ETV Bharat / bharat

ഫ്രാൻസിൽ നിന്ന് തിരിച്ചയച്ച വിമാനത്തിലെ 20 യാത്രക്കാരെ ചോദ്യം ചെയ്‌ത് ഗുജറാത്ത് പൊലീസ്

author img

By ETV Bharat Kerala Team

Published : Dec 30, 2023, 8:03 PM IST

Gujarat police questions Nicaragua-bound flight passengers: മനുഷ്യക്കടത്ത് ആരോപിച്ച് ഫ്രാൻസിൽ പിടിച്ചുവച്ച വിമാനം മുബൈയിൽ തിരിച്ചെത്തിയതിന് പിന്നാലെ 20ഓളം യാത്രക്കാരെ പൊലീസ് ചോദ്യം ചെയ്‌തു.

നിക്കരാഗ്വ വഴി അമേരിക്ക  ഫ്രാൻസ് മനുഷ്യക്കടത്ത്  nicaragua bound flight  France flight
gujarat police questions passengers of nicaragua bound flight sent back by france

അഹമ്മദാബാദ്: ഫ്രാൻസിൽ നിന്ന് തിരിച്ചയച്ച വിമാനത്തിലെ ഗുജറാത്തിൽ നിന്നുള്ള 20ഓളം യാത്രക്കാരെ ചോദ്യം ചെയ്‌ത് പൊലീസ് (gujarat police questions passengers of nicaragua bound flight sent back by france). സംസ്ഥാനത്ത് പ്രവർത്തിക്കുന്ന അനധികൃത കുടിയേറ്റ ശൃംഖലയെക്കുറിച്ച് കണ്ടെത്തുക എന്ന ഉദ്ദേശത്തോടെയാണ് ഇവരെ ചോദ്യം ചെയ്‌തതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. 276 യാത്രക്കാരുമായി നിക്കരാഗ്വയിലേക്ക് പോകുകയായിരുന്ന എയർബസ് എ340 വിമാനം മനുഷ്യക്കടത്ത് ആരോപിച്ച് നാല് ദിവസത്തേക്ക് ഫ്രാൻസിൽ തടഞ്ഞുവച്ചിരുന്നു.

തുടർന്ന് ഡിസംബർ 26ന് വിമാനം മുംബൈയിൽ തിരികെയെത്തി. ഗുജറാത്തിൽ നിന്നുള്ള 60ഓളം യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നു. അവർ ഇതിനകം അവരുടെ സ്വന്തം സ്ഥലങ്ങളിൽ എത്തിയിട്ടുണ്ട്. ഇതിൽ 20 പേരെയാണ് ചോദ്യം ചെയ്‌തത്. ലാറ്റിനമേരിക്കയിൽ എത്തിയതിന് ശേഷം അനധികൃതമായി അമേരിക്കയിലേക്ക് കടക്കാൻ പദ്ധതിയുണ്ടോയെന്ന് കണ്ടെത്താൻ ഡിപ്പാർട്ട്‌മെന്‍റ് ഇവരെ ചോദ്യം ചെയ്‌തുവരികയാണ്.

നിക്കരാഗ്വയിൽ വിമാനമിറങ്ങിയ ശേഷം അനധികൃതമായി യുഎസിലേക്ക് കടക്കാനായിരുന്നു ശ്രമം. വിനോദസഞ്ചാരികളായാണ് തങ്ങൾ അവിടേക്ക് പോയതെന്നാണ് യാത്രക്കാരുടെ മൊഴി. അവരുടെ യാത്രയ്ക്ക് പിന്നിലെ ഏജന്‍റുമാർ ആരാണെന്ന് കണ്ടെത്താൻ അന്വേഷണം നടത്തുന്നുണ്ടെന്ന് അഡീഷണൽ ഡയറക്‌ടർ ജനറൽ എസ് പി രാജ്‌കുമാർ അറിയിച്ചു.

സെൻട്രൽ അമേരിക്കയിലേക്ക് പോകാൻ യാത്രക്കാർ വ്യാജ രേഖകൾ ഉപയോഗിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുന്നു. യാത്രക്കാരുടെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലിൽ ആരും വസ്‌തുതകൾ വെളിപ്പെടുത്തുന്നില്ല.

വിനോദസഞ്ചാരികളായാണ് അവർ അവിടെ പോയതെന്നാണ് യാത്രക്കാരുടെ അവകാശവാദം. എല്ലാ കോണുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ നാല് ടീമുകളെ രൂപീകരിച്ചിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് സഞ്ജയ് ഖരാട്ട് പറഞ്ഞു. യുഎസിലേക്കും മറ്റ് രാജ്യങ്ങളിലേക്കും നിയമവിരുദ്ധമായി കടന്നുകയറാൻ സഹായം വാഗ്‌ദാനം ചെയ്‌ത ഏജന്‍റുമാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.