ETV Bharat / bharat

സിദ്ദു ഇനി പട്യാല ജയിലിലെ 241283 -ാം നമ്പർ തടവുപുള്ളി; പ്രത്യേക പരിഗണനയില്ല

author img

By

Published : May 21, 2022, 11:29 AM IST

ഇന്നലെയാണ് സിദ്ദു പട്യാല കോടതിയിൽ കീഴടങ്ങിയത്. ഗോതമ്പ് അലർജിയായതിനാൽ സിദ്ദു ഇന്നലെ ജയിലിൽ നിന്ന് നൽകിയ അത്താഴം കഴിച്ചിരുന്നില്ല

Navjot Sidhu  Navjot Sidhu becomes prisoner number 241383 in Patiala Jai  നവജ്യോത് സിങ് സിദ്ദുവിനെ പട്യാല സെൻട്രൽ ജയിലിലേക്ക് മാറ്റി  നവജ്യോത് സിങ് സിദ്ദു ഇനി തടവ് പുളഅലി  പട്യാല സെൻട്രൽ ജയിലിൽ ബാരക് നമ്പർ പത്തിൽ സിദ്ദു  നവജ്യോത് സിങ് സിദ്ദു കീഴടങ്ങി  കൊലപാതകക്കേസിൽ നവജ്യോത് സിങ് സിദ്ദുവിനെ ജയിലിൽ പ്രവേശിപ്പിച്ചു  Navjot Sidhu From Punjab Congress chief to Patiala jail
10-ാം നമ്പർ ബാരക്കിൽ 241383-ാം നമ്പർ തടവുപുള്ളി; നവജ്യോത് സിങ് സിദ്ദു അഴിക്കുള്ളിൽ

ചണ്ഡീഗഡ്: കൊലപാതക കേസില്‍ കോടതിയില്‍ കീഴടങ്ങിയ കോൺഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദുവിനെ പട്യാല സെൻട്രൽ ജയിലിലേക്ക് മാറ്റി. 34 വർഷം പഴക്കമുള്ള കൊലപാതക കേസില്‍ ഒരു വർഷത്തെ കഠിന തടവിന് ശിക്ഷിച്ച വിധിയില്‍ കീഴടങ്ങാന്‍ സമയം വേണമെന്ന് അഭ്യര്‍ഥിച്ച് നവ്‌ജ്യോത് സിങ് സിദ്ദു സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അത് പരിഗണിക്കാത്തതിനെത്തുടർന്ന് ഇന്നലെയാണ് പട്യാല കോടതിയില്‍ കീഴടങ്ങിയത്.

നമ്പർ 241383: പട്യാല സെൻട്രൽ ജയിലിൽ തടവുപുള്ളിയായി 241383 എന്ന നമ്പരാണ് സിദ്ദുവിന് ലഭിച്ചത്. ജയിലിലേക്ക് പ്രവേശിപ്പിക്കുന്നതിന് മുൻപ് ലൈബ്രറി പരിസരത്താണ് സിദ്ദുവിനെ പാർപ്പിച്ചിരുന്നത്. തുടർന്ന് കൊലപാതകക്കേസിൽ ശിക്ഷ അനുഭവിക്കുന്ന എട്ട് തടവുകാർക്കൊപ്പം 10-ാം നമ്പർ ബാരക്കിലേക്ക് മാറ്റി.

സിദ്ദുവും മജീതിയയും ഒരേ ജയിലിൽ: നവജ്യോത് സിങ് സിദ്ദുവിനേയും ശിരോമണി അകാലിദൾ നേതാവ് ബിക്രം മജിതിയേയും ഒരേ ജയിലിലാണ് പാർപ്പിച്ചിട്ടുള്ളത്. സിദ്ദുവിന്‍റെ 10-ാം നമ്പർ ബാരക്ക് മജിത്തിയയുടെ സെല്ലിൽ നിന്ന് ഏകദേശം 500 മീറ്റർ അകലെയാണ്. 10-15 അടി വരെ നീളമുള്ളതാണ് സിദ്ദുവിനെ പാർപ്പിച്ചിട്ടുള്ള ബാരക്കുകൾ. കട്ടിൽ അനുവദിച്ചിട്ടില്ലാത്തതിനാൽ സിദ്ദുവിന് സിമന്‍റ് തറയിൽ കിടന്ന് ഉറങ്ങേണ്ടി വരും.

തടവുകാർക്കൊപ്പം വെള്ള വസ്‌ത്രം: നവജ്യോത് സിദ്ദുവിനെ ജയിലിൽ നിന്ന് 2 തലപ്പാവ്, ഒരു പുതപ്പ്, ഒരു കിടക്ക, മൂന്ന് അടിവസ്ത്രങ്ങൾ, 2 ടവലുകൾ, ഒരു കൊതുകുവല, ഒരു പേന, ഒരു ജോടി ഷൂ, 2 ബെഡ്ഷീറ്റുകൾ, രണ്ട് തലയണകൾ, 4 പൈജാമകൾ എന്നിവയാണ് ലഭിച്ചത്. കൂടാതെ ഒരു മേശയും കസേരയുമുണ്ട്. സിദ്ദുവിന് ജയിലിനുള്ളിൽ തടവുകാർക്കൊപ്പം വെള്ള വസ്ത്രം ധരിക്കേണ്ടിവരും.

റൊട്ടി അലർജി: ജയിലിൽ പ്രവേശിപ്പിച്ച ഇന്നലെ രാത്രി സിദ്ദു ഭക്ഷണം കഴിച്ചിരുന്നില്ല. ജയിലിൽ ദാൽ റൊട്ടി നൽകിയെങ്കിലും ഗോതമ്പ് അലർജിയായതിനാൽ സിദ്ദു അത് കഴിച്ചിരുന്നില്ല.

യോഗ്യതക്കനുസരിച്ച് ജോലി കണ്ടെത്താം: ജയിലിൽ കഴിയുന്ന എല്ലാവർക്കും അവരുടെ യോഗ്യതക്കനുസരിച്ച് ജോലി നൽകും. സിദ്ദുവിന് ജയിലിനുള്ളിൽ ഓഫീസ് ജോലി ലഭിച്ചേക്കുമെന്നാണ് സൂചന. 4 മാസം ഒരു ഇളവും കൂടാതെ സിദ്ദുവിന് ജയിലിൽ കിടക്കേണ്ടി വരുമെന്നാണ് വിവരം. ഇതിന് ശേഷം ജയിലിലെ പെരുമാറ്റത്തിന്‍റെ അടിസ്ഥാനത്തിലാകും സിദ്ദുവിന് പരോൾ അനുവദിക്കു.

തര്‍ക്കം വാഹനം പാര്‍ക്ക് ചെയ്‌തതില്‍: മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള കേസിലാണ് പഞ്ചാബ് മുൻ കോൺഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദുവിനെ ഒരു വർഷത്തെ കഠിന തടവിന് സുപ്രീം കോടതി ശിക്ഷിച്ചത്. 1988 ഡിസംബർ 27 നാണ് സംഭവം നടന്നത്. നടുറോഡില്‍ വാഹനം പാര്‍ക്ക് ചെയ്‌ത സിദ്ദുവിനെ, മറ്റൊരു വാഹനത്തില്‍ വന്ന ഗുര്‍നാം സിങ് എന്നയാള്‍ ചോദ്യം ചെയ്‌തു. തുടര്‍ന്ന് അടിപിടിയുണ്ടായി.

READ MORE: നവജ്യോത് സിങ് സിദ്ദു കോടതിയില്‍ കീഴടങ്ങി

സംഘ‍ര്‍ഷത്തിൽ പരിക്കേറ്റ ഗുർനാം മരിച്ചു. തലയിൽ സിദ്ദു അടിച്ചതിനെ തുടര്‍ന്നാണ് ഗുർനാം സിങ്ങിന്‍റെ മരണകാരണമെന്നായിരുന്നു കേസ്. കേസിൽ സിദ്ദു കുറ്റക്കാരനാണെന്ന് 2006ൽ ഹൈക്കോടതി വിധിച്ചിരുന്നു.

കേസിൽ സിദ്ദുവിനെ കുറ്റവിമുക്തനാക്കി: കേസിൽ തെളിവുകളുടെ അഭാവവും സംശയത്തിന്‍റെ ആനുകൂല്യവും നൽകി 1999 സെപ്‌റ്റംബർ 22 ന് പട്യാല സെഷൻസ് കോടതി സിദ്ദുവിനെയും കൂട്ടാളികളെയും കുറ്റവിമുക്തരാക്കി. എന്നാൽ, 2018ൽ മനഃപൂർവമല്ലാത്ത നരഹത്യക്ക് പഞ്ചാബ്-ഹരിയാന ഹൈക്കോടതി സിദ്ദുവിനെ മൂന്ന് വർഷം തടവിന് ശിക്ഷിച്ചു. തുടർന്ന്, കേസിൽ സുപ്രീം കോടതി സിദ്ദുവിനെ കുറ്റവിമുക്തനാക്കുകയാണുണ്ടായത്.

ഇതിനെതിരെ ഇരയുടെ കുടുംബം നൽകിയ പുനഃപരിശോധന ഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ എ.എം ഖാൻവിൽക്കർ, എസ്.കെ കൗൾ എന്നിവരടങ്ങിയ ബെഞ്ച് വിധി പുറപ്പെടുവിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.