- നിയമസഭ കയ്യാങ്കളിക്കേസിൽ സുപ്രീംകോടതി വിധി ബുധനാഴ്‌ച. മന്ത്രി വി. ശിവൻകുട്ടിയടക്കമുള്ളവർ വിചാരണ നേരിടണമോയെന്ന വിഷയത്തിലാണ് സുപ്രീംകോടതി വിധി പറയുക. എംഎൽഎമാർക്കെതിരായ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ അപേക്ഷയിലാണ് വിധി.
- ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷ ഫലങ്ങൾ ബുധനാഴ്‌ച പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. ഫലപ്രഖ്യാപനത്തിന് ശേഷം നാല് മണി മുതൽ വിദ്യാർഥികൾക്ക് ഓൺലൈനായി ഫലം അറിയാം.
- വിവാദമായ മുട്ടില്‍ മരംമുറി കേസ് സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഐ എക്‌സിക്യുട്ടീവ് യോഗം ബുധനാഴ്‌ച ചേരും. രാവിലെ 11ന് പാര്‍ട്ടി ആസ്ഥാനത്താണ് യോഗം. പട്ടയ ഭൂമികളില്‍ നിന്ന് വന്‍ തോതില്‍ മരം മുറിക്കുന്നതിന് മുന്‍ സര്‍ക്കാരില്‍ അംഗങ്ങളായിരുന്ന സിപിഐ മന്ത്രിമാരാണ് സൗകര്യമൊരുക്കിയതെന്ന ആരോപണം പാര്‍ട്ടി നേരിടുന്ന പശ്ചാത്തലത്തിലാണ് യോഗം.
- ലക്ഷദ്വീപിലെ കരട് നിയമങ്ങൾ ചോദ്യം ചെയ്‌ത് സമർപ്പിച്ച പൊതുതാത്പര്യ ഹർജി ഹൈക്കോടതി ബുധനാഴ്‌ച പരിഗണിക്കും. ഹർജി സമർപ്പിച്ചത് സേവ് ലക്ഷദ്വീപ് ഫോറം. കരട് തയ്യാറാക്കിയത് ജനങ്ങളുടെ അഭിപ്രായം പരിഗണിക്കാതെയെന്ന് ഹർജിയിൽ.
- ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷനെതിരെ ഐഷ സുൽത്താന ഹൈക്കോടതിയിൽ. വ്യാജ തെളിവുണ്ടാക്കാൻ നീക്കം നടക്കുന്നതായി ആരോപണം.
- കുണ്ടറ പീഡന പരാതിയിൽ യുവതി ബുധനാഴ്‌ച രഹസ്യമൊഴി നൽകും. കൊല്ലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി നൽകുക. മന്ത്രി എ.കെ. ശശീന്ദ്രനെതിരെ യുവതി പൊലീസിൽ മൊഴി നൽകിയിരുന്നു.
- കെടിയു ബുധനാഴ്‌ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് പരീക്ഷകൾ മാറ്റിയത്. റദ്ദാക്കിയ ഉത്തരവിനെതിരെ അപ്പീൽ പോകുമെന്ന് സർവകലാശാല.
- കർണാടക മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മെയുടെ സത്യപ്രതിജ്ഞ ബുധനാഴ്‌ച. വൈകിട്ട് 3.20നാണ് സത്യപ്രതിജ്ഞ ചടങ്ങ്.
- അസം-മിസോറാം അതിർത്തി തർക്കത്തിൽ ഇടപെട്ട് കേന്ദ്ര സർക്കാർ. ഇരു സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാരെ ഡൽഹിയിലേക്ക് വിളിപ്പിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയുമായി ബുധനാഴ്‌ച ഇരുവരും ചർച്ച നടത്തും.
- ടോക്കിയോ ഒളിമ്പിക്‌സ്; വനിത ബാഡ്‌മിന്‍റണിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ പി.വി. സിന്ധുവിന്‍റെ രണ്ടാം മത്സരം ബുധനാഴ്‌ച. ഹോങ്കോങ് താരം ഷാങ് ഗ്യാൻയിയാണ് എതിരാളി. ബാഡ്‌മിന്‍റണിന് പുറമെ അമ്പെയ്ത്ത്, ബോക്‌സിങ്, വനിത ഹോക്കി, തുഴച്ചിൽ, സെയ്‌ലിങ് മത്സരങ്ങളിലും ഇന്ത്യൻ താരങ്ങൾ ബുധനാഴ്‌ച ഇറങ്ങും.
ഇന്നത്തെ പ്രധാന വാർത്തകൾ
ഇന്നത്തെ പത്ത് പ്രധാന വാർത്തകൾ...