ETV Bharat / bharat

ഉച്ചത്തിലുള്ള പാട്ടും സംസാരവും പാടില്ല, രാത്രി 10 മണിക്ക് ലൈറ്റ് അണയ്ക്കണം; ട്രെയിനിൽ പുതിയ ചട്ടം - ട്രെയിനിൽ ഉച്ചത്തിലുള്ള പാട്ടും സംസാരവും പാടില്ല

രാത്രി 10 മുതല്‍ രാവിലെ ആറു വരെ ഉച്ചത്തില്‍ പാട്ടുവയ്ക്കുന്നതും ഉറക്കെ ഫോണില്‍ സംസാരിക്കുന്നതും നിരോധിച്ച് ഇന്ത്യൻ റെയില്‍വേ.

ട്രെയിൻ ലൈറ്റ് 10മണിക്ക് ഓഫ് ചെയ്യണം  new travel rules on train  railway bans loud music and talking on trains  ട്രെയിനിൽ പുതിയ ചട്ടം  ട്രെയിനിൽ ഉച്ചത്തിലുള്ള പാട്ടും സംസാരവും പാടില്ല  ട്രെയിൻ യാത്രക്കാർക്ക് പുതിയ നിയമം
ഉച്ചത്തിലുള്ള പാട്ടും സംസാരവും പാടില്ല, രാത്രി 10മണിക്ക് ലൈറ്റ് അണയ്ക്കണം; ട്രെയിനിൽ പുതിയ ചട്ടം
author img

By

Published : Jan 23, 2022, 7:31 PM IST

ന്യൂഡൽഹി: ട്രെയിനുകളില്‍ മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ ഉച്ചത്തിൽ പാട്ടു കേൾക്കുന്നതും ഉറക്കെ സംസാരിക്കുന്നതും നിരോധിച്ച് റെയിൽവേ ഉത്തരവ്. രാത്രി പത്തിന് ശേഷം ലൈറ്റുകളെല്ലാം ഓഫ് ചെയ്യണം. പ്ലഗ് പോയിന്‍റുകളും പ്രവര്‍ത്തിക്കില്ല. ജ​ന​റ​ൽ കോ​ച്ചി​ൽ ഇ​തു ബാ​ധ​ക​മ​ല്ല.

രാത്രി 10 മുതല്‍ രാവിലെ ആറു വരെയാണ് ഉച്ചത്തില്‍ പാട്ടുവയ്ക്കുന്നതും ഉറക്കെ ഫോണില്‍ സംസാരിക്കുന്നതും നിരോധിച്ചിരിക്കുന്നത്. രാത്രി വൈകി കൂട്ടമായി സംസാരിച്ചിരിക്കുന്നതിനും അനുവദിക്കില്ല. ഇ​ത്ത​ര​ത്തി​ല്‍ ആ​രെയെ​ങ്കി​ലും പി​ടി​ച്ചാല്‍ ക​ര്‍ശ​ന ന​ട​പ​ടി സ്വീകരിക്കും. യാ​ത്ര​ക്കാ​ര്‍ക്ക് കൂ​ടു​ത​ല്‍ സൗ​ക​ര്യപ്രദമായി യാത്ര ചെയ്യുന്നതിനാണ് പുതിയ നടപടി.

ALSO READ:വിവാഹ ഘോഷയാത്രക്കിടെ ദലിത് വിഭാ​ഗത്തിന് നേരെ ആക്രമണം; നിരവധി പേ‌‌ർക്ക് പരിക്കേറ്റു

യാ​ത്ര​ക്കാ​ര്‍ക്ക് ഇ​ത്ത​ര​ത്തി​ല്‍ അ​സൗ​ക​ര്യം നേ​രി​ട്ടാ​ല്‍ ട്രെ​യി​ന്‍ ജീ​വ​ന​ക്കാരാകും ഉത്തരവാദികൾ. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ റെ​യി​ല്‍വേ മ​ന്ത്രാ​ല​യ​ത്തി​ന് ല​ഭി​ച്ച പശ്ചാത്തലത്തിലാണ് പുതിയ ചട്ടം. യാ​ത്ര​ക്കാ​ര്‍ യാതൊരു തരത്തിലുമുള്ള ബുദ്ധിമുട്ടുകളോ അസൗകര്യങ്ങളോ നേരിടുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം ആ​ര്‍.​പി.​എ​ഫ്, ടി​ക്ക​റ്റ് ചെ​ക്ക​ര്‍മാ​ര്‍, കോ​ച്ച്‌ അ​റ്റ​ന്‍ഡ​ൻ​റു​ക​ള്‍, കാറ്ററിങ്​ സ്റ്റാ​ഫ് എ​ന്നി​വ​രു​ള്‍പ്പെ​ടെയുള്ളവർക്കുണ്ട്.

പ്ര​ശ്നം​ സൃ​ഷ്ടി​ക്കു​ന്ന​വ​രോ​ട് മാന്യമായി പെരുമാറാനും അച്ചടക്കം പാലിക്കാനും ഇവർക്ക് ആവശ്യപ്പെടാം. റെയിൽവേ നടത്തിയ ബോധവത്കരണ സ്‌പെഷ്യൽ ഡ്രൈവിൽ ഇയർഫോണില്ലാതെ പാട്ട് കേൾക്കുകയോ ഫോണിൽ ഉച്ചത്തിൽ സംസാരിക്കുകയോ ചെയ്യാതിരിക്കാനും മര്യാദകൾ പാലിക്കാനും ജീവനക്കാർ യാത്രക്കാരെ ഉപദേശിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.