ETV Bharat / bharat

ഇന്ന് ദേശീയ കര്‍ഷകദിനം: അഞ്ചാം പ്രധാനമന്ത്രിയുടെ ഓര്‍മ്മയില്‍ രാജ്യം - 2001 മുതലാണ് ദിനാചരണം ആരംഭിച്ചത്

National Farmers' Day 2023: Remembering Choudhary Charan Singh, country's fifth Prime Minister: കാര്‍ഷിക മേഖലയില്‍ നില്‍ക്കുന്നവരെ ആദരിക്കേണ്ടതിന്‍റെ ആവശ്യകതയാണ് ഈ ദിനം നമ്മെ ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിക്കുന്നത്.

National Farmers Day 2023  Remembering Choudhary Charan Singh  Kisan Diwas  birth anniversary of Charan Singh  contribution to agriculture  the well being of farmers  ഇന്ന് ദേശീയ കര്‍ഷകദിനം  അഞ്ചാം പ്രധാനമന്ത്രി ചൗധരി ചരണ്‍സിങിന്‍റെ ജന്മദിനം  2001 മുതലാണ് ദിനാചരണം ആരംഭിച്ചത്  സമ്പദ്ഘടനയില്‍ കര്‍ഷകര്‍ക്കുള്ള പങ്ക്
National Farmers' Day 2023
author img

By ETV Bharat Kerala Team

Published : Dec 23, 2023, 10:48 AM IST

ഹൈദരാബാദ്: ഇന്ന് ദേശീയ കര്‍ഷകദിനം. (National Farmers' Day 2023) ഇന്ത്യയ്ക്ക് ഈ ദിനം ഏറെ പ്രാധാന്യമുള്ളതാണ്. അഞ്ചാം പ്രധാനമന്ത്രി ചൗധരി ചരണ്‍സിങിന്‍റെ ജന്മദിനം കൂടിയാണിത്. അദ്ദേഹം കര്‍ഷകര്‍ക്കു നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അദ്ദേഹത്തിന്‍റെ ജന്മദിനം തന്നെ ദിനാചരണത്തിന് വേണ്ടി തെരഞ്ഞെടുത്തത്. 2001 മുതലാണ് ചരണ്‍ സിങിന്‍റെ ജന്മദിനം കര്‍ഷകദിനമായി ആചരിക്കാന്‍ തുടങ്ങിയത്. കര്‍ഷകര്‍ രാജ്യത്തിന് നല്‍കുന്ന അമൂല്യ സംഭാവനകള്‍ക്കുള്ള ആദരമായാണ് ഡിസംബര്‍ 23 കര്‍ഷക ദിനമായി ആചരിക്കുന്നത്. രാഷ്ട്രത്തിന്‍റെ സമ്പദ്ഘടനയില്‍ കര്‍ഷകര്‍ക്കുള്ള പങ്കിനെക്കുറിച്ചുള്ള അവബോധത്തിനായും ഈ ദിനം ഉപയോഗിക്കുന്നു(birth anniversary of the fifth Prime Minister, Choudhary Charan Singh).

ആരായിരുന്നു ചൗധരി ചരണ്‍സിങ്? പ്രമുഖ കര്‍ഷക നേതാവായിരുന്നു. ചൗധരി ചരണ്‍ സിങ്. 1979 മുതല്‍ 1980 വരെ ഹ്രസ്വകാലം മാത്രം രാജ്യത്തെ പ്രധാനമന്ത്രിപദവും അദ്ദേഹം അലങ്കരിച്ചു. 1902 ഡിസംബര്‍ 23ല്‍ ഉത്തര്‍പ്രദേശിലെ ഒരു ഇടത്തരം കര്‍ഷക കുടുംബത്തില്‍ ജനിച്ച ചരണ്‍ സിങ് ഗാന്ധിജിയുടെ ആശയങ്ങളില്‍ ആകൃഷ്ടനായാണ് സ്വാതന്ത്ര്യസമര രംഗത്തേക്ക് എത്തിയത്. സ്വാതന്ത്ര്യ സമരപോരാട്ടങ്ങളില്‍ അദ്ദേഹം പങ്കെടുത്തു. ഗ്രാമീണ ഇന്ത്യയില്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടിയാണ് തന്‍റെ രാഷ്ട്രീയ ജീവിതത്തില്‍ ഏറെക്കാലവും അദ്ദേഹം ചെലവിട്ടത്(Kisan Diwas).

ചൗധരി ചരണ്‍സിങിന്‍റെ ഭരണകാലം: ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി ആയിരുന്ന സമയത്ത് സംസ്ഥാനത്ത് കര്‍ഷക സൗഹൃദ ഭൂപരിഷ്കരണ നിയമങ്ങള്‍ നടപ്പാക്കി. 1939ലെ ഭൂഉപഭോഗബില്ലും കടം എഴുതിത്തള്ളല്‍ നിയമവുമായിരുന്നു അതില്‍ പ്രധാനമായവ. 1952ല്‍ കൃഷി മന്ത്രി ആയിരുക്കുമ്പോള്‍ ഉത്തര്‍പ്രദേശില്‍ ജന്മിത്വ സമ്പ്രദായം അവസാനിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. 1978 ഡിസംബര്‍ 23ന് കിസാര്‍ ട്രസ്റ്റ് എന്നൊരു എന്‍ജിഒയ്ക്കും അദ്ദേഹം രൂപം കൊടുത്തു. ഗ്രാമീണ ജനതയ്ക്ക് വിദ്യാഭ്യാസം നല്‍കുകയും കര്‍ഷകര്‍ അനുഭവിക്കുന്ന അനീതികള്‍ക്കെതിരെ പ്രതികരിക്കുകയും കര്‍ഷകരെ ഒന്നിപ്പിക്കുകയുമായിരുന്നു രാഷ്ട്രീയ രഹിതമായ ഈ സംഘടനയുടെ ലക്ഷ്യം.

കൃഷി- ഇന്ത്യന്‍ സമ്പദ്ഘടനയുടെ നട്ടെല്ല്: കൃഷിയാണ് നമ്മുടെ രാജ്യത്തിന്‍റെ സമ്പദ്ഘടനയുടെ നട്ടെല്ല്. മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ 16ശതമാനവും കാര്‍ഷികമേഖലയില്‍ നിന്നാണ്. ഇതിന് പുറമെ രാജ്യത്തെ 52ശതമാനത്തിനും തൊഴില്‍ നല്‍കുന്ന മേഖലയും ഇത് തന്നെയാണ്. സമ്പദ്ഘടനയുടെ വികസനത്തിന് കൃഷിയുടെ പങ്ക് വ്യക്തമാണ്. 17.8 ശതമാനമാണ് മൊത്ത അധികമൂല്യം. രാജ്യത്ത് നിന്നുള്ള കയറ്റുമതിയിലും കൃഷി നിര്‍ണായകമായ സംഭാവനയാണ് നല്‍കുന്നത്. 5020 കോടി ഡോളറിന്‍റെ കയറ്റുമതിയാണ് 2021-22ല്‍ കാര്‍ഷികമേഖലയില്‍ നിന്ന് നടത്തിയത്.

ഇന്ത്യന്‍ കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളികള്‍; രാജ്യത്ത് കാര്‍ഷികരംഗം നേരിടുന്ന വെല്ലുവിളികള്‍ വര്‍ദ്ധിച്ച് വരികയാണ്. കാലം തെറ്റിയെത്തുന്ന മഴയും വേനലും പോലുള്ള പ്രവചിക്കാനാകാത്ത കാലാവസ്ഥ വിളനാശത്തിന് കാരണമാകുന്നു. ഇത് കര്‍ഷകരെ കടക്കെണിയിലേക്ക് തള്ളി വിടുന്നു. രാജ്യത്ത് ഓരോ മണിക്കൂറിലും കടബാധ്യത മൂലം ഒരു കര്‍ഷകനോ കര്‍ഷകത്തൊഴിലാളിയോ ആത്മഹത്യ ചെയ്യുന്നു എന്നാണ് 2022ലെ ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയിലെ കാര്‍ഷിക മേഖല നേരിടുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്ന കണക്കുകളാണിത്. കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട ആത്മഹത്യകള്‍ 2022ന് ശേഷവും തുടരുകയാണ്. ഡിസംബര്‍ നാലിന് പുറത്ത് വന്ന കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം രാജ്യത്ത് 11,290 കര്‍ഷക ആത്മഹത്യകളാണ് നടന്നത്.

ആത്മഹത്യാ കണക്കുകള്‍: മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം കര്‍ഷക ആത്മഹത്യകള്‍ കഴിഞ്ഞ വര്‍ഷം അരങ്ങേറിയത്. 4248 കര്‍ഷകരാണ് ഇവിടെ ജീവനൊടുക്കിയത്. യഥാര്‍ത്ഥ കണക്കുകള്‍ ഇതിലും കൂടുതലായിരിക്കും. സംസ്ഥാനത്തെ ആത്മഹത്യകളില്‍ 38 ശതമാനവും കാര്‍ഷിക മേഖലയില്‍ നിന്നുള്ളതാണ്. കര്‍ഷക ആത്മഹത്യയില്‍ രണ്ടാം സ്ഥാനം കര്‍ണാടകയ്ക്കാണ്. 2392 പേരാണ് ഇവിടെ കഴിഞ്ഞ കൊല്ലം ജീവനൊടുക്കിയത്. തൊട്ടുപിന്നാലെ ആന്ധ്രാപ്രദേശുണ്ട്. 917പേരാണ് ഇവിടെ കഴിഞ്ഞ കൊല്ലം ജീവനൊടുക്കിയത്. തമിഴ്നാടാണ് നാലാം സ്ഥാനത്തുള്ളത്. 728 കര്‍ഷകര്‍ ഇവിടെ ജീവനൊടുക്കിയപ്പോള്‍ മധ്യപ്രദേശില്‍ 641 പേരാണ് ആത്മഹത്യ ചെയ്തത്.

ക്ഷേമപദ്ധതികള്‍: കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ വിവിധ ക്ഷേമപദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കുന്നുണ്ട്. ചെറുകിട കര്‍ഷകര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന പ്രധാന്‍മന്ത്രി കിസാന്‍ മാന്‍ ധന്‍ യോജന 2019 ലാണ് തുടങ്ങിയത്. പ്രകൃതി ക്ഷോഭം മൂലമുണ്ടാകുന്ന വിളനാശത്തിന് നഷ്ടപരിഹാരം നല്‍കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയാണ് പ്രധാനമന്ത്രി ഫസല്‍ ബിമാ യോജന. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് സ്കീം, ഇ നാം( ഇലക്ട്രോണിക് നാഷണല്‍ അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റ്) അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് തുടങ്ങിയവ കര്‍ഷകരുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് നടപ്പാക്കി വരുന്നു. മികച്ച വിപണി കണ്ടെത്താനും അടിസ്ഥാന സൗകര്യ വികസനത്തിനും ലക്ഷ്യമിട്ടുള്ള പദ്ധതികളാണിവ.

വയ്‌ക്കോല്‍ കത്തിക്കല്‍: പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് ഡല്‍ഹി സംസ്ഥാനങ്ങളില്‍ നടപ്പാക്കി വരുന്ന ഇന്‍സിദു മാനേജ്മെന്‍റ് ക്രോപ് റെസിഡു കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിച്ച് കളയാനുള്ള പദ്ധതിയാണ്. പഞ്ചാബ് ക്വിന്‍റലിന് 100 രൂപ എന്ന കണക്കില്‍ ഓരോ കര്‍ഷകനും ഈ പദ്ധതിയിലൂടെ നല്‍കുന്നു. ഹരിയാനയില്‍ ഈ അവശിഷ്ടങ്ങള്‍ കത്തിക്കാതെ കര്‍ഷകര്‍ക്ക് കൈമാറുന്നതിനാണ് സര്‍ക്കാര്‍ സഹായം നല്‍കുന്നത്.

പ്രധാനമന്ത്രി ഫസല്‍ ബിമ യോജന: വിള ഇന്‍ഷ്വറന്‍സിനായി പ്രധാന്‍മന്ത്രി ഫസല്‍ ബിമ യോജനയും റീ സ്ട്രക്ചേഡ് വെതര്‍ ബെയ്സ്ഡ് കോര്‍പ്പ് ഇന്‍ഷ്വറന്‍സ് സ്കീം നടപ്പാക്കി വരുന്നു. 2023-24 വര്‍ഷത്തേക്ക് 13625 കോടിയാണ് സര്‍ക്കാര്‍ അനുവദിച്ചത്. രാജ്യാന്താര ധാന്യ വര്‍ഷമായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപനം നടത്തിയപ്പോള്‍ ഇന്ത്യ അഞ്ച് ലക്ഷം അമേരിക്കന്‍ ഡോളറാണ് ധാന്യങ്ങളുടെ ഉത്പാദനത്തിനും സ്റ്റാര്‍ട്ട് അപ്പുകള്‍ക്കുമായി ഭക്ഷ്യ കാര്‍ഷിക സംഘടനയ്ക്ക് സംഭാവന നല്കിയത്.

ഉത്പാദനവുമായി ബന്ധപ്പെട്ട സഹായ പദ്ധതികള്‍: ഭക്ഷ്യോത്പാദനവ്യവസായത്തിന് പദ്ധിതിയിലൂടെ 10900 കോടി രൂപ അനുവദിച്ചു. വായ്പകളില്‍ 7.8ശതമാനം വര്‍ദ്ധനയുണ്ടായിട്ടുണ്ട്. 1998ല്‍ ആരംഭിച്ച കിസാന്‍ ക്രെഡിറ്റ് പദ്ധതി കര്‍ഷകരുടെ നിരവധി ആവശ്യങ്ങള്‍ പരിഹരിക്കുന്നു. ഓണ്‍ ലൈന്‍ കര്‍ഷക ലേലങ്ങള്‍ക്ക് ഇ നാം പദ്ധതിയും നടപ്പാക്കി വരുന്നു.

അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട്:അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് 2020 ജൂലൈയില്‍ ഒരു ലക്ഷം കോടിയാണ് അനുവദിച്ചത്. കര്‍ഷകര്‍ക്ക് രണ്ട് കോടി രൂപവരെ വായ്പ നല്‍കുന്ന പദ്ധതിയാണിത്. കര്‍ഷകര്‍ക്ക് വേണ്ട വിവരങ്ങള്‍ നല്‍കാനുള്ള സമഗ്ര പോര്‍ട്ടല്‍ സംവിധാനവും ഇതിന്‍റെ ഭാഗമായി ഒരുക്കിയിരിക്കുന്നു.

അഗ്രികള്‍ച്ചര്‍ 4.0: സുസ്ഥിര കൃഷി ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. പാരിസ്ഥിതിക ആഘാതം കുറച്ച് കൊണ്ട് സ്മാര്‍ട്ട് സാങ്കേതികതകള്‍ ഉപയോഗിച്ച് കാര്‍ഷികോത്പന്നങ്ങളുടെ അളവും ഗുണമേന്‍മയും വര്‍ദ്ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കാര്‍ഷിക വിപ്ലവകാരികള്‍; നമ്മുടെ രാജ്യം പ്രമുഖരായ പല കാര്‍ഷിക വിപ്ലവകാരികള്‍ക്കും ജന്മം നല്‍കിയിട്ടുണ്ട്. എം എസ് സ്വാമിനാഥന്‍ പോലുള്ളവരുടെ നാടാണ് നമ്മുടേത്. ഹരിത വിപ്ലവത്തിന്‍റെ പിതാവായാണ് ഇദ്ദേഹം അറിയപ്പെടുന്നത്. 1960കളിലും 70കളിലും ഇദ്ദേഹം നടത്തിയ പരിശ്രമങ്ങളാണ് രാജ്യത്തെ ഭക്ഷ്യസുരക്ഷിതത്വത്തിനും സ്വയം പര്യാപ്തയ്ക്കും കാരണം. അമ്മൈ മഹാലിംഗ നായിക്, നാരായണപ്പ തുടങ്ങിയവരും നമ്മുടെ കാര്‍ഷിക മേഖലയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കിയവരാണ്. കാര്‍ഷിക മേഖലയില്‍ നില്‍ക്കുന്നവരെ ആദരിക്കേണ്ടതിന്‍റെ ആവശ്യകതയാണ് ഈ ദിനം നമ്മെ ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിക്കുന്നത്.

Also Read:'വിത്തൗട്ട് മാത്തമാറ്റിക്‌സ് ഭൂമി വെറുമൊരു വട്ടപ്പൂജ്യം' ; ഇന്ന് ദേശീയ ഗണിത ശാസ്‌ത്ര ദിനം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.