ETV Bharat / bharat

ശ്രീനഗറിലെ കൊലപാതകങ്ങൾ ; 40 അധ്യാപകർക്ക് സമൻസ് അയച്ച് എൻഐഎ - ശ്രീനഗറിൽ സ്‌കൂളിനുള്ളിൽ വെടിവയ്‌പ്പ്

ഞായറാഴ്‌ച വൈകുന്നേരം നാലുമണിക്ക് ശ്രീനഗര്‍ ചർച്ച് ലെയ്‌നിലെ എൻഐഎ ഓഫിസിലെത്താന്‍ അധ്യാപകര്‍ക്ക് നിര്‍ദേശം

Kashmir killings  school teacher killings  Kashmir target killings probe  terrorist attacks in srinagar  srinagar terrorist attacks  ഐ എൻ എ കേസ് ഏറ്റെടുത്തു  കശ്‌മീർ കൊലപാതകങ്ങൾ  ശ്രീനഗർ കൊലപാതകങ്ങൾ  തീവ്രവാദ ആക്രമണം  ശ്രീനഗറിൽ സ്‌കൂളിനുള്ളിൽ വെടിവയ്‌പ്പ്  ശ്രീനഗറിൽ സ്‌കൂളിനുള്ളിൽ വെടിവയ്‌പ്പ് കേസ്
ശ്രീനഗറിലെ കൊലപാതകങ്ങൾ; 40 അധ്യാപകർക്ക് സമൻസ് അയച്ച് എൻഐഎ
author img

By

Published : Oct 10, 2021, 2:24 PM IST

ശ്രീനഗർ : ജമ്മു കശ്‌മീരിൽ തീവ്രവാദികൾ സാധാരണക്കാരെ കൊലപ്പെടുത്തുന്ന സംഭവങ്ങളെ തുടര്‍ന്ന് 40 അധ്യാപകർക്ക് സമൻസ് അയച്ച് ദേശീയ അന്വേഷണ ഏജൻസി. ഞായറാഴ്‌ച വൈകുന്നേരം നാല് മണിക്ക് ശ്രീനഗര്‍ ചർച്ച് ലെയ്‌നിലെ എൻഐഎ ഓഫിസിലെത്താനാണ് നിര്‍ദേശം.

ശ്രീനഗറിൽ തുടർച്ചയായി ആക്രമണങ്ങൾ നടക്കുന്ന സാഹചര്യത്തിൽ പൊലീസിൽ നിന്നും കേസ് എൻഐഎ ഏറ്റെടുക്കുകയായിരുന്നു.

സ്ഥിതിഗതികൾ വിലയിരുത്തി സംഘം

കൗണ്ടർ ടെററിസം വിങ് മേധാവി തപാൻ ദേക്ക ഉൾപ്പടെ മുതിർന്ന ഐബി ഉദ്യോഗസ്ഥർ ശ്രീനഗറിൽ ക്യാമ്പ് ചെയ്‌താണ് നിലവിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദേശത്തെ തുടർന്നാണ് പ്രദേശത്ത് സംഘം ക്യാമ്പ് ചെയ്യുന്നത്.

ആക്രമണം നടത്തുന്ന തീവ്രവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നില്ലെങ്കിൽ ഇനിയും പ്രദേശത്ത് കൊലപാതകങ്ങൾ നടക്കുമെന്ന് ലഫ്‌. ഗവർണർ മനോജ് സിൻഹക്ക് അമിത് ഷാ മുന്നറിയിപ്പ് നൽകിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഇതിനകം കസ്റ്റഡിയിലെടുത്തത് 400ൽ അധികം പേരെ

അടുത്തിടെ നടന്ന നിരവധി കൊലപാതകങ്ങളിൽ വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്‌ത കേസിൽ 400ൽ അധികം പേരെ ഇതിനകം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമി, തെഹ്‌രീക് ഇ ഹുറിയത്ത് തുടങ്ങിയ തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളവരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

ഈദ്‌ഗാഹ് ശ്രീനഗറിലെ ഗവൺമെന്‍റ് ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ സുപീന്ദർ കൗർ, അധ്യാപകൻ ദീപക്‌ ചാന്ദ് എന്നിവരെ തീവ്രവാദികൾ കൊലപ്പെടുത്തിയിരുന്നു.

READ MORE: ശ്രീനഗറിൽ സ്‌കൂളിനുള്ളിൽ വെടിവയ്‌പ്പ്; രണ്ട് അധ്യാപകർ വെടിയേറ്റ് മരിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.