ETV Bharat / bharat

ഒഡിഷ ട്രെയിന്‍ ദുരന്തം: സംഭവസ്ഥലം മുഖ്യമന്ത്രി നവീന്‍ പട്‌നായിക് നാളെ സന്ദര്‍ശിക്കും

മന്ത്രി പ്രമീള മല്ലിക്കിനോടും സ്പെഷ്യൽ റിലീഫ് കമ്മിഷണറോടും സ്ഥലത്തെത്താന്‍ മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്

Naveen Patnaik  Naveen Patnaik will reach train Accident spot  saturday  Odisha Chief Minister  Balasore  ബാലസോറില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം  അപകടസ്ഥലത്തേക്ക് മുഖ്യമന്ത്രി  നവീന്‍ പട്‌നായിക്  പ്രമീള മല്ലിക്ക്  സ്പെഷ്യൽ റിലീഫ് കമ്മിഷണര്‍  ഒഡിഷ മുഖ്യമന്ത്രി
ബാലസോറില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം; അപകടസ്ഥലത്തേക്ക് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് നാളെയെത്തും
author img

By

Published : Jun 2, 2023, 10:34 PM IST

Updated : Jun 2, 2023, 11:01 PM IST

ഭുവനേശ്വര്‍: ബാലസോറില്‍ ട്രെയിനുകള്‍ കൂട്ടിയിച്ചുണ്ടായ അപകടസ്ഥലത്തേക്ക് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് നാളെ (ശനിയാഴ്‌ച) എത്തും. അപകടമുണ്ടായ ഉടനെ തന്നെ സ്ഥിതിഗതികൾ വിലയിരുത്താന്‍ കൺട്രോൾ റൂമിലേക്ക് അദ്ദേഹം തിരിച്ചിരുന്നു. മന്ത്രി പ്രമീള മല്ലിക്കിനോടും സ്പെഷ്യൽ റിലീഫ് കമ്മിഷണറോടും (എസ്ആർസി) അപകടസ്ഥലത്ത് ഉടനെത്താന്‍ മുഖ്യമന്ത്രി നിർദേശിച്ചു.

Naveen Patnaik  Naveen Patnaik will reach train Accident spot  saturday  Odisha Chief Minister  Balasore  ബാലസോറില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം  അപകടസ്ഥലത്തേക്ക് മുഖ്യമന്ത്രി  നവീന്‍ പട്‌നായിക്  പ്രമീള മല്ലിക്ക്  സ്പെഷ്യൽ റിലീഫ് കമ്മിഷണര്‍  ഒഡിഷ മുഖ്യമന്ത്രി
ഹെൽപ് ലൈൻ നമ്പറുകൾ

ഒഡിഷയിലെ ബാലസോറില്‍ കോറമണ്ഡല്‍ എക്‌സ്പ്രസ് ട്രെയിന്‍ ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടാകുന്നത്. ഇടിയുടെ ആഘാതത്തില്‍ കോറമണ്ഡല്‍ എക്‌സ്‌പ്രസിന്‍റെ നിരവധി ബോഗികള്‍ പാളം തെറ്റിയിരുന്നു. ബാലസോറിലെ ബഹാനാഗ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. സംഭവത്തില്‍ 50 പേര്‍ മരിച്ചിരുന്നു. വിവരമറിഞ്ഞയുടനെ ലോക്കല്‍ പൊലീസ്, റെയില്‍വേ ഉദ്യോഗസ്ഥര്‍, ജില്ല കലക്‌ടര്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Also read: ഒഡിഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 50 മരണം, 179 പേര്‍ക്ക് പരിക്ക്, 300 യാത്രികരെ രക്ഷപ്പെടുത്തി

രക്ഷാപ്രവര്‍ത്തനം ഇങ്ങനെ: ബാലസോറില്‍ കോറമണ്ഡല്‍ എക്‌സ്‌പ്രസ് ട്രെയിനും ഗുഡ്‌സ് ട്രെയിനും തമ്മില്‍ കൂട്ടിയിച്ചതോടെ കോറമണ്ഡല്‍ എക്‌സ്‌പ്രസിന്‍റെ നാല് ബോഗികളായിരുന്നു പാളം തെറ്റിയത്. പാളം തെറ്റിയ ഈ ബോഗികള്‍ക്കിടയില്‍പ്പെട്ട യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. അപകടത്തില്‍പ്പെട്ട 300 ഓളം യാത്രക്കാരെ രക്ഷപ്പെടുത്തി. അതേസമയം 500 പേരോളം ഇനിയും ട്രെയിനില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ട്രെയിനുകള്‍ കൂട്ടിയിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റവരെ സോറോ സിഎച്ച്‌സി, ഗോപാൽപൂർ സിഎച്ച്‌സി, ഖന്തപദ പിഎച്ച്‌സി എന്നിവിടങ്ങളിലേക്ക് മാറ്റി. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ 20 ആംബുലന്‍സുകള്‍ സ്ഥലത്തെത്തിയിരുന്നു.

ഇതുകൂടാതെ ഭദ്രകില്‍ നിന്നുള്ള അഗ്നിശമന സേന യൂണിറ്റുകളും സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നിരീക്ഷിക്കാൻ അഗ്നിശമന സേന മേധാവിയോട് ഒഡിഷ സർക്കാറും നിർദേശം നൽകിയിട്ടുണ്ട്. മാത്രമല്ല ബാലസോർ മെഡിക്കൽ കോളജിൽ നിന്നുള്ള വിദഗ്‌ധ ഡോക്‌ടര്‍മാരെയും സംഭവസ്ഥലത്ത് എത്തിച്ചിട്ടുണ്ട്. മുഖ്യമന്ത്രി നവീൻ പട്‌നായിക് ശനിയാഴ്‌ച സ്ഥലം സന്ദര്‍ശിക്കും. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ബന്ധപ്പെടുന്നതിനായി ഹെല്‍പ് ലൈന്‍ ഡെസ്‌ക്കുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

ഹെൽപ് ലൈൻ നമ്പറുകൾ:ഹൗറ ഹെൽപ് ലൈൻ നമ്പർ-033-26382217, കെജിപി ഹെൽപ് ലൈൻ-8972073925, 9332392339, ബിഎല്‍എസ് ഹെൽപ് ലൈൻ-8249591559, 79784218322, എസ്എച്ച്എം ഹെൽപ് ലൈൻ-9903370746.

നടുക്കം രേഖപ്പെടുത്തി നേതാക്കള്‍: ട്രെയിന്‍ ദുരന്തത്തില്‍ ദുഃഖവും നടുക്കവും രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി. ഒഡിഷയിലെ ട്രെയിന്‍ അപകടം അങ്ങേയറ്റം ദുഃഖകരമാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. സംഭവസ്ഥലത്തെ സ്ഥിതിഗതികളെ കുറിച്ച് അന്വേഷിച്ചുവെന്നും അപകടത്തില്‍ പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. രാഷ്‌ട്രപതി ദ്രൗപതി മുര്‍മു, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവരും സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി.

Also read: 'ട്രെയിനിന് തീവച്ചത് ബംഗാൾ സ്വദേശി തന്നെ'; പ്രതിക്ക് മാനസിക സമ്മർദമുണ്ടായിരുന്നതായി ഉത്തര മേഖല ഐജി

Last Updated : Jun 2, 2023, 11:01 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.