ETV Bharat / bharat

നീറ്റ് - പിജി പരീക്ഷകൾ നാല് മാസത്തേക്ക് നീട്ടി

author img

By

Published : May 3, 2021, 5:41 PM IST

കൊവിഡ് രോഗികളെ പരിചരിക്കാൻ ആവശ്യമായ മാനവ വിഭവശേഷി ലഭ്യമാക്കുന്നതിനാണ് പരീക്ഷകൾ മാറ്റിവച്ചത്.

NEET- PG exam postponed for 4 months  നീറ്റ് - പിജി പരീക്ഷ  നീറ്റ് പരീക്ഷ  നീറ്റ്  NEET- PG exam  NEET exam  ന്യൂഡൽഹി  കൊവിഡ്  കൊവിഡ് പരീക്ഷ
നീറ്റ് - പിജി പരീക്ഷകൾ നാല് മാസത്തേക്ക് മാറ്റി വെച്ചു

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ആവശ്യമായ മാനവ വിഭവശേഷി ലഭ്യമാക്കുന്നതിനായി നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) പരീക്ഷ മാറ്റിവച്ച് കേന്ദ്രം. നാലുമാസത്തേക്കാണ് പരീക്ഷ നീട്ടിയത്. പരീക്ഷയ്ക്ക് ഒരു മാസം മുമ്പ് പുതിയ തിയ്യതി പ്രഖ്യാപിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം. ഓഗസ്റ്റ് 31-ന് മുമ്പ് പരീക്ഷ നടത്തില്ലെന്നും തീരുമാനമായിട്ടുണ്ട്. പരീക്ഷ മാറ്റിവച്ചതിലൂടെ കൂടുതല്‍ ഡോക്ടര്‍മാരെ കൊവിഡ് ഡ്യൂട്ടിക്ക് ലഭിക്കുമെന്നും കേന്ദ്രം ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ഏപ്രില്‍ 18-നാണ് പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരുന്നത്. പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡുകളും പ്രസിദ്ധീകരിച്ചിരുന്നു.

പരീക്ഷകൾ മാറ്റിവച്ചതോടെ എംബിബിഎസ് ബിരുദധാരികളെയും അവസാന വര്‍ഷ വിദ്യാര്‍ഥികളെയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമാക്കും. കൊവിഡ് ഡ്യൂട്ടിയിൽ 100 ദിവസമെങ്കിലും ജോലി ചെയ്തിട്ടുള്ളവർക്ക് വരാനിരിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളിലെ നിയമനത്തില്‍ മുന്‍ഗണന നല്‍കുന്ന കാര്യവും പരിഗണനയിലുണ്ട്.

എംബിബിഎസ് അവസാന വർഷ വിദ്യാർഥികളെ ടെലി കൺസള്‍ട്ടേഷന്‍, ചെറിയ ലക്ഷണങ്ങൾ മാത്രമുള്ള രോഗികളുടെ ചുമതല എന്നിവയാണ് ഏല്‍പ്പിക്കുക. ബിഎസ്‍‌സി/ ജിഎൻഎം യോഗ്യതയുള്ള നഴ്സുമാരെ മുതിർന്ന ഡോക്ടർമാരുടെയും നഴ്സുമാരുടെയും കീഴിൽ കൊവിഡ് നഴ്സിങ് ഡ്യൂട്ടികൾക്ക് ഉപയോഗിക്കും. ഇതിലൂടെ നിലവിൽ കൊവിഡ് രോഗികളെ പരിചരിക്കുന്ന ഡോക്ടർമാരുടെ ജോലി ഭാരം കുറയ്ക്കാനാകുമെന്നും ഉന്നതാധികാര സമിതി പറഞ്ഞു. ഇത്തരത്തില്‍ കൊവിഡ് രോഗികളെ പരിചരിക്കാൻ എത്തുന്നവര്‍ക്ക് കൊവിഡ് വാക്സിനേഷൻ ഉറപ്പാക്കുമെന്നും കേന്ദ്രത്തിന്‍റെ പത്രക്കുറിപ്പില്‍ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.