ETV Bharat / bharat

'ഈ രാജ്യത്ത് പ്രതിഭശാലികള്‍ക്കും കഴിവിനും വിലയില്ല': യുക്രൈനില്‍ കൊല്ലപ്പെട്ട നവീന്‍റെ അമ്മ

മകന്‍റെ ജീവൻ അപഹരിച്ചത് രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായമാണെന്ന് യുക്രൈനില്‍ കൊല്ലപ്പെട്ട നവീന്‍റെ അമ്മ വിജയലക്ഷ്‌മി

The education system of the our country took my son's life says Naveen's mother is Vijayalakshmi  deceased Naveens mother Vijayalakshmi against indian education system  രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ നവീന്‍റെ അമ്മ  യുക്രൈനില്‍ കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർഥി നവീൻ ശേഖർഗൗഡ  Naveen Sekhar Gowda a medical student killed in Ukraine  യുക്രൈനില്‍ കൊല്ലപ്പെട്ട നവീന്‍റെ അമ്മ വിജയലക്ഷ്‌മി  യുക്രൈനില്‍ മരിച്ച ഇന്ത്യൻ വിദ്യാർഥി  ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ നവീന്‍റെ അമ്മ  ukraine russia war  ukraine russia conflict  യുക്രൈൻ റഷ്യ യുദ്ധം  യുക്രൈനിഞ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികൾ
ജാതി ഇല്ലായിരുന്നെങ്കിൽ മകന് സീറ്റ് ലഭിക്കുമായിരുന്നു; രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ നവീന്‍റെ അമ്മ
author img

By

Published : Mar 2, 2022, 7:53 PM IST

ഹവേരി: രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ യുക്രൈനില്‍ കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർഥി നവീൻ ശേഖർഗൗഡയുടെ അമ്മ വിജയലക്ഷ്‌മി. തന്‍റെ മകന്‍റെ ജീവൻ അപഹരിച്ചത് രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായമാണെന്നും വിജയലക്ഷ്‌മി ആരോപിച്ചു.

'കഴിവുള്ള വ്യക്തികൾ ഒരിക്കലും ഒരു ദരിദ്ര കുടുംബത്തിൽ ജനിക്കരുത്. നമ്മുടെ രാജ്യത്ത് പ്രതിഭാശാലികൾക്കും അവരുടെ കഴിവിനും യാതൊരു വിലയുമില്ല. ഈ നാട്ടിലെ വിദ്യാഭ്യാസ സമ്പ്രദായം എന്‍റെ മകന്‍റെ ജീവൻ അപഹരിച്ചു. ജാതി വ്യവസ്ഥ ഇല്ലായിരുന്നുവെങ്കിൽ എന്‍റെ മകന് ഇവിടെ സീറ്റ് ലഭിക്കുമായിരുന്നു. എന്‍റെ മകൻ ദാരിദ്ര്യം മൂലമല്ല മരിച്ചത്, ഈ രാജ്യത്തെ വ്യവസ്ഥകൾ മൂലമാണ് മരിച്ചത്'- വിജയലക്ഷ്‌മി പ്രതികരിച്ചു.

യുക്രൈനില്‍ കൊല്ലപ്പെട്ട നവീന്‍റെ അമ്മ പ്രതികരിക്കുന്നു...

ഹവേരി ജില്ലയിലെ ചാലഗേരിയിൽ തന്‍റെ വസതിയിൽ വച്ച് സംസാരിക്കുകയായിരുന്നു അവർ. മെഡിക്കൽ സീറ്റിന് രാജ്യത്തെ കോളജുകൾ കോടിക്കണക്കിന് രൂപയാണ് ആവശ്യപ്പെടുന്നതെന്ന് വിജയലക്ഷ്‌മി ആരോപിച്ചു. എന്നാൽ തങ്ങളുടെ പക്കൽ അത്രയും പണം ഇല്ല. യുക്രൈനിൽ മെഡിക്കൽ സീറ്റിന് ഏകദേശം 50-60 ലക്ഷം രൂപയാണ്. അതുകൊണ്ട് മാത്രമാണ് മകനെ യുക്രൈനിലേക്ക് അയച്ചത്. അല്ലായിരുന്നുവെങ്കിൽ മകനെ തങ്ങളോടൊപ്പം നിർത്തി കന്നുകാലി മേയ്‌ക്കുന്നതിനോ കൃഷി നടത്തുന്നതിനോ വിടുമായിരുന്നു.

READ MORE:97% മാർക്ക് നേടിയിട്ടും സീറ്റില്ല; ഇന്ത്യയിലെ മെഡിക്കൽ വിദ്യാഭ്യാസത്തിനെതിരെ നവീന്‍റെ പിതാവ്

മൂന്ന് മാസം മുമ്പ് നാട്ടിൽ വന്നപ്പോൾ മകൻ എല്ലാ വിശേഷങ്ങളും പങ്കുവച്ചിരുന്നു. മരിക്കുന്നതിന് മുമ്പുള്ള ദിവസവും വിളിച്ചു. കർഫ്യൂ ഏർപ്പെടുത്തിയതായി അറിയിച്ചു. തിരികെ വരുമെന്നാണ് മകൻ വാഗ്‌ദാനം ചെയ്‌തത്. പക്ഷെ വന്നില്ല, നിറകണ്ണുകളോടെ വിജയലക്ഷ്‌മി പറയുന്നു.

കർണാടകയിലെ ഹവേരി സ്വദേശിയായ നവീൻ ഖാർകീവ് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ നാലാം വർഷ എംബിബിഎസ് വിദ്യാർഥിയായിരുന്നു. ഭക്ഷ്യ വസ്തുക്കള്‍ വാങ്ങുന്നതിനായി പുറത്തിറങ്ങിയപ്പോഴുണ്ടായ റഷ്യന്‍ സേനയുടെ ഷെല്ലാക്രമണത്തിനിടെ ഇന്നലെയാണ് (മാർച്ച് 01) നവീന് ജീവന്‍ നഷ്ടപ്പെട്ടത്.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.