റായ്‌പൂർ: ഛത്തീസ്‌ഗഡിലെ നീലവയ വനത്തിൽ ഡിസ്‌ട്രിക്‌റ്റ് റിസർവ് ഗാർഡുമായി ഏറ്റുമുട്ടലിൽ തലയ്‌ക്ക് അഞ്ചു ലക്ഷം വിധിച്ചിരുന്ന ഒരു നക്‌സൽ കൊല്ലപ്പെട്ടു. മല്ലപ്പാറ നിവാസിയായ കോസ എന്നയാളാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്‌ച രാവിലെ ആറു മണിക്കണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് ഒരു 9 എംഎം പിസ്‌റ്റൾ, രാജ്യ നിർമിത ഭാർമർ, മൂന്ന് കിലോ ഐഇഡി തുടങ്ങിയവയും കണ്ടെത്തി. കഴിഞ്ഞ 15 വർഷമായി മാവോയിസ്‌റ്റ് സംഘടനയിൽ സജീവമായിരുന്ന അദ്ദേഹം നിലവിൽ മലങ്കിർ ഏരിയ കമ്മിറ്റി അംഗവും മിലിട്ടറി ഇന്‍റലിജൻസ് ചുമതലയുമുളളയാളായിരുന്നു. വിവിധ പൊലീസ് സ്‌റ്റേഷനുകളിൽ ഇയാൾക്കെതിരെ 15 ലധികം കുറ്റകൃത്യങ്ങൾ രജിസ്‌റ്റർ ചെയ്‌തിരുന്നതായി പൊലീസ് അറിയിച്ചു.
ഛത്തീസ്‌ഗഡിൽ ഏറ്റുമുട്ടൽ; ഒരു നക്‌സൽ കൊല്ലപ്പെട്ടു
വിവിധ പൊലീസ് സ്‌റ്റേഷനുകളിൽ ഇയാൾക്കെതിരെ 15 ലധികം കുറ്റകൃത്യങ്ങൾ രജിസ്‌റ്റർ ചെയ്‌തിരുന്നതായി പൊലീസ് അറിയിച്ചു.