ETV Bharat / bharat

ആര്യൻ ഖാനെതിരായ മയക്കുമരുന്ന് കേസ് : കുറ്റപത്രം സമർപ്പിക്കാൻ 90 ദിവസം കൂടി നീട്ടി നൽകണമെന്ന് എൻസിബി

എൻസിബിയുടെ പ്രത്യേക അന്വേഷണ സംഘം ഏപ്രിൽ മാസത്തോടെ കേസിൽ കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ് വ്യവസ്ഥ

ആര്യൻ ഖാനെതിരായ മയക്കുമരുന്ന് കേസ്  ആഡംബര കപ്പലിലെ മയക്കുമരുന്ന് വേട്ട  ഷാരുഖ് ഖാന്‍റെ മകന്‍  Aryan Khan Drug case
ആര്യൻ ഖാനെതിരായ മയക്കുമരുന്ന് കേസിൽ കുറ്റപത്രം സമർപ്പിക്കാൻ 90 ദിവസം കൂടി നീട്ടി നൽകണമെന്ന് എൻസിബി
author img

By

Published : Mar 28, 2022, 10:59 PM IST

മുംബൈ : ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെതിരായ മയക്കുമരുന്ന് കേസിൽ കുറ്റപത്രം സമർപ്പിക്കാൻ 90 ദിവസം കൂടി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി). ഇക്കാര്യം കാണിച്ച് തിങ്കളാഴ്ച മുംബൈ സെഷൻസ് കോടതിയിൽ അപേക്ഷ നൽകി. കേസിൽ അന്വേഷണം തുടരുകയാണെന്നും എൻ.സി.ബി അറിയിച്ചു.

എൻസിബിയുടെ പ്രത്യേക അന്വേഷണ സംഘം ഏപ്രിൽ മാസത്തോടെ കേസിൽ കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ് വ്യവസ്ഥ. ക്രിമിനൽ നടപടിച്ചട്ടം അനുസരിച്ച് രേഖകൾ സമർപ്പിക്കാൻ 90 ദിവസം കൂടി അനുവദിക്കണമെന്നാണ് ആവശ്യം. ജഡ്ജി വി വി പാട്ടീൽ അധ്യക്ഷനായ കോടതിയിലാണ് അപേക്ഷ സമർപ്പിച്ചത്.

Also Read: ലഹരിപ്പാര്‍ട്ടി : എന്‍സിബിയുടെ ആവശ്യം തള്ളി,ആര്യന്‍ ഖാന്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് 180 ദിവസത്തിനുള്ളിൽ കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ് നിയമം. എന്നാല്‍ അന്വേഷണ സംഘം ആവശ്യപ്പെടുന്ന മുറക്ക് ഇത് നീട്ടി നല്‍കും. 2021 ഒക്ടോബര്‍ മൂന്നിന് ക്രൂയിസ് ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടിക്കിടെയാണ് ആര്യന്‍ ഖാന്‍ പിടിയിലായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.