ETV Bharat / bharat

സർവകക്ഷി യോഗത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനം നാളെയെന്ന് നാഷണല്‍ കോൺഫറൻസ്

author img

By

Published : Jun 20, 2021, 6:15 PM IST

മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, മെഹബൂബ മുഫ്തി എന്നിവരുൾപ്പെടെ വിവിധ പാർട്ടികളിലെ ഉന്നത നേതാക്കളെ യോഗത്തിലേക്ക് ക്ഷണിച്ചതായാണ് വിവരം.

 National Conference party ദേശീയ കോൺഫറൻസ് പാർട്ടി സർവകക്ഷി യോഗം ഫാറൂഖ് അബ്ദുല്ല Farooq Abdullah Jammu and Kashmi
ദേശീയ കോൺഫറൻസ് പാർട്ടിയുടെ സർവകക്ഷി സമ്മേളനം; പ്രഖ്യപനം നാളെ

ശ്രീനഗർ: കശ്‌മീർ വിഷയത്തില്‍ പ്രധാനമന്ത്രി വിളിച്ച സർവകക്ഷിയോഗത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ നാഷണല്‍ കോൺഫറൻസ് (എൻസി) പാർട്ടിയുടെ തീരുമാനം നാളെയെന്ന് എൻസി നേതാവ് നസീർ അസ്ലം വാനി.

പ്രധാനമന്ത്രിയുടെ വസതിയിൽ വ്യാഴാഴ്ച നടക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ജമ്മു കശ്മീരിലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളെ ടെലിഫോൺ വഴി ക്ഷണിച്ചിരുന്നു. മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, മെഹബൂബ മുഫ്തി എന്നിവരുൾപ്പെടെ വിവിധ പാർട്ടികളിലെ ഉന്നത നേതാക്കൾളെ യോഗത്തിലേക്ക് ക്ഷണിച്ചതായാണ് വിവരമെന്നും അസ്ലം വാനി പറഞ്ഞു.

അതേസമയം, സർവ കക്ഷി യോഗത്തെപ്പറ്റി താൻ ഫോണിലൂടെ അറിഞ്ഞതായി പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) പ്രസിഡന്‍റ് മെഹ്ബൂബ മുഫ്തി അറിയിച്ചു. എന്നാൽ ഔദ്യോഗിക ക്ഷണം ഇതുവരെ ലഭിച്ചിട്ടില്ലെന്നും മുഫ്തി പറഞ്ഞു.

അതേസമയം കേന്ദ്രമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവൽ, ഉന്നത സുരക്ഷ ഉദ്യോഗസ്ഥർ എന്നിവർ വെള്ളിയാഴ്ച ദേശീയ തലസ്ഥാനത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. കേന്ദ്രഭരണ പ്രദേശവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻ‌ഹയും മുതിർന്ന ഉദ്യോഗസ്ഥരുമായി ഇവർ ചർച്ച നടത്തിയിട്ടുണ്ട്.

Also read: കേന്ദ്ര ക്ഷണം ചർച്ച ചെയ്യാൻ ചേർന്ന പിഡിപി യോഗം പുരോഗമിക്കുന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.