ന്യൂഡൽഹി: തെഹ്രീക്ക് ഉൽ മുജാഹിദ്ദീന്‍റെ ഏഴ് തീവ്രവാദികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറിയിച്ചു. മുഹമ്മദ് മുസ്തഫ ഖാൻ, മുഹമ്മദ് യാസീൻ, മുഹമ്മദ് ഫാറൂഖ്, മുഹമ്മദ് ഇബ്രാർ, മുഹമ്മദ് ജാവിദ് ഖാൻ, ഷേർ അലി, മുഹമ്മദ് റാഫിക് നായ് എന്ന സുൽത്താൻ എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ആയുധ നിയമം, സ്ഫോടകവസ്തു നിയമം, യുഎപിഎ എന്നീ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.പാകിസ്ഥാൻ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദികളുടെ സഹായത്തോടെയാണ് ഇവർ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ഇന്ത്യയിലേക്ക് കടത്തിയത്
Read Also……….എസ്.യു.വി കേസ്'; 'അജ്ഞാത സ്ത്രീ'യെ തിരഞ്ഞ് എന്‍ഐഎ
മുഹമ്മദ് മുസ്തഫ ഖാനെ അറസ്റ്റുചെയ്തതും ആറ് ഗ്രനേഡുകളും കണ്ടെടുത്തതുമായി ബന്ധപ്പെട്ട് ജമ്മു പൊലീസ് കഴിഞ്ഞ ഡിസംബറിൽ എഫ്‌ഐആർ ഫയൽ ചെയ്തതിനെത്തുടർന്ന് ഈ വർഷം മാർച്ചിലാണ് എൻഐഎ അന്വേഷണം ഏറ്റെടുത്തത്.