വിശാഖപട്ടണം: വിശാഖപട്ടണത്തിലെ ഈസ്റ്റേൺ നേവൽ കമാൻഡിന്‍റെ മൂന്ന് കിലോമീറ്റർ ചുറ്റളവ് 'നോ ഫ്ലൈ സോൺ' ആയി പ്രഖ്യാപിച്ചു. ജമ്മു കശ്‌മീർ ഡ്രോൺ ആക്രമണത്തെ തുടർന്നാണ് ഈ മുൻകരുതൽ നടപടി. ഈ മേഖലകളിൽ ഡ്രോൺ, യുഎവികൾക്ക് വിലക്ക് നിലവിൽ വന്നുവെന്നും വിലക്ക് ലംഘിച്ചാൽ ഡ്രോൺ അടക്കമുള്ളവ വെടിവെച്ചിടുമെന്നും നാവിക സേന ഉദ്യോഗസ്ഥൻ പറഞ്ഞു.
സർക്കാർ ഏജൻസികൾ ഉൾപ്പെടെയുള്ള ഏജൻസികൾക്ക് ഡ്രോണുകൾക്ക് അനുമതി നൽകുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ മാനദണ്ഡ പ്രകാരമാണെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ ഐപിസി പ്രകാരം കേസെടുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡ്രോണ്‍ പറത്താന്‍ അനുമതി വേണം
ഡ്രോൺ പറത്താൻ ഡിജി സ്‌കൈ വെബ്‌സൈറ്റിലൂടെ സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിൽ നിന്ന് അനുമതി വാങ്ങണമെന്നും അനുമതി ലഭിച്ചാൽ ഇഎൻസി ഹെഡ്‌ക്വാട്ടേഴ്‌സിലോ പ്രസ്‌തുത നേവൽ സ്റ്റേഷനിലോ സമർപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫൈയിംഗിന് ഒരാഴ്‌ച മുമ്പെങ്കിലും ആവശ്യമായ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
വെള്ളിയാഴ്‌ച ജമ്മു കശ്മീരിലെ അര്‍ണിയ സെക്ടറിലും പാകിസ്ഥാൻ ഡ്രോണുകൾ കണ്ടെത്തിയിരുന്നു. തുടർന്ന് ബിഎസ്‌എഫ് സൈനികർ വെടിവയ്‌ക്കുകയും തുടർന്ന് ഡ്രോണുകൾ പാകിസ്ഥാനിലേക്ക് തിരിച്ചുപറക്കുകയായിരുന്നുവെന്നും അധികൃതർ അറിയിച്ചു
Also read: 10000 കോടിയുടെ മിസൈൽ കപ്പലുകൾ നിർമ്മിക്കാൻ ഇന്ത്യന്‍ നാവിക സേന