ETV Bharat / bharat

അല്‍ഖ്വയ്‌ദയുമായി ബന്ധമെന്ന് സംശയം ; ബെംഗളൂരുവില്‍ സോഫ്‌റ്റ്‌വെയര്‍ എഞ്ചിനിയര്‍ പിടിയില്‍

രണ്ട് വര്‍ഷത്തോളമായി അല്‍ ഖ്വയ്‌ദയുടെ ടെലഗ്രാം ഗ്രൂപ്പുകളിലുള്‍പ്പടെ സജീവമായിരുന്ന ആരിഫ് അടുത്ത മാസം ഇറാഖ് വഴി സിറിയയിലേക്ക് കടക്കാന്‍ പദ്ധതിയിട്ടിരിക്കുകയായിരുന്നു

terrorist in Bangalore  NIA  Internal Security Department  Al Qaeda  suspected terrorist in Bangalore  അല്‍ ഖ്വയ്‌ദ  എന്‍ഐഎ  ഐഎസ്‌ഡി  ഭീകരസംഘടന
suspected terrorist in Bangalore
author img

By

Published : Feb 11, 2023, 11:12 AM IST

Updated : Feb 11, 2023, 11:52 AM IST

ബെംഗളൂരു : കേന്ദ്ര അന്വേഷണ ഏജന്‍സി എന്‍ഐഎയും ഇന്‍റേണൽ സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്‍റും സംയുക്തമായി നടത്തിയ പരിശോധനയില്‍ തീവ്രവാദ സംഘടന അല്‍ ഖ്വയ്‌ദയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തു. തനിസാന്ദ്രയിലെ മഞ്ജുനാഥ നഗറില്‍ താമസിച്ചിരുന്ന ആരിഫ് എന്നയാളാണ് പിടിയിലായത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇയാള്‍ ഭീകരസംഘടനയുമായി ബന്ധം പുലര്‍ത്തിയിരുന്നെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തല്‍.

ഒരു സ്വകാര്യ സോഫ്റ്റ്‌വെയര്‍ കമ്പനിയിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്. കുറച്ചുനാളുകളായി വര്‍ക്ക് ഫ്രം ഹോം ആയാണ് ഇയാള്‍ ജോലി ചെയ്‌തിരുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി അല്‍ ഖ്വയ്‌ദയുമായി ബന്ധം പുലര്‍ത്തിയിരുന്ന ആരിഫ് ഭീകരസംഘടനയുടെ ടെലഗ്രാം ഗ്രൂപ്പുകളില്‍ ഉള്‍പ്പടെ സജീവമായിരുന്നു.

വരുന്ന മാര്‍ച്ചില്‍ ഇറാഖ് വഴി സിറിയയിലേക്ക് കടക്കാന്‍ ഇയാള്‍ പദ്ധതിയിട്ടിരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ പിടികൂടിയത്. അതേസമയം, സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Last Updated : Feb 11, 2023, 11:52 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.