ബെംഗളൂരു: വേനൽ ചൂടിനെ തുടര്‍ന്ന് സംസ്ഥാനത്തെ വടക്കൻ ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകളുടെ സമയക്രമം മാറ്റിയതായി കര്‍ണാടക സര്‍ക്കാര്‍. ബാഗൽകോട്ടെ, കൽബുർഗി ഡിവിഷനുകള്‍ക്ക് കീഴിലുള്ള ജില്ലകള്‍ക്കുപുറമെ ബെൽഗാം ഡിവിഷനിലെ വിജയപുരയിലെയും സര്‍ക്കാര്‍ ഓഫീസുകളുടെ സമയക്രമമാണ് മാറ്റിയത്.
ഏപ്രില്‍ 12 മുതല്‍ മെയ് അവസാനം വരെ രാവിലെ ഏട്ടുമുതല്‍ ഉച്ചയ്ക്ക് 1.30 വരെയാവും ഇവിടങ്ങളില്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുകയെന്ന് പേഴ്സണൽ, അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് ഡിപ്പാര്‍ട്ട്മെന്‍റ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.