ETV Bharat / bharat

തീവ്രവാദ ഗൂഢാലോചന കേസ് : കശ്‌മീരില്‍ രണ്ട് പേര്‍ കൂടി പിടിയില്‍ - ദേശീയ അന്വേഷണ ഏജൻസി

എൻ.ഐ.എ നടപടി 2021 ഒക്ടോബർ 10 ന് രജിസ്റ്റർ ചെയ്‌ത കേസില്‍

NIA arrests two more suspects in J-K terrorism conspiracy case
തീവ്രവാദ ഗൂഢാലോചന കേസ് : കശ്‌മീരില്‍ രണ്ട് പേര്‍ കൂടി പിടിയില്‍
author img

By

Published : Oct 31, 2021, 3:24 PM IST

ന്യൂഡൽഹി : കശ്‌മീരില്‍ തീവ്രവാദ ഗൂഢാലോചനാകേസിൽ രണ്ട് പേരെ കൂടി ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്‌തു. ഇഷ്‌ഫഖ് അഹമ്മദ് വാനി, ഉമർ ഭട്ട് എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച നടത്തിയ തിരച്ചിലിലാണ് ഇവര്‍ വലയിലായത്.

ALSO READ: രാജ്യസഭ ഉപതെരഞ്ഞെടുപ്പ് നവംബര്‍ 29ന്

ലഷ്‌കർ ഇ ത്വയ്‌ബ (എൽ.ഇ.ടി), ജെയ്‌ഷെ മുഹമ്മദ് (ജെ.എം), ഹിസ്ബുള്‍ മുജാഹിദ്ദീൻ (എച്ച്.എം), അൽ ബദർ എന്നീ സംഘടനകളുമായി ചേര്‍ന്ന് തീവ്രവാദ പ്രവർത്തനം നടത്താനുള്ള ഗൂഢാലോചനയുമായി ബന്ധപ്പെട്ടതാണ് കേസ്.

കശ്‌മീരും മറ്റ് പ്രധാന നഗരങ്ങളുമായിരുന്നു ഇവരുടെ ലക്ഷ്യസ്ഥാനം. 2021 ഒക്ടോബർ 10നാണ് എൻ.ഐ.എ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചത്. ഈ കേസിൽ ഇതുവരെ 25 പ്രതികളെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.