ETV Bharat / bharat

നിസാര തര്‍ക്കം ; 19കാരന്‍ ബന്ധുവിനെ കഴുത്തറുത്ത് കൊന്നു - പൊലീസ്

മൂർച്ചയുള്ള വസ്‌തു ഉപയോഗിച്ച് കഴുത്തിൽ പരിക്കേല്‍പ്പിക്കുകയായിരുന്നു

murder  maharashtra  maharashtra police  arrested  boy killed relative  കൊലപാതകം  മഹാരാഷ്ട്ര  പൊലീസ്  ആയുധം
നിസ്സാര തര്‍ക്കം ; പത്തൊന്‍പതുകാരന്‍ ബന്ധുവിനെ കൊലപ്പെടുത്തി
author img

By

Published : Oct 24, 2021, 11:28 AM IST

മഹാരാഷ്‌ട്ര : നിസാര തർക്കത്തിന്റെ പേരിൽ ബന്ധുവിനെ കൊലപ്പെടുത്തിയതിന് 19 കാരന്‍ പിടിയിൽ. താനെയിലാണ്‌ നടുക്കുന്ന സംഭവം. മീൻ വിൽപനയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് അകന്ന ബന്ധുവിനെ 19 കാരന്‍ കൊലപ്പെടുത്തിയത്‌. ഞായറാഴ്ച രാവിലെയാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്.

ALSO READ: കശ്‌മീരിന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കും; കർഫ്യൂ ഏർപ്പെടുത്തിയത് ജീവൻ രക്ഷിക്കാനെന്ന് അമിത് ഷാ

ഹിതേഷ് സഞ്ജയ് നഖ്‌വാൾ തന്റെ 53-കാരനായ ബന്ധു മുകുന്ദ് ദത്ത്‌ ചൗധരിയുമായി ശനിയാഴ്ച രാത്രി വഴക്കിലേര്‍പ്പെട്ടു. തുടർന്ന് ഇയാൾ മുകുന്ദിനെ ഡോംബിവ്‌ലി പട്ടണത്തിലെ ഖംബൽപ്പടയിലെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി.

ഇവിടെ വച്ച്‌ മൂർച്ചയുള്ള വസ്‌തു ഉപയോഗിച്ച് കഴുത്തിൽ പരിക്കേല്‍പ്പിക്കുകയായിരുന്നെന്ന്‌ പൊലീസ് പറഞ്ഞു. വിവരമറിഞ്ഞെത്തിയ പൊലീസ് മുകുന്ദിനെ ഉടന്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പോസ്‌റ്റ്‌ മോർട്ടത്തിനായി മൃതദേഹം പിന്നീട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കൊലക്കുറ്റത്തിന് കേസെടുത്ത് പൊലീസ് സഞ്ജയ് നഖ്‌വാളിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.