ETV Bharat / bharat

ലോറന്‍സ് ബിഷ്ണോയ്‌ക്കെതിരെ കുരുക്ക് മുറുക്കി എന്‍ഐഎ; വിശ്വസ്‌തന്‍റെ ഫ്ലാറ്റ് കണ്ടുകെട്ടി

Flat attached by NIA: ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്ണോയ്‌ക്കെതിരെ എന്‍ഐഎ. വിശ്വസ്‌തര്‍ക്ക് നേരെ നീങ്ങി ദേശീയ ഏജന്‍സി.

author img

By ETV Bharat Kerala Team

Published : Jan 7, 2024, 10:44 AM IST

Etv Bharat
Vikas Singh's flat attached

ലഖ്‌നൗ : ജയിലില്‍ കഴിയുന്ന അധോലോക നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ അടുത്ത വിശ്വസ്‌തന്‍ വികാസ് സിങ്ങിന്‍റെ ഫ്ലാറ്റ് ദേശീയ അന്വേഷണ ഏജന്‍സി കണ്ടുകെട്ടി (NIA attaches flat of Lawrence Bishnoi s trusted aide). ഗോമതി നഗറിലെ ഇയാളുടെ വസതിയാണ് റെയ്‌ഡ് ചെയ്‌ത ശേഷം ജപ്‌തി ചെയ്‌തത്. ഫ്ലാറ്റ് എന്‍ഐഎ സര്‍ക്കാരിലേക്ക് കണ്ടുകെട്ടി (Vikas singh flat attached)

ബിഷ്ണോയ്ക്കും കൂട്ടര്‍ക്കുമെതിരെ പഴുതടച്ച അന്വേഷണമാണ് എന്‍ഐഎ നടത്തുന്നത്. ഇതിന്‍റെ ഭാഗമായാണ് ജപ്‌തി. വികാസ് നിരവധി ഹീനമായ കുറ്റകൃത്യങ്ങള്‍ നടത്തിയ ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണ് (Lawrence Bishnoi s trusted aide Vikas Singh). പഞ്ചാബ് പൊലീസ് ആസ്ഥാനം അക്രമിച്ച കേസില്‍ ഇയാള്‍ പ്രതിയാണ്.

ഭീകരര്‍ക്ക് ഒളിത്താവളം ഒരുക്കിയെന്ന കുറ്റവും ഇയാളുടെ പേരിലുണ്ട്. റോക്കറ്റ് ഉപയോഗിച്ചുള്ള ഗ്രനേഡ് ആക്രമണമാണ് ഇയാള്‍ പഞ്ചാബ് പൊലീസ് ആസ്ഥാനത്തിന് നേരെ നടത്തിയത്. ഇയാള്‍ക്ക് ബിഷ്ണോയിയോടുള്ള കൂറ് വ്യക്തമാണ്. നിരവധി തവണ ബിഷ്‌ണോയിയുടെ ആജ്ഞകള്‍ ഇയാള്‍ നടപ്പാക്കിയിട്ടുണ്ട്.

2017ലാണ് ഇയാള്‍ ഗോമതി നഗര്‍ എക്സ്റ്റന്‍ഷനിലെ പാര്‍ക്ക് വ്യൂ അപ്പാര്‍ട്ട്മെന്‍റില്‍ ഒരു ഫ്ലാറ്റ് വാങ്ങിയത്. വികാസിന്‍റെ ഭാര്യ അഞ്ജു സിങ്ങിന്‍റെ പേരിലാണ് ഫ്ലാറ്റ്. വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകളെ വലയിലാക്കാനാണ് എന്‍ഐഎയുടെ പദ്ധതി.

ഒരു ഹോട്ടല്‍ ഉടമയാണ് രണ്ട് വര്‍ഷമായി ഈ ഫ്ലാറ്റില്‍ താമസിക്കുന്നത്. വികാസ് എപ്പോഴും ഇയാളെ അനുഗമിച്ചിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു. നിരവധി വാഹനങ്ങളും തോക്കേന്തിയ അംഗരക്ഷകരും ഇയാള്‍ക്കൊപ്പം എപ്പോഴും ഉണ്ടായിരുന്നുവെന്നും ഇവര്‍ വ്യക്തമാക്കി.

അധോലോക തലവന്‍ ലോറന്‍സ് ബിഷ്‌ണോയി : കാനഡയില്‍ ഖലിസ്ഥാന്‍ ഭീകരവാദി (Khalistani Terrorist) സുഖ ദുനേകയെ (സുഖ്‌ദൂല്‍ സിങ്) കൊലപ്പെടുത്തിയതിന്‍റെ ഉത്തരവാദിത്തം ഇയാള്‍ ഏറ്റെടുത്തിരുന്നു. കാനഡയിലെ തന്നെ വിന്നിപെഗിൽ ബാൻബിഹ ഗ്രൂപ്പിന്‍റെ തലവനായി വിലസുകയായിരുന്നു ഇയാള്‍. ഇതിനിടെ വിന്നിപെഗില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

ഖലിസ്ഥാൻ ഭീകരവാദിയായിരുന്ന ഹർദിപ് സിങ് നിജ്ജറിന്‍റെ (Hardeep Singh Nijjar) കൊലപാതകത്തോടെ ഇന്ത്യ- കാനഡ ബന്ധം (India-Canada Relations) വഷളായതിന് പിന്നാലെയാണ് സുഖ ദുനേക കൊല്ലപ്പെടുന്നത്. നിലവില്‍ മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ട് അഹമ്മദാബാദിലെ ജയിലില്‍ കഴിയുകയാണ് ലോറന്‍സ് ബിഷ്‌ണോയി. സുഖ ദുനേകയുടെ കൊലയ്ക്കുപിന്നാലെ ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘം ഫേസ്ബുക്കിലൂടെ ഉത്തരവാദിത്തമേറ്റെടുക്കുകയായിരുന്നു. തങ്ങളുടെ കൂട്ടാളികളായ ഗുര്‍ലാല്‍ ബ്രാറിനെയും വിക്കി മിദ്‌ഖേരയേയും കൊലപ്പെടുത്തിയതിന് പിന്നില്‍ ദുനേകയ്ക്ക് പങ്കുണ്ടെന്ന് ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘം ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു.

Also Read: മൂസേവാല വധം ആസൂത്രണം ചെയ്‌തു, ലോറന്‍സ് ബിഷ്‌ണോയിയുടെ വലംകൈ, നാണക്കേടില്‍ പൊലീസ് കുപ്പായം അഴിച്ചുവച്ച് പിതാവ്; ആരാണ് ഗോള്‍ഡി ബ്രാര്‍?

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.