ബെംഗളുരു: കൊവിഡ് വ്യാപിക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ ബെംഗളൂരുവിൽ ഏർപ്പെർത്തിയ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നു. കൂടുതൽ മേഖലകളിൽ നിയന്ത്രണങ്ങളേർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി ബംഗളുരു ഉൾപടെ എട്ട് നഗരങ്ങളിൽ ഏപ്രിൽ 10 മുതൽ രാത്രികാല കർഫ്യു പ്രഖ്യാപിച്ചു. രാത്രി പത്ത് മുതൽ രാവിലെ അഞ്ച് മണിവരെയാണ് കർഫ്യു. ബെംഗളുരിന് പുറമെ ഉടുപ്പിയിലും മൈസൂരിലും രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡിന്‍റെ രണ്ടാം തരംഗം അതിവേഗം വ്യാപിക്കുന്നതിനാൽ പരിശോധനയും നിയന്ത്രണങ്ങളും കർശനമാക്കാൻ നിർദേശിച്ചതായി കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പ പറഞ്ഞു.
ബെംഗളുരുവിൽ രാത്രികാല കർഫ്യു പ്രഖ്യാപിച്ചു - യെദ്യൂരപ്പ
കൊവിഡ് വ്യാപിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം ഏപ്രിൽ 10 മുതലാണ് കർഫ്യു