ETV Bharat / bharat

Newsclick Founder Prabir Purkayastha Arrested : ന്യൂസ്ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുര്‍കയസ്‌ത അറസ്റ്റില്‍ - യുഎപിഎ

Newsclick UAPA Case: ന്യൂസ്‌ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുര്‍കയസ്‌തയും ഹ്യൂമന്‍ റിസോഴ്‌സ് മോധാവി അമിത്‌ ചക്രവര്‍ത്തിയും അറസ്റ്റില്‍. മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്‌തത് 46 പേരെ.

Newsclick Founder Prabir Purkayatha Arrested  Prabir Purkayatha Arrested  ന്യൂസ്ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുര്‍കയസ്‌ത  ന്യൂസ്‌ ക്ലിക്ക്  പ്രബീര്‍ പുര്‍കയസ്‌ത  യുഎപിഎ  Newsclick UAPA Case
Newsclick Founder Prabir Purkayatha Arrested
author img

By ETV Bharat Kerala Team

Published : Oct 3, 2023, 10:33 PM IST

ന്യൂഡല്‍ഹി : യുഎപിഎ (Unlawful Activities (Prevention) Act (UAPA) കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് പിന്നാലെ ന്യൂസ്‌ ക്ലിക്ക് സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബീര്‍ പുര്‍കയസ്‌തയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്‌തു. ന്യൂസ്‌ ക്ലിക്കിന്‍റെ ഓഫിസിലും മാധ്യമ പ്രവര്‍ത്തകരുടെ വീടുകളിലും നടത്തിയ റെയ്‌ഡിന് പിന്നാലെയാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. പ്രബീര്‍ പുര്‍കയസ്‌തയ്‌ക്ക് പുറമെ ഹ്യൂമന്‍ റിസോഴ്‌സ് മോധാവി അമിത്‌ ചക്രവര്‍ത്തിയേയും അറസ്റ്റ് ചെയ്‌തു. കൂടാതെ മാധ്യമ പ്രവര്‍ത്തകരായ ഊര്‍മിലേഷ്‌, സത്യം തിവാരി എന്നിവരെ കസ്റ്റഡിയില്‍ എടുത്തിട്ടുമുണ്ട്. (Newsclick Founder Prabir Purkayastha Arrested)

ന്യൂസ്‌ ക്ലിക്കിന് ചൈനയില്‍ നിന്നും ധനസഹായം ലഭിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹിയിലെ ഓഫിസിലും ജീവനക്കാരുടെ വീടുകളിലും ഡല്‍ഹി പൊലീസ് ഇന്ന് (ഒക്‌ടോബര്‍ 3) റെയ്‌ഡ് നടത്തിയത്. ലാപ്‌ടോപ്പുകള്‍, മൊബൈല്‍ ഫോണുകള്‍, നിരവധി ഫയലുകള്‍ എന്നിവ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.

കേസുമായി ബന്ധപ്പെട്ട് 46 പേരെ പൊലീസ് ചോദ്യം ചെയ്‌തു. ഇതില്‍ 37 പേര്‍ പുരുഷന്മാരും 9 പേര്‍ സ്‌ത്രീകളുമാണ്. പുരുഷന്മാരെ ഓഫിസില്‍ വച്ചും സ്‌ത്രീകളെ അവരുടെ വീടുകളില്‍ വച്ചുമാണ് ചോദ്യം ചെയ്‌തതെന്നും ഓഫിസുമായി ബന്ധപ്പെട്ട 30 ഇടങ്ങളിലാണ് റെയ്‌ഡ് നടത്തിയതെന്നും ഡല്‍ഹി പൊലീസ് വക്താവ് സുമന്‍ നാല്‍വ പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകര്‍ നടത്തിയ വിദേശ യാത്രകളെ കുറിച്ച് അടക്കം 25ഓളം ചോദ്യങ്ങളാണ് അന്വേഷണ സംഘം ആരാഞ്ഞത്. അറസ്റ്റിലായ എച്ച് ആര്‍ മേധാവി അമിത്‌ ചക്രവര്‍ത്തി കേസുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അന്വേഷണ സംഘം പുറത്ത് വിട്ടിട്ടില്ല (Amit Chakravarty Arrest). ചോദ്യം ചെയ്യുന്നവരെ എബിസി എന്നിങ്ങനെ മൂന്ന് വിഭാഗമായി തിരിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

''രാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ സ്വതന്ത്രമാണെന്ന് കേന്ദ്രമന്ത്രി അനുരാഗ്‌ താക്കൂര്‍ പറഞ്ഞു. അന്വേഷണ ഏജന്‍സികള്‍ നിയമാനുസൃതമായാണ് പ്രവര്‍ത്തിക്കുന്നത്. ഭുവനേശ്വറില്‍ ഒരു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരെങ്കിലും എന്തെങ്കിലും തെറ്റ് ചെയ്‌തിട്ടുണ്ടെങ്കില്‍ അന്വേഷണ ഏജന്‍സികള്‍ അതിന്മേല്‍ പരിശോധന നടത്തും. നിയമവിരുദ്ധമായ രീതിയില്‍ പണം സമ്പാദിക്കുകയോ ആക്ഷേപകരമായ കാര്യങ്ങളില്‍ ഇടപെടുകയോ ചെയ്‌താല്‍ അന്വേഷണ ഏജന്‍സികള്‍ക്ക് അത് പരിശോധിക്കാന്‍ പാടില്ലെന്ന് എവിടെയും എഴുതി വച്ചിട്ടില്ലെന്നും'' - മന്ത്രി പറഞ്ഞു.

also read: Delhi Police Raids Sitaram Yechury Residence ന്യൂസ് ക്ലിക്ക് പ്രതിനിധി താമസിച്ചു : സീതാറാം യെച്ചൂരിയുടെ വസതിയിൽ പൊലീസ് റെയ്‌ഡ്

ന്യൂസ് ക്ലിക്കിന്‍റെ ഫണ്ടിങ് സ്രോതസുകളെ കുറിച്ച് അന്വേഷിക്കാന്‍ നേരത്തെയും ഓഫിസില്‍ അന്വേഷണ ഏജന്‍സിയുടെ റെയ്‌ഡ് നടന്നിരുന്നു. കേന്ദ്ര ഏജന്‍സികള്‍ കൈമാറിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നിലവില്‍ സ്‌പെഷ്യല്‍ സെല്ലിന്‍റെ അന്വേഷണം തുടരുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.