ETV Bharat / bharat

Neeraj Chopra Records : ഹംഗറിയില്‍ 'ഹരിയാന കൊടുങ്കാറ്റ്' ; നീരജ് എറിഞ്ഞ് കുറിച്ചത് സ്വര്‍ണം മാത്രമല്ല, പുതുചരിത്രം - ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് നീരജ് ചോപ്ര

Neeraj chopra records in javelin throw ഡയമണ്ട് ലീഗിലും ഒളിമ്പിക്‌സിലും ഇപ്പോഴിതാ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യയുടെ വിജയക്കുതിപ്പായിരിക്കുകയാണ് നീരജ് ചോപ്ര. അപൂര്‍വ റെക്കോഡാണ് ജാവലിന്‍ പായിച്ച് ഈ 25കാരന്‍ സ്വന്തമാക്കിയത്

Neeraj chopra records in javelin throw  Neeraj chopra records  Career achievements of the athlete
Neeraj chopra records
author img

By ETV Bharat Kerala Team

Published : Aug 28, 2023, 11:13 AM IST

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പില്‍ (World Athletics Championships) ഇന്ത്യയ്‌ക്ക് ആദ്യ സ്വർണമെഡൽ നേടിക്കൊടുത്ത് രാജ്യത്തിന്‍റെ അഭിമാനം വാനോളം ഉയര്‍ത്തിയിരിക്കുകയാണ് 25 വയസുള്ള ഹരിയാനക്കാരന്‍ പയ്യന്‍. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും ഒളിമ്പിക്‌സിലും സ്വര്‍ണമെന്ന അപൂര്‍വ നേട്ടംകൂടിയാണ് ജാവലിന്‍ എറിഞ്ഞ് നീരജ് ചോപ്ര (Neeraj chopra javelin throw achievement) സ്വന്തമാക്കിയത്. കടുത്ത വെല്ലുവിളിയായി മുന്‍പില്‍ നിന്ന പാക് താരം അര്‍ഷാദ് നദീമിനെ നിഷ്‌പ്രഭനാക്കിയാണ് ഈ 'ഹരിയാന കൊടുങ്കാറ്റ്' ചാമ്പ്യൻഷിപ്പിന് വേദിയായ ഹംഗറിയിലെ ബുഡാപെസ്റ്റില്‍ (Budapest in Hungary) ആഞ്ഞുവീശിയത്.

1983ൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ആദ്യ ലോകകപ്പ് നേടിക്കൊടുക്കാന്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചത് ഇതിഹാസ താരം കപിൽ ദേവാണ് (Indian cricket player kapil dev). ക്രിക്കറ്റ് മൈതാനത്ത് കൊടുങ്കാറ്റായി മാറി കപ്പടിച്ച് രാജ്യത്തെ ജനകോടികളുടെ മനസില്‍ പ്രത്യേക ഇടം നേടാന്‍ താരത്തിനായി. സമാനമായി, നീരജും രാജ്യത്തെ 140 കോടി ജനങ്ങളുടെ ഹൃദയത്തില്‍ ഇടംപിടിച്ചിരിക്കുകയാണ്. 2021ലെ ടോക്കിയോ ഒളിമ്പിക്‌സില്‍ സ്വർണം നേടിയതിന് പുറമെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലും തങ്കത്തിളക്കം. ഇതോടെ, ജനകോടികള്‍ വാഴ്‌ത്തുന്ന രാജ്യത്തിന്‍റെ അഭിമാനതാരമാവാന്‍ നീരജിനായി.

  • The talented @Neeraj_chopra1 exemplifies excellence. His dedication, precision and passion make him not just a champion in athletics but a symbol of unparalleled excellence in the entire sports world. Congrats to him for winning the Gold at the World Athletics Championships. pic.twitter.com/KsOsGmScER

    — Narendra Modi (@narendramodi) August 28, 2023 " class="align-text-top noRightClick twitterSection" data=" ">

പിന്നോട്ടില്ല ഒന്നിലും, മുന്നോട്ട്... മുന്നോട്ട്..! : അന്തരിച്ച ഇതിഹാസതാരം മിൽഖ സിങ്, പയ്യോളി എക്‌സ്‌പ്രസ് എന്ന പിടി ഉഷ എന്നിവർക്ക് നേടാൻ കഴിയാത്തതാണ് ഹരിയാനയിലെ ഒരു കുഞ്ഞ് ഗ്രാമത്തിൽ നിന്നുള്ള നീരജ് ചോപ്ര സ്വന്തമാക്കിയത്. കഠിനാധ്വാനം കൊണ്ട് ഒരാൾക്ക് എന്തും നേടാനാകും എന്നതിന്‍റെ ഉദാത്ത മാതൃക കൂടിയാണ് നീരജ് ചോപ്ര. വളർന്നുവരുന്ന ഏതൊരു കായികതാരത്തിന്‍റേയും സ്വപ്‌നമാണ് ഒളിമ്പിക്‌സില്‍ ഒരു സ്വർണ നേട്ടം. ഇങ്ങനെയാരു വിജയം കൈവരിച്ചാല്‍ സാധാരണ ഗതിയില്‍ അത്‌ലറ്റുകൾക്ക് ഇനി നേടാന്‍ ഒന്നുമില്ലെന്ന് വെറുതെയെങ്കിലും തോന്നാന്‍ സാധ്യത ഏറെയാണ്. എന്നാല്‍, നീരജിന്‍റെ കാര്യത്തില്‍ മറിച്ചൊരു ചിന്തയ്‌ക്ക് പ്രസക്‌തിയില്ലെന്ന് തെളിയിക്കുന്നത് കൂടിയാണ് ബുഡാപെസ്റ്റ് നേട്ടം.

READ MORE | Neeraj Chopra Wins Gold World Athletics Championships ജാവലിനില്‍ ചരിത്രമെഴുതി നീരജ് ചോപ്ര; ലോക അത്‌ലറ്റിക്‌സ്‌ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം

ഇന്ത്യന്‍ സമയം ഇന്ന് പുലർച്ചെയാണ്, ഹംഗറിയിലെ തകർപ്പൻ ത്രോയിലൂടെ, നീരജ് ചോപ്ര ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം കൊയ്‌തെടുത്തത്. വിദേശത്ത് പരിശീലനം നടത്തുന്ന നീരജ് ചോപ്ര ഡയമണ്ട് ലീഗിലും അഭിമാനകരമായ നേട്ടം കൈവരിച്ചിരുന്നു. അങ്ങനെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും ഒളിമ്പിക്‌സിലും ഡയമണ്ട് ലീഗിലും സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന റെക്കോഡ് സ്വന്തമാക്കാനും നീരജിനായി (Neeraj Chopra Records).

'പ്രതിഭാധനനായ നീരജ് ചോപ്രയ്‌ക്ക് തന്‍റെ മികവ് തെളിയിക്കാനായി. സമർപ്പണബോധവും കൃത്യതയും അടങ്ങാത്ത അഭിനിവേശവും അത്‌ലറ്റിക്‌സിൽ വെറുമൊരു ചാമ്പ്യൻ മാത്രമല്ല, അദ്ദേഹത്തെ മുഴുവൻ കായിക ലോകത്തിന്‍റെയും സമാനതകളില്ലാത്ത മികവിന്‍റെ പ്രതീകമാക്കി മാറ്റി. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയതിന് നീരജിന് അഭിനന്ദനങ്ങൾ' - പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എസ്‌എഐ) മീഡിയ വിഭാഗവും അഭിനന്ദനവുമായി രംഗത്തെത്തി.'നീരജ് ചോപ്ര ഉന്നതികളില്‍. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ തന്‍റെ നില വീണ്ടും ഉയർത്തിയിരിക്കുന്നു'- സായ് (എസ്‌എഐ) എക്‌സില്‍ കുറിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.