ETV Bharat / bharat

'കോട്ട'യിലെ ജീവത്യാഗങ്ങള്‍ തുടര്‍ക്കഥയാകുന്നു ; നീറ്റ് മെഡിക്കൽ പരീക്ഷാർത്ഥി ആത്മഹത്യ ചെയ്‌ത നിലയില്‍

author img

By ETV Bharat Kerala Team

Published : Nov 28, 2023, 9:44 PM IST

NEET medical aspirant dies by suicide: രാജസ്ഥാനിലെ കോട്ടയില്‍ നീറ്റിന് തയ്യാറെടുക്കുന്ന പശ്ചിമ ബംഗാളിൽ നിന്നുള്ള വിദ്യാർത്ഥിയെ വാടക മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്ന് പൊലീസ്.ആത്മഹത്യ ഒന്നിനും പരിഹാരമല്ല.

suicide  NEET medical aspirant  NEET medical aspirant dies by suicide  NEET  National Eligibility cum Entrance Test  NEET exam  നീറ്റ്‌  ആത്മഹത്യ  വിദ്യാർത്ഥി ആത്മഹത്യ ചെയ്‌തു  student committed suicide  student West Bengal dies by suicide in Kota
NEET medical aspirant dies by suicide

കോട്ട (രാജസ്ഥാൻ): മത്സര പരീക്ഷകളുടെ പ്രമുഖ കോച്ചിംഗ് ഹബ്ബായ രാജസ്ഥാനിലെ കോട്ടയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്‌തു (NEET medical aspirant dies by suicide). പശ്ചിമ ബംഗാളിൽ നിന്നുള്ള ഫോറിഡ് ഹുസൈൻ (20) ആണ്‌ മരിച്ചത്‌. മെഡിക്കല്‍ രംഗത്തേക്കുള്ള പ്രവേശന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന് (National Eligibility cum Entrance Test - NEET) തയ്യാറെടുക്കുകയായിരുന്നു ഹുസൈൻ എന്ന്‌ പൊലീസ് വൃത്തങ്ങൾ അറിയിച്ചു (Student West Bengal dies by suicide in Kota).

കോട്ടയിലെ വഖഫ് നഗർ പ്രദേശത്ത് വാടകയ്ക്ക് താമസിച്ച് നീറ്റിന് തയ്യാറെടുക്കുകയായിരുന്നു ഹുസൈൻ എന്ന് ദാദാബാരി സർക്കിൾ ഓഫീസർ രാജേഷ് പഥക് പറഞ്ഞു. തിങ്കളാഴ്‌ച പലതവണ തട്ടിയിട്ടും പ്രതികരിക്കാത്തതിനെ തുടർന്ന് വിദ്യാർത്ഥിയുടെ വീട്ടുടമയാണ് സംഭവം പൊലീസിൽ അറിയിച്ചത്. പൊലീസ് വാതിൽ തകർത്ത് വിദ്യാർത്ഥിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്‌ടർമാർ സ്ഥിരീകരിച്ചു പഥക് പറഞ്ഞു.

തിങ്കളാഴ്‌ച വൈകുന്നേരം 4 മണിയോടെയാണ് സഹപാഠികൾ ഹുസൈനെ അവസാനമായി കണ്ടതെന്നും, തുടർന്ന് 7 മണി വരെ മുറി അകത്ത് നിന്ന് പൂട്ടിയിരിക്കുകയാണെന്നും പഥക് പറഞ്ഞു. ഫോണില്‍ വിളിച്ചിട്ട്‌ പ്രതികരിക്കാത്തതിനെ തുടർന്ന് ഹുസൈന്‍റെ സുഹൃത്തുക്കൾ സ്ഥലമുടമയോട് ഇടപെടാൻ ആവശ്യപ്പെടുകയായിരുന്നു.

ആത്മഹത്യയുടെ കാരണം അന്വേഷിച്ചുവരികയാണെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. വിദ്യാർത്ഥിയുടെ മൃതദേഹം എംബിഎസ് ആശുപത്രിയിലേക്ക് മാറ്റി. കുടുംബാംഗങ്ങൾ എത്തിയ ശേഷം പോസ്റ്റ്‌മോർട്ടം നടത്തുമെന്നും തുടർന്ന് മൃതദേഹം കുടുംബത്തിന് വിട്ടുനൽകുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.

കോട്ടയില്‍ തുടര്‍ കഥയായി ആത്മഹത്യ: ഇത്തരത്തില്‍ വ്യത്യസ്‌ത സംഭവങ്ങളിലായി രണ്ട് നീറ്റ് പരീക്ഷാര്‍ഥികള്‍ ഓഗസ്റ്റ്‌ 27 ന്‌ കോട്ടയില്‍ ആത്മഹത്യ ചെയ്‌തിരുന്നു. അവിഷ്‌കാര്‍ ഷാംഭാജി കസ്‌ലെ (17) എന്ന വിദ്യാര്‍ഥി ഓഗസ്റ്റ്‌ 27 ന്‌ ഉച്ചയ്‌ക്ക് 3.15 ഓടെയാണ് ആത്മഹത്യ ചെയ്‌തത്. ജവഹര്‍ നഗറിലുള്ള തന്‍റെ കോച്ചിങ് ഇന്‍സ്‌റ്റിറ്റ്യൂട്ടിന്‍റെ ആറാം നിലയില്‍ വച്ചാണ് ഇയാള്‍ ആത്മഹത്യ ചെയ്യുന്നത്. ഇന്‍സ്‌റ്റിറ്റ്യൂട്ടിന്‍റെ മൂന്നാം നിലയിലുള്ള മുറിയില്‍ നിന്നും പരീക്ഷയെഴുതി കഴിഞ്ഞ് പുറത്തിറങ്ങിയയുടനെ ആയിരുന്നു അവിഷ്‌കാര്‍ ആത്മഹത്യ ചെയ്‌തത്. നാല് മണിക്കൂറുകള്‍ക്കിപ്പുറം ആദര്‍ശ് രാജ് എന്ന 18 കാരനെയും വാടക ഫ്ലാറ്റില്‍ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി.

കോട്ടയിൽ വർധിച്ചുവരുന്ന വിദ്യാർഥികളുടെ ആത്മഹത്യ കേസുകളിൽ ആശങ്ക പ്രകടിപ്പിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. വിദ്യാർഥികളുടെ ആത്മഹത്യകളെ കുറിച്ച് ചർച്ച ചെയ്യാനും നിർദേശങ്ങൾ നൽകാനുമായി ഓഗസ്റ്റ്‌ 18 ന്‌ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. ചീഫ് സെക്രട്ടറി ഉഷ ശർമ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നുള്ള പ്രതിനിധികൾ, രക്ഷിതാക്കൾ, ഡോക്‌ടർമാർ എന്നിവരും യോഗത്തിൽ പങ്കാളികളായിരുന്നു.

ALSO READ: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ 2 നീറ്റ് പരീക്ഷാര്‍ഥികള്‍ ആത്മഹത്യ ചെയ്‌ത നിലയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.