ETV Bharat / bharat

'ആദ്യം കണ്ടപ്പോൾ കളിപ്പാട്ടമെന്ന് കരുതി'; നേപ്പാളിലെ വിമാനാപകടത്തെക്കുറിച്ച് ദൃക്‌സാക്ഷികള്‍ പറയുന്നു... - വിമാനം

നേപ്പാള്‍ കാഠ്‌മണ്ഡുവിലെ പൊഖാറയില്‍ ലാന്‍ഡിങ്ങിനിടെയുണ്ടായ വിമാനാപകടത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷികള്‍, വിമാനത്തിന്‍റെ ബ്ലാക്ക് ബോക്‌സ്‌ കണ്ടെടുത്തതായി അധികൃതര്‍.

Nepal Pokhara Airplane Clash  Airplane Clash  Nepal Pokhara Airplane Clash witnesses says  നേപ്പാളിലെ വിമാനാപകടത്തെക്കുറിച്ച്  വിമാനാപകടത്തെക്കുറിച്ച് ദൃക്‌സാക്ഷികള്‍  വിമാനം നിലംപതിക്കുന്നത്  നേപ്പാള്‍ കാഠ്‌മണ്ഡു  പൊഖാറയില്‍ ലാന്‍ഡിങ്ങിനിടെയുണ്ടായ വിമാനാപകടം  വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സ്  പൊഖാറ റിസോർട്ട് സിറ്റി  വിമാനം  സേതി നദി
നേപ്പാളിലെ വിമാനാപകടത്തെക്കുറിച്ച് ദൃക്‌സാക്ഷികള്‍ പറയുന്നത് ഇങ്ങനെ
author img

By

Published : Jan 16, 2023, 5:24 PM IST

Updated : Jan 16, 2023, 5:50 PM IST

കാഠ്‌മണ്ഡു (നേപ്പാൾ): പൊഖാറ റിസോർട്ട് സിറ്റിയിൽ ലാന്‍ഡിങ്ങിനിടെയുണ്ടായ വിമാനാപകടത്തിന്‍റെ നടുക്കം വിട്ടുമാറാതെ അപകടത്തെക്കുറിച്ച് വിശദീകരിച്ച് ദൃക്‌സാക്ഷികള്‍. യെതി എയർലൈൻസ് വിമാനം കണ്‍മുന്നില്‍ വീണ് തകരുന്നതിന് സാക്ഷിയായ പ്രദേശവാസി കൽപന സുനാറാണ് അപകടത്തെകുറിച്ച് വിശദീകരണവുമായി രംഗത്തെത്തിയത്. താന്‍ വസ്‌ത്രം കഴുകിക്കൊണ്ടിരിക്കെ വലിയ ശബ്‌ദത്തോടെ വിമാനം നിലം പതിക്കുകയായിരുന്നുവെന്ന് കല്‍പനയെ ഉദ്ധരിച്ച് നേപ്പാളിലെ ദിനപത്രമായ കാഠ്‌മണ്ഡു പോസ്‌റ്റാണ് വെളിപ്പെടുത്തിയത്.

കേട്ടത് 'സ്‌ഫോടനശബ്‌ദം': ഞാന്‍ വീടിന്‍റെ മുൻവശത്ത് വസ്‌ത്രങ്ങൾ കഴുകുന്നതിനിടെ ഒരു വിമാനം തന്‍റെ ദിശയിലേക്ക് വരുന്നതായി കണ്ടു. തുടര്‍ന്ന് വിമാനം അസാധാരണമായി ഒരു കോണിൽ ചരിഞ്ഞു. നിമിഷങ്ങൾക്ക് ശേഷം ബോംബ് പോലുള്ള സ്ഫോടനശബ്‌ദം കേട്ടതായും സേതി നദീതടത്തിൽ നിന്ന് കറുത്ത പുക ഉയരുന്നത് താൻ കണ്ടതായും കല്‍പന സുനാര്‍ പറഞ്ഞു.

ഒഴിവായത് വന്‍ അപകടം: അപകടത്തില്‍ വിമാനത്തിന്‍റെ ചിറകുകകളിലൊന്ന് വന്ന് പതിച്ച പ്രദേശത്തിന് 12 മീറ്റര്‍ മാത്രം അകലെ താമസിക്കുന്ന പ്രദേശവാസി ഗീത സുനാറും വിമാനാപകടത്തെ കുറിച്ച് പ്രതികരിച്ചു. വിമാനം പതിച്ചത് ഞങ്ങളുടെ വീടിന് അല്‍പം കൂടി അടുത്തായിരുന്നുവെങ്കില്‍ ജനവാസ കേന്ദ്രങ്ങൾ നശിപ്പിക്കപ്പെടുമായിരുന്നു. സംഭവ സ്ഥലത്ത് വളരെയധികം നാശനഷ്‌ടങ്ങളുണ്ടായിട്ടുണ്ട്.

അപകടത്തെ തുടര്‍ന്ന് സേതി നദിയുടെ ഇരുവശങ്ങളിലും തീപിടിത്തം ഉണ്ടായതായും മൃതദേഹങ്ങൾ എങ്ങും ചിതറിക്കിടക്കുന്നതായും ഗീത സുനാര്‍ പറഞ്ഞു. അപകടസമയത്ത് വിമാനത്തിനുള്ളിൽ നിന്ന് യാത്രക്കാരുടെ നിലവിളി കേൾക്കാമായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.

Also Read: VIDEO | വീടിന് മുകളില്‍ അപകടകരമായ തിരിയല്‍ ; നേപ്പാളിൽ വിമാനം ഇടിച്ചിറങ്ങുന്നതിന് തൊട്ടുമുൻപുള്ള ദൃശ്യം പുറത്ത്

കണ്‍മുന്നില്‍ വീണുടഞ്ഞ്: അപകടത്തില്‍ വിമാനം വന്ന് പതിച്ചപ്പോള്‍ ആദ്യം കരുതിയത് കളിപ്പാട്ടമാണെന്നായിരുന്നു എന്ന് 11 വയസുകാരായ സമീര്‍, പ്രജ്വല്‍ പരിയാര്‍ എന്നി ബാലന്മാരും പ്രതികരിച്ചു. അടുത്തെത്തി അപകടമാണെന്ന് തിരിച്ചറിഞ്ഞതോടെ ഓടി രക്ഷപ്പെട്ടുവെന്നും അവര്‍ പറഞ്ഞതായി കാഠ്മണ്ഡു പോസ്‌റ്റ് റിപ്പോര്‍ട്ട് ചെയ്‌തു. വിമാനം നേരെ വന്ന് ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങിയാണ് അപകടം സംഭവിച്ചിരുന്നതെങ്കില്‍ ആളപായം കൂടുമായിരുന്നുവെന്ന് മറ്റൊരു ദൃക്‌സാക്ഷിയായ ബൈൻഷാ ബഹാദൂർ പറഞ്ഞു.

അപകടസമയത്ത് വിമാനത്തിന്‍റെ ഏഴോ എട്ടോ ജനാലകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നില്ലെന്നും അതിനാല്‍ യാത്രക്കാര്‍ ജീവിച്ചിരിപ്പുണ്ടാകുമെന്നാണ് കരുതിയതെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ വിമാനത്തിന് തീപടര്‍ന്നതോടെ തങ്ങള്‍ക്ക് ഭയത്തോടെ നോക്കിനില്‍ക്കാനെ ആയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപകടത്തിന് സാക്ഷിയായ പൊഖാറ: ഇന്നലെ (15.01.2023) രാവിലെ 11 മണിയോടെയായിരുന്നു കാഠ്‌മണ്ഡുവിൽ നിന്നുള്ള യതി എയർലൈൻസിന്‍റെ എടിആർ-72 വിമാനം പൊഖാറ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപം തകര്‍ന്നുവീണത്. അപകടസമയത്ത് 68 യാത്രക്കാരും നാല് ജീവനക്കാരും ഉൾപ്പടെ 72 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ അഞ്ച് ഇന്ത്യക്കാരും 10 വിദേശികളും ഉള്‍പ്പെടുന്നു.

തുടര്‍ന്ന് നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ ഇതുവരെ 68 യാത്രക്കാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായാണ് റിപ്പോർട്ട്. ഇന്നലെ വൈകുന്നേരത്തോടെ രക്ഷാപ്രവർത്തനം നിർത്തിവച്ചതിന് ശേഷം കാണാതായ നാല് പേർക്കായി നേപ്പാൾ രക്ഷാപ്രവർത്തകർ ഇന്ന് തിരച്ചിൽ പുനരാരംഭിച്ചിട്ടുണ്ട്. മാത്രമല്ല അപകടസ്ഥലത്ത് നിന്ന് വിമാനത്തിന്‍റെ ബ്ലാക്ക് ബോക്‌സ്‌ കണ്ടെടുത്തതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Also Read: നേപ്പാള്‍ വിമാനാപകടം : 68 മൃതദേഹങ്ങള്‍ കണ്ടെടുത്തു, യാത്രക്കാരില്‍ 5 ഇന്ത്യക്കാരും

Last Updated : Jan 16, 2023, 5:50 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.