ETV Bharat / bharat

ഗോവയിൽ മാസ്ക് ധരിക്കാത്ത മൂവായിരത്തോളം പേർക്ക് പിഴ - മഹാമാരി

ഇതുവരെ 5.86 ലക്ഷം രൂപയോളം ഇവരിൽനിന്ന് പിഴ ഈടാക്കിയതായി പെർണം കലാൻഗുട്ട് പൊലീസ് അധികൃതർ അറിയിച്ചു

ഗോവയിൽ മാസ്ക് ധരിക്കാത്ത മൂവായിരത്തോളം പേർക്ക് പിഴ

author img

By

Published : Mar 31, 2021, 2:02 PM IST

പനജി: വടക്കൻ ഗോവയിൽ ഇതുവരെ 2,957 പേർക്ക് ബീച്ചുകളിൽ മാസ്ക് ധരിക്കാത്ത കാരണത്താൽ 5.86 ലക്ഷം രൂപ പിഴ ഈടാക്കിയതായി പെർണം കലാൻഗുട്ട് പൊലീസ് അധികൃതർ അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത സന്ദർശകർക്ക് കർശന നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് ഗോവ പൊലീസ് അറിയിച്ചു.

കഴിഞ്ഞ വർഷം 2600 പേർക്കാണ് 3.29 ലക്ഷം രൂപ പിഴ മാസ്ക് ധരിക്കാത്ത കാരണത്താൽ ഈടാക്കിയത്. കൂടാതെ കഴിഞ്ഞ മൂന്നുമാസത്തിനുള്ളിൽ 2,000 വിനോദ സഞ്ചാരികളിൽ നിന്ന് കലാൻഗുട്ട് പോലീസ് മാസ്‌കുകളില്ലാത്ത കാരണത്താൽ നാല് ലക്ഷം രൂപ പിഴ ഈടാക്കിയതായി മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു.

കൂടാതെ അധികൃതർ സാമൂഹിക അകലം പാലിക്കുന്നതിന്‍റെയും മാസ്ക് ധരിക്കുന്നതിന്‍റെ ആവശ്യകതയെകുറിച്ചും വിനോദ സഞ്ചാരികളിൽ അവബോധം സൃഷ്ടിക്കാനായി ബീച്ചുകളിൽ ബോധവത്കരണം നടത്തുന്നുണ്ട്. ചൊവാഴ്ച മാത്രമായി 127 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ മൊത്തം കൊവിഡ് കണക്ക് 57,839 ആയിട്ടുണ്ട്.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.