ETV Bharat / bharat

കര്‍ണാടകയിലും മഹാരാഷ്‌ട്രയിലും എൻഐഎ റെയ്‌ഡ്; 13 പേര്‍ അറസ്റ്റില്‍ - മഹാരാഷ്‌ട്രി കര്‍ണാടക

Nia Raid At Maharashtra And Karnataka: കര്‍ണാടകയിലും മഹാരാഷ്‌ട്രയിലും എന്‍ഐഎ സംഘം നടത്തിയ റെയ്‌ഡില്‍ 13 പേര്‍ അറസ്‌റ്റിലായി. രണ്ട് സംസ്ഥാനങ്ങളിലായി 44 ഇടങ്ങളിലാണ് റെയ്‌ഡ് നടന്നത്.

NIA  NIA RAID  13 proples arrested  Maharashtra  Karnataka  എന്‍ഐഎ റെയ്‌ഡ്  13 പേര്‍ അറസ്‌റ്റില്‍  എന്‍ഐഎ സംഘം13 പേരെ പിടികൂടി  മഹാരാഷ്‌ട്രി കര്‍ണാടക  രണ്ട് സംസ്‌ഥാനങ്ങളില്‍ എന്‍ഐഎ റെയ്‌ഡ്
Nia Raid At Maharashtra And Karnataka
author img

By ETV Bharat Kerala Team

Published : Dec 9, 2023, 11:02 AM IST

ന്യുഡെല്‍ഹി: രാജ്യത്ത് മഹാരാഷ്ട്ര, കർണാടക എന്നീ രണ്ട് സംസ്ഥാനങ്ങളിലായി(Nia Raid At Maharashtra And Karnataka) 44 ഇടങ്ങളിലാണ് എന്‍ ഐഎ സംഘം റെയ്‌ഡ് നടത്തിയത്. രാജ്യവ്യാപകമായി ഭീകരാക്രമണത്തിന് ഐഎസ് പദ്ധതിയിടുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനന. വിവിധ ഇടങ്ങളില്‍ നിന്നായി 13 പേരെ എന്‍ഐഎ സംഘം അറസ്‌റ്റ് ചെയ്തു.

താനെയിലെ 9 ഇടങ്ങൾ, പുണെയിലെ രണ്ട് ഇടങ്ങൾ, താനെ റൂറൽ 31 ഇടങ്ങൾ എന്നിങ്ങനെയും ബെംഗളൂരുവിൽ ഒരിടത്തുമാണ് എൻഐഎയുടെ റെയ്‌ഡ് നടന്നത്. ഇന്ന് (09-12-2023) രാവിലെ ആരംഭിച്ച റെയ്‌ഡ് ചിലയിടങ്ങളില്‍ ഇപ്പോഴും തുടരുന്നതായാണ് വിവരം.

മഹാരാഷ്‌ട്ര പൊലീസിന്‍റെയും കര്‍ണാടക പൊലീസിന്‍റെയും സഹകരണത്തോടെയാണ് റെയ്‌ഡുകള്‍ നടന്നതെന്ന് എന്‍ഐഎ വക്താവ് പറഞ്ഞു.നിരോധിത തീവ്രവാദ സംഘടനകളായ അല്‍-ഖ്വയ്‌ദയുടേയും ഐഎസിന്‍റെയും പ്രതിജ്ഞ എടുക്കുകയും ഒരു തീവ്രവാദ സംഘം രൂപീകരിക്കുകയും ചെയ്‌തവരും അവരുടെ കൂട്ടാളികളും ചേര്‍ന്ന് നടത്തിയ ക്രിമിനല്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ടതാണ് കേസ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.