ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഇന്ന് 4,524 പേര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതായി അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ അഞ്ചിനു ശേഷം ആദ്യമായാണ് 5,000-ത്തിനു താഴെ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. 10,918 പേരാണ് രോഗമുക്തി നേടിയത്.
ALSO READ: സെൻട്രൽ വിസ്ത പദ്ധതി നിർത്തലാക്കണമെന്നാവശ്യപ്പെട്ട ഹര്‍ജി വിധി പറയാനായി മാറ്റി
അതേസമയം, ഉയര്‍ന്ന മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 340 പേരാണ് സംസ്ഥാനത്ത് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.42 ശതമാനമായി കുറഞ്ഞതായി അധികൃതര്‍ അറിയിച്ചു.
53,756 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പരിശോധിച്ചത്. 41,849 ആർ.ടി.പി.സി.ആർ / സി.ബി.എൻ.എടി ട്രൂനാറ്റ് ടെസ്റ്റുകളാണ് നടത്തിയത്. പുതിയ റിപ്പോര്‍ട്ടോടു കൂടി ആകെ കൊവിഡ് കേസുകൾ 13,98,391 ഉം ആകെ മരണസംഖ്യ 21,846 ഉം ആയി.
35,44,107 പേർക്കാണ് ഇതുവരെ ആദ്യ ഘട്ട പ്രതിരോധ കുത്തിവെയ്പ്പ് നല്‍കിയത്. 10,58,368 പേർക്ക് രണ്ടാമത്തെ ഡോസും ലഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 91,105 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. അതേസമയം, നഗരത്തില്‍ ലോക്ക്ഡൗണ്‍ മെയ് 24 വരെ നീട്ടുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു.