസൂര്‍, കുടക്, ചാമരാജനഗർ തുടങ്ങിയ ജില്ലകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍

Nipha Virus  നിപ  karnataka border  കര്‍ണാടക അതിര്‍ത്തി  നിപ കേരളം  കര്‍ണാടക സര്‍ക്കാര്‍
നിപ: അതിര്‍ത്തി ജില്ലകളില്‍ നിരീക്ഷണം ശക്തമാക്കി കർണാടക
author img

By

Published : Sep 7, 2021, 6:58 PM IST

ബെംഗളൂരു : കേരളത്തില്‍ വീണ്ടും നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തില്‍ അതിര്‍ത്തി ജില്ലകളില്‍ നിരീക്ഷണം ശക്തമാക്കി കർണാടക സർക്കാർ. ദക്ഷിണ കന്നഡ, ഉഡുപ്പി, മൈസൂര്‍, കുടക്, ചാമരാജനഗർ തുടങ്ങിയ ജില്ലകളില്‍ ചില നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

also read:മഴയുടെ ദേവിയെ പ്രീതിപ്പെടുത്താന്‍ പെണ്‍കുട്ടികളെ നഗ്‌നരായി നടത്തിച്ച് പ്രാകൃതനടപടി

അതേസമയം നിപ സ്ഥിരീകരിച്ച ചാത്തമംഗലം പഞ്ചായത്തിൽ കണ്ണൂര്‍ റീജ്യണല്‍ രോഗ നിർണയ ലാബിൽ നിന്നുള്ള പ്രത്യേക സംഘം പരിശോധന നടത്തി. രോഗ ഉറവിടം കണ്ടെത്തുന്നതിന്‍റെ ഭാഗമായാണ് പരിശോധന.

നിപ ബാധിച്ച് മരിച്ച പന്ത്രണ്ട് വയസുകാരന്‍റെ വീടിന് മൂന്ന് കിലോമീറ്റർ ചുറ്റളവിലെ വളർത്തുമൃഗങ്ങളുടെ സാമ്പിൾ, സംഘം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.