കോട്ട (രാജസ്ഥാന്‍): ഇന്ത്യയുടെ എന്‍ട്രന്‍സ് കോച്ചിങ്ങ് ആസ്ഥാനമെന്ന് അറിയപ്പെടുന്ന രാജസ്ഥാനിലെ കോട്ടയില്‍ വീണ്ടും ഒരു നീറ്റ് പരീക്ഷാര്‍ഥി ജീവനൊടുക്കി (Another NEET aspirant Suicided in Kota). ഉത്തര്‍ പ്രദേശില്‍ നിന്നുള്ള 22 കാരി നിഷയാണ് ബുധനാഴ്‌ച (നവംബര്‍ 29) രാത്രി പഠന സമ്മര്‍ദത്തെത്തുടര്‍ന്ന് ജീവനൊടുക്കിയത്. കോട്ടയിലെ മഹാവീര്‍ നഗര്‍ ഏരിയയിലുള്ള സ്വകാര്യ ഹോസ്റ്റല്‍ മുറിയിലാണ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് (Kota Mahavir Nagar Hostal Suicide).
ഉത്തര്‍ പ്രദേശിലെ ഔരിയാ ജില്ലയിലെ നാഗ്ലാ ജോധ സ്വദേശിയായ അസാന്‍ സിങ്ങ് യാദവിന്‍റെ മകളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി വൈകിയും പഠിക്കുന്ന ശീലമുള്ള കുട്ടിയായിരുന്നു നിഷ. ബുധനാഴ്ച രാത്രി ബന്ധുക്കള്‍ക്ക് കുട്ടിയെ ഫോണില്‍ ബന്ധപ്പെടാനാവാതെ വന്നതോടെ ഹോസ്റ്റലിലേക്ക് വിളിക്കുകയായിരുന്നു. ഹോസ്റ്റല്‍ വാര്‍ഡന്‍ കതകില്‍ തട്ടിയിട്ടും തുറക്കാതെ വന്നതോടെ പൊലീസിനെ അറിയിക്കുകയായിരുന്നു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.
ഈ വര്‍ഷം മേയിലാണ് മകളെ കോച്ചിങ്ങ് സെന്‍ററില്‍ ചേര്‍ത്തതെന്ന് പിതാവ് അസന്‍സിങ്ങ് പറഞ്ഞു. "കോച്ചിങ്ങ് സെന്‍റര്‍ നടത്തുന്ന എല്ലാ പരീക്ഷകളിലും അവള്‍ക്ക് മികച്ച മാര്‍ക്കുണ്ടായിരുന്നു. കഴിഞ്ഞ തവണ അവള്‍ ഓണ്‍ലെനായി പഠിച്ച് 403 മാര്‍ക്ക് നേടി. ഇത്തവണ കോച്ചിങ്ങ് ക്ലാസില്‍ ചേര്‍ക്കണമെന്ന് അവള്‍ നിര്‍ബന്ധം പിടിക്കുകയായിരുന്നു.
എല്ലാ മാസവും കോട്ടയിലെത്തി അവളെ കാണാറുണ്ടായിരുന്നു. ഇടക്കൊക്കെ വീട്ടിലേക്ക് കൊണ്ടു പോകാറുമുണ്ട്. ഇത്തവണ വീട്ടില്‍ പോയ ശേഷം പതിനെട്ടാം തിയതി തിരികെ കൊണ്ടു വിട്ടതായിരുന്നു. " ഒരു തലവേദന മകളെ അലട്ടിയിരുന്നതായും പിതാവ് പറഞ്ഞു.
ഈ വര്‍ഷം മാത്രം കോട്ടയില്‍ 27 വിദ്യാര്‍ഥികളാണ് പഠന സമ്മര്‍ദത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്‌തത്. മൂന്ന് ദിവസം മുമ്പാണ് ബംഗാളില്‍ നിന്നുള്ള മറ്റൊരു വിദ്യാര്‍ഥിയെ കോട്ടയിലെ തന്‍റെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
Also Read: മലയാള സിനിമയിലെ മുത്തശ്ശി നടി ആര്‍ സുബ്ബലക്ഷ്‌മി അന്തരിച്ചു