ശ്രീനഗര്‍: ജമ്മു വിമാനത്താവളത്തിലുണ്ടായ ഇരട്ട സ്‌ഫോടനത്തിന് പിന്നില്‍ പാകിസ്ഥാനെന്ന് നാഷണല്‍ കോണ്‍ഫറൻസ്. ഞായറാഴ്ചയുണ്ടായ ആക്രമണം പാകിസ്ഥാൻ ഭീകരതയുടെ പുതിയ മാനമാണന്ന് പ്രവിശ്യാ പ്രസിഡന്‍റ് ദേവേന്ദർ സിങ് പറഞ്ഞു. ആക്രമണം അങ്ങേയറ്റം അപലപനീയമെന്നും വെല്ലുവിളിയാണെന്നും ദേവേന്ദര്‍ കൂട്ടിച്ചേര്‍ത്തു.
"ഇന്ത്യ-പാക് ബന്ധം മെച്ചപ്പെടുത്തുന്നതിനായി ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും വെടിനിർത്തൽ കരാര്‍ നടപ്പാക്കുമെന്ന് അവര്‍ ഭാവിച്ചു. എന്നാല്‍ വീണ്ടും വീണ്ടും ആക്രമണങ്ങള്‍ നടത്തുകയാണ്. ഇത്തരം ഭീകരാക്രമണങ്ങളെ കശ്മീര്‍ ജനത ഭയക്കില്ല. പാകിസ്ഥാന്‍റെ ആക്രമണങ്ങള്‍ക്കെതിരെ ജനത ഒന്നിച്ച് പോരാടും" - ദേവേന്ദര്‍ സിങ് പറഞ്ഞു.
Also Read: ജമ്മു വ്യോമസേന കേന്ദ്രത്തിന് സമീപത്ത് സ്ഫോടകവസ്തു കണ്ടെടുത്തു ; നിര്‍വീര്യമാക്കി പൊലീസ്
വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ ആളപായമില്ലാത്തതും ഐ.ഇ.ഡി നിര്‍വീര്യമാക്കിയതും ആശ്വാസകരമെന്നും ദേവേന്ദര്‍ കൂട്ടിച്ചേര്‍ത്തു. ജമ്മു വിമാനത്താവളത്തിലെ വ്യോമസേന കേന്ദ്രത്തിലുണ്ടായ പ്രഹരശേഷി കുറഞ്ഞ ഇരട്ട ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെയാണ് പൊലീസ്, സ്ഫോടക വസ്തു പിടിച്ചെടുത്തത്. മുന്‍പ് സംഭവം നടന്ന സ്ഥലത്തിന് സമീപമാണ് ഇത് കണ്ടെത്തിയത്. തുടര്‍ന്ന് നിര്‍വീര്യമാക്കി. ഇരട്ട സ്ഫോടനത്തിൽ സമഗ്ര അന്വേഷണം നടക്കുകയാണ്.
Also Read: ജമ്മുവിലെ ഇരട്ട സ്ഫോടനം : സമഗ്രാന്വേഷണം ആരംഭിച്ച് പൊലീസ്