ETV Bharat / bharat

അയ്യായിരത്തോളം പേറ്റുനോവ് കണ്ട നേശമ്മ മുത്തശ്ശി; നൂറ്റിമൂന്നാം വയസിലും ഊര്‍ജം കൈവിടാതെ

സംസ്ഥാന ലൈബ്രറി കൗൺസിൽ ഉൾപ്പെടെ വിവിധ സംഘടനകൾ നേശമ്മയെ ആദരിച്ചിരുന്നു.

നേശമ്മ  പ്രസവ ശുശ്രൂഷ  വെള്ളറട  പ്രസവം  thiruvananthapuram  Nesamma mid-wife  mid-wife  mid-wife vellarada  vellarada  delivery
അയ്യായിരത്തോളം പേറ്റുനോവ് കണ്ട നേശമ്മ മുത്തശ്ശി; നൂറ്റിമൂന്നാം വയസിലും ഊര്‍ജം കൈവിടാതെ
author img

By

Published : Mar 21, 2021, 6:18 AM IST

Updated : Mar 21, 2021, 6:47 AM IST

തിരുവനന്തപുരം: വാഹനങ്ങളോ വൈദ്യുതി വിളക്കുകളോ ഇല്ലാത്ത ഒരു കാലത്ത് പ്രസവ ശുശ്രൂഷയ്‌ക്കായി മലയോര ഗ്രാമം ആശ്രയിച്ചിരുന്ന ഒരു സ്‌ത്രീയുണ്ടായിരുന്നു തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഗ്രാമപഞ്ചായത്തിൽ. നേശമ്മ എന്നാണ് ആ സ്‌ത്രീയുടെ പേര്. ഇപ്പോഴിവര്‍ക്ക് 103 വയസായി. കാര്യമായ രോഗങ്ങളൊന്നും അലട്ടാത്തതിനാല്‍ ഇപ്പോഴും ഊര്‍ജവതിയാണിവര്‍. നേശമ്മ എന്ന ഈ മുത്തശ്ശി മലയോര നിവാസികളുടെ പ്രിയപ്പെട്ട കുട്ടത്തിയാണ്.

അയ്യായിരത്തോളം പേറ്റുനോവ് കണ്ട നേശമ്മ മുത്തശ്ശി; നൂറ്റിമൂന്നാം വയസിലും ഊര്‍ജം കൈവിടാതെ

പ്രസവ ശുശ്രൂഷയ്‌ക്ക് വൈദ്യശാസ്ത്രം നിർണായക സംഭാവനകൾ നൽകുന്നതിന് മുൻപ് അയ്യായിരത്തിലധികം കുരുന്നുകളെ അമ്മമാരുടെ പൊക്കിൾ കൊടിയിൽ നിന്ന് വേർപെടുത്തി ഒരുപാട് കുടുംബങ്ങളിൽ സന്തോഷവും നിരവധി മുഖങ്ങളിൽ പുഞ്ചിരിയും വിരിയിച്ച നാട്ടുകാരുടെ പ്രിയപ്പെട്ട വയറ്റാട്ടിയാണ് ഈ മുത്തശ്ശി. മലയോര പട്ടണമായ വെള്ളറട ഗ്രാമപഞ്ചായത്തിലെ കത്തിപ്പാറ ചങ്കിലിയിലാണ് നേശമ്മയുടെ വീട്.

കാലം നാഗരികതയ്‌ക്ക് വഴിമാറിയതോടെ പലരും പ്രസവത്തിനും മറ്റും ആശുപത്രികളെ ആശ്രയിക്കാൻ തുടങ്ങി. ഇന്ന് കൂടുതൽ പേരും പ്രസവവും പ്രസവാനന്തര ശുശ്രൂഷയും സ്വകാര്യ ആശുപത്രികളുടെ പാക്കേജ് സംവിധാനത്തിൽ ഉൾപ്പെടുത്തുകയാണ് പതിവ്. എന്നാൽ ഒരുവിധ പാക്കേജ് സംവിധാനങ്ങളും ഇല്ലാതെ, വൈദ്യശാസ്ത്രം പോലും പഠിക്കാത്ത ഇവർ അയ്യായിരത്തിലധികം അമ്മമാരുടെ കണ്മണികളെ അവരുടെ കൈകളിൽ എത്തിക്കാൻ സഹായിച്ച വ്യക്തിയാണ് നേശമ്മ.

മലയോര ഗ്രാമം ആയതിനാൽ പതിറ്റാണ്ടുകൾക്ക് മുൻപ് വന്യജീവികളുടെ സങ്കേതം ആയിരുന്നു ഈ പ്രദേശം. എന്നാൽ ഇവയൊന്നും വക വയ്‌ക്കാതെ അടിയന്തര സഹായം വേണ്ട പൂർണ ഗർഭിണിമാരുടെ അടുത്തേക്ക് രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ ഓടിയെത്തുമായിരുന്നു നേശമ്മ. 1979ലാണ് ഇവര്‍ അവസാന പ്രസവം എടുക്കുന്നത്.

മകൾ പുഷ്‌പം, മരുമകൾ ബേബി സരോജം എന്നിങ്ങനെ നീളുന്നു നേശമ്മ പ്രസവം എടുത്തവരുടെ പട്ടിക. വെള്ളറട, നിലമാമൂട്, ചെറിയകൊല്ല, പന്നിമല, കരിപ്പുവാലി, കടുക്ക, കോമ്പ്രം, ഗണപതികല്ല്, കൂതാളി, ആറാട്ടുകുഴി തുടങ്ങിയ പ്രദേശങ്ങളിൽ ഉൾപ്പെടെ നേശമ്മ തന്‍റെ സേവനം ഉറപ്പു വരുത്തിയിരുന്നു. പ്രസവം എടുക്കുന്നതിലുള്ള നേശമ്മയുടെ വൈദഗ്‌ധ്യം മനസിലാക്കിയ സർക്കാർ അധികൃതർ നേശമ്മയ്‌ക്ക് ജോലി വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാൽ കുടുംബത്തിന്‍റെ ഉത്തരവാദിത്വം കാരണം അന്ന് ജോലിയിൽ പ്രവേശിച്ചില്ല.

എട്ടു മക്കളും 18 ചെറുമക്കളും ഉള്ള ഈ മുത്തശ്ശിയ്‌ക്ക് നാലു തലമുറയെ കാണാനുള്ള ഭാഗ്യവും ലഭിച്ചിട്ടുണ്ട്. നേരിയ കേൾവി കുറവും, കാഴ്‌ചക്കുറവും ഉൾപ്പടെ ചെറിയ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെന്ന് ഒഴിച്ചാൽ പൂർണ ആരോഗ്യവതിയാണ് വാർധക്യത്തെ അതിജീവിച്ച് 103 വയസ് പിന്നിട്ടിരിക്കുന്ന ഈ മുത്തശ്ശി. സംസ്ഥാന ലൈബ്രറി കൗൺസിൽ ഉൾപ്പെടെ വിവിധ സംഘടനകൾ ആദരിച്ചതിന്‍റെ സന്തോഷത്തിലാണ് മനോധൈര്യം കൈവിടാതെ പ്രസവ ശുശ്രൂഷ ഏറ്റെടുത്ത് ചെയ്‌തിരുന്ന കരുത്തുറ്റ വനിതയായ നേശമ്മ.

Last Updated : Mar 21, 2021, 6:47 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.