ന്യൂഡൽഹി: കേന്ദ്രസർക്കാരിന്‍റെ പുതുക്കിയ കാർഷിക നിയമങ്ങൾ കർഷകരുടെ അവകാശങ്ങൾ സംബന്ധിച്ച യുഎൻ പ്രഖ്യാപനം ലംഘിക്കുന്നതാണെന്ന് സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) നേതാവ് ദർശൻ പാൽ . ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിന്‍റെ 46-ാമത് സെഷനിൽ തയാറാക്കിയ വീഡിയോയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡൽഹി അതിർത്തികളിൽ നടക്കുന്ന പ്രക്ഷോഭത്തിന്‍റെ 110-ാം ദിനത്തോടനുബന്ധിച്ച് ''സ്വകാര്യവത്കരണ,കോർപ്പറേറ്റ് വിരുദ്ധ ദിനം'' എന്ന പേരിൽ ഒരു മെമ്മോറണ്ടം സംയുക്ത കിസാൻ മോർച്ച പ്രധാനമന്ത്രിക്ക് നൽകിയിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കുന്ന നയം നീക്കണമെന്നും ഡീസൽ, പെട്രോൾ, പാചക വാതകം എന്നിവയുടെ വില ഉടൻ കുറയ്ക്കണമെന്നും മെമ്മോറണ്ടത്തില്‍ ആവശ്യപ്പെട്ടിരുന്നു .