ഹൈദരാബാദ് : എല്ലാ കൊല്ലവും നവംബര്‍ 18 ദേശീയ പ്രകൃതി ചികിത്സ ദിനമായി ദേശീയ ആയുഷ് മന്ത്രാലയം ആചരിക്കുന്നു. പ്രകൃതി ചികിത്സയേയും അതിന്‍റെ ഗുണങ്ങളെയും കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുകയാണ് ഈ ദിനാചരണത്തിന്‍റെ ഉദ്ദേശ്യം (national naturopathy Day). പ്രകൃതി വിഭവങ്ങളിലൂടെയും സ്വാഭാവിക പ്രവര്‍ത്തനങ്ങളിലൂടെയും ആരോഗ്യം കാത്തുസൂക്ഷിക്കാനും രോഗശമനത്തിനുമായി ആഗോളതലത്തില്‍ ആവിഷ്ക്കരിച്ചിട്ടുള്ള ഔഷധമില്ലാത്ത ബദല്‍ ചികിത്സ രീതിയാണ് ഇത്.
രാജ്യത്തിനകത്തും പുറത്തുമുള്ള ജനങ്ങളെ പ്രകൃതി ചികിത്സയെക്കുറിച്ച് ബോധവത്‌ക്കരിക്കാനും അറിവ് പകരാനുമാണ് ഈ ദിനം നീക്കി വച്ചിരിക്കുന്നത്. പ്രകൃതി ചികിത്സ രീതികളുടെ തത്വങ്ങളെയും നേട്ടങ്ങളെയും കുറിച്ച് ജനങ്ങള്‍ക്ക് അറിവ് പകരാനായി ആയുഷ് മന്ത്രാലയം (Ayush ministry) ഈ ദിനത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ലോകമെമ്പാടും മരുന്നില്ലാത്ത ഒരു ബദല്‍ ചികിത്സ രീതി എന്നനിലയില്‍ പ്രകൃതി ചികിത്സയ്ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. സ്വഭാവിക മാര്‍ഗങ്ങളിലൂടെ രോഗ ചികിത്സയും സൗഖ്യവും പ്രദാനം ചെയ്യുന്ന തത്വങ്ങളാണ് ഇവിടെ പിന്തുടരുന്നത്.
പ്രാധാന്യം (significance of naturopathy): പ്രകൃതിചികിത്സയെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുക എന്നത് തന്നെയാണ് പ്രാഥമികമായി ഈ ദിനാചരണത്തിന്‍റെ പ്രാധാന്യം. ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ സ്വാഭാവിക മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്ന സമഗ്ര സമീപനം ജനങ്ങളിലെത്തിക്കാനും ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നു. ആരോഗ്യകരമായ ശൈലിയിലൂടെ ജീവിതം കെട്ടിപ്പടുക്കാനുള്ള വിവരങ്ങള്‍ ജനങ്ങളിലെത്തിക്കാനും ഈ ദിനാചരണത്തിലൂടെ ഉദ്ദേശിക്കുന്നു.
എന്താണ് പ്രകൃതി ചികിത്സ? (what is naturopathy): ആഗോളതലത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന പ്രാചീനമായ ഒരു ചികിത്സ രീതിയാണിത്. ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ആരോഗ്യസംരക്ഷണത്തിന്‍റെ സമഗ്ര രീതിയായി ഇന്ന് ആചരിച്ച് പോന്നിരുന്നു. തത്വങ്ങളിലും ലക്ഷ്യങ്ങളിലും നിയമങ്ങളിലും മറ്റും ഇതിന് ആയൂര്‍വേദവുമായി ചില സമാനതകള്‍ ഉണ്ട്. ഒരു ചികിത്സ രീതിക്കുമപ്പുറം ഇതൊരു ജീവിതചര്യയാണ്.
പ്രകൃതി ചികിത്സയുടെ ലക്ഷ്യം (Aims of naturopathy): നിരവധി ആരോഗ്യപ്രശ്‌നങ്ങളെ പ്രകൃതി ചികിത്സ നിത്യവും അഭിമുഖീകരിക്കുന്നുണ്ട്. സമഗ്രമായ ആരോഗ്യ സംരക്ഷണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഭക്ഷണത്തിലും ജീവിത ചര്യകളിലുമുള്ള നിയന്ത്രണങ്ങളാണ് ഇതിന്‍റെ പ്രാഥമിക തത്വം. പ്രകൃതിയുമായി താദാത്മ്യം പ്രാപിക്കുകയാണ് ചികിത്സയുടെ അടിസ്ഥാനം. പ്രകൃതി വിഭവങ്ങള്‍ മാത്രമാണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. അതായത് ശുദ്ധീകരണ പ്രക്രിയകള്‍, വെള്ളം, സൂര്യന്‍, മണ്ണ് എന്നിവയാണ് ചികിത്സയില്‍ പ്രധാനമായും ഉപയോഗിക്കുന്നത്.
പ്രതിരോധം തന്നെയാണ് പ്രകൃതി ചികിത്സയുടെ അടിസ്ഥാനം. അതായത് രോഗം വന്നിട്ട് ചികിത്സിക്കുന്നതിനെക്കാള്‍ രോഗം വരാതെ നോക്കുക എന്നതിന് ഊന്നല്‍ നല്‍കുന്നു. വ്യക്തികളുടെ ശരീരം, പരിസ്ഥിതി, ജീവിതചര്യകള്‍ എന്നിവ പരിഗണിച്ചാണ് ചികിത്സ നിര്‍ദേശിക്കുന്നത്. സ്വഭാവിക മരുന്നുകള്‍, ചികിത്സകള്‍, വ്യായാമങ്ങള്‍ എന്നിവ ഓരോരുത്തരുടെയും കായിക ക്ഷമതയ്ക്ക് അനുകൂലമായ രീതിയില്‍ ഈ ചികിത്സ രംഗത്ത് ഉപയോഗിക്കുന്നു. ഇവയെല്ലാം ശരീരത്തില്‍ ചെറിയ രീതിയില്‍ മാത്രമേ ബാധിക്കുന്നുള്ളൂ. ഇവയൊക്കെ തന്നെയാണ് ഈ ചികിത്സാരീതിയുടെ പ്രധാന ഘടകങ്ങളും.
ആരോഗ്യസംരക്ഷണത്തിനായി അലോപ്പതിയുടെയും മറ്റ് ചികിത്സാരീതികളുടെയും ഘടകങ്ങളും ഇതില്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. രോഗചികിത്സയേക്കാള്‍ സ്വഭാവിക സൗഖ്യമാണ് ഈ ചികിത്സാരീതിയുടെ അടിസ്ഥാനം.
ചരിത്രം: തോമസ് അലിന്‍സണിന്‍റെ 1880ല്‍ പുറത്ത് വന്ന ഹൈജിനീക് മെഡിസിനിലേക്ക് പ്രകൃതി ചികിത്സയുടെ വേരുകള്‍ നീണ്ടു കിടക്കുന്നു. സ്വഭാവിക ഭക്ഷണ ക്രമങ്ങളും വ്യായാമങ്ങളുമാണ് ഇതിലൂടെ അദ്ദേഹം മുന്നോട്ട് വച്ചത്. എന്നാല്‍ ഇതിനെ എല്ലാവരും അംഗീകരിക്കുന്ന ഒരു ചികിത്സ വിധിയാക്കി മാറ്റിയെടുത്തതിന്‍റെ പേര് പെരുമയും അമേരിക്കന്‍ പ്രകൃതി ചികിത്സകനായ ബെനഡിക്‌ട് ലസ്റ്റിനാണ്. ഇദ്ദേഹമാണ് അമേരിക്കയില്‍ പ്രകൃതി ചികിത്സയുടെ പിതാവായി അറിയപ്പെടുന്നത്. ലാറ്റിന്‍ പദമായ പ്രകൃതി എന്ന് അര്‍ഥമുള്ള നാച്ച്വറയില്‍ നിന്നാണ് നാച്വറല്‍ എന്ന പദം തന്നെ ഉത്ഭവിച്ചിരിക്കുന്നത്. വേദന എന്നര്‍ഥമുള്ള ഗ്രീക്ക് പദമായ പതോയും കൂടിച്ചേര്‍ന്നാണ് നാച്ചറോപതി എന്ന പദം ഉത്ഭവിച്ചത്. പ്രകൃതി ചികിത്സയുടെ മുഴുവന്‍ സത്തയും ഇതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു.
ഇന്ത്യയിലെ പ്രകൃതി ചികിത്സ: ജര്‍മ്മന്‍ ന്യൂട്രിഷ്യനിസ്റ്റ് ലൂയി കുഹെന്‍സിന്‍റെ "ന്യൂ സയന്‍സ് ഹീലിങ്" (സാന്ത്വനപ്പെടുത്തലിന്‍റെ പുതുശാസ്ത്രം) 1894ല്‍ പുറത്ത് വന്ന തെലുഗു പരിഭാഷയാണ് ഇന്ത്യയില്‍ പ്രകൃതി ചികിത്സയുടെ അടിസ്ഥാനം. ദ്രോണം രാജുവെങ്കിടാചലപതിയാണ് ഈ പുസ്‌തകം തെലുഗുവിലേക്ക് മൊഴിമാറ്റം ചെയ്‌തത്. പിന്നീട് 1904ല്‍ ശ്രീ ഷ്രോതി കിഷന്‍ സ്വരൂപ് ഇത് ഹിന്ദിയിലേക്കും ഉര്‍ദുവിലേക്കും മൊഴിമാറ്റി. പ്രകൃതിചിക്തയ്ക്ക് മുതല്‍ക്കൂട്ടാകട്ടെ എന്ന ഉദ്ദേശ്യത്തോടെയാണ് ഇത് മൊഴിമാറ്റിയത്. ആന്ധ്രാപ്രദേശ്, ഗുജറാത്ത്, ബംഗാള്‍, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലാണ് നമ്മുടെ രാജ്യത്ത് പ്രകൃതി ചികിത്സ പ്രസ്ഥാനം ശക്തമായത്. ഇതിനായി ചില വ്യക്തികള്‍ തങ്ങളുടെ ജീവിതം തന്നെ ഉഴിഞ്ഞ് വച്ചു.
ഗാന്ധിജിയും നമ്മുടെ രാജ്യത്ത് പ്രകൃതി ചികിത്സയെ പ്രോത്സാഹിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 1945ല്‍ അദ്ദേഹത്തെ ഓള്‍ ഇന്ത്യ നാച്വര്‍ ക്യൂര്‍ ഫൗണ്ടേഷന്‍ ട്രസ്റ്റിന്‍റെ ആജീവനാന്ത അധ്യക്ഷനായി തെരഞ്ഞെടുത്തു. പ്രകൃതി ചികിത്സയുടെ ഗുണങ്ങളെക്കുറിച്ച് എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു ധാരണയിലും അദ്ദേഹം ഒപ്പ് വച്ചിരുന്നു.
2018 മുതലാണ് രാജ്യത്ത് ആയുഷ് മന്ത്രാലയം നവംബര്‍ 18 പ്രകൃതി ചികിത്സ ദിനമായി ആചരിച്ച് തുടങ്ങിയത്. പ്രകൃതി ചികിത്സയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഇതിനെ പ്രോത്സാഹിപ്പിക്കാനും അതുവഴി എല്ലാവര്‍ക്കും ആരോഗ്യകരമായ ജീവിതം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ദേശീയ പ്രകൃതി ചികിത്സദിനം ആചരിക്കാന്‍ തുടങ്ങിയത്.
Also read: ഒറ്റപ്പെടുന്നവരാണോ നിങ്ങൾ? എന്നാൽ ഇനി ഒറ്റയ്ക്കല്ല; പരിഹാരവുമായി ലോകാരോഗ്യ സംഘടന