ETV Bharat / bharat

പ്രവാസിയുമായി കോടികളുടെ ഇടപാട്; കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമറിന്‍റെ മകന്‍റെ വീഡിയോ വിവാദമാകുന്നു

Devendra Singh Tomar viral videos ചണംക്കൃഷിക്ക് ഭൂമിയിടപാടെന്ന പേരിൽ പ്രവാസിയുമായി ദേവേന്ദ്ര സിംഗ് തോമർ നടത്തിയതെന്ന് ആരോപിക്കുന്ന ഇടപാടുകളുടെ വീഡിയോകൾ ഇഡിയെ കൊണ്ട് അന്വേഷിക്കണമെന്ന് പ്രതിപക്ഷം

author img

By ETV Bharat Kerala Team

Published : Nov 15, 2023, 10:28 AM IST

Narendra Singh Tomar son  Devendra Singh Tomar viral videos on deals  Narendra Singh Tomar son viral videos on deals  mp polling  mp bjp dealing video  congress On Devendra Singh Tomar viral videos  Devendra Singh Tomar  നരേന്ദ്ര സിംഗ് തോമറിന്‍റെ മകന്‍റെ വീഡിയോ  ദേവേന്ദ്ര സിംഗ് തോമറിന്‍റെ വീഡിയോ  ദേവേന്ദ്ര സിംഗ് തോമറും പ്രവാസിയും വീഡിയോ  ദേവേന്ദ്ര സിംഗ് തോമർ വൈറൽ വീഡിയോ  മധ്യപ്രദേശ് തെരഞ്ഞെടുപ്പ്
Narendra Singh Tomar's son viral videos

ഗ്വാളിയോർ : തെരഞ്ഞെടുപ്പ് നടക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ മധ്യപ്രദേശിൽ ബിജെപിക്ക് തിരിച്ചടി. കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമറിന്‍റെ മകൻ (Narendra Singh Tomar s Son) ദേവേന്ദ്ര സിംഗ് തോമറും കാനഡയിൽ നിന്നുള്ള പ്രവാസിയും തമ്മിൽ നടത്തിയ പണമിടപാടുകളുടെ വീഡിയോകൾ വൈറലാകുന്നു (Devendra Singh Tomar viral videos). 18 കോടി, 21 കോടി, 100 കോടി, 10,000 കോടി രൂപ മൂല്യങ്ങളിലുള്ള വിവിധ ഇടപാടുകളുടെ മൂന്ന് സംഭാഷണം അടങ്ങിയ വീഡിയോകളാണ് പുറത്തുവന്നത് (viral videos on deals worth Crores).

മകനെ ന്യായീകരിച്ച് നരേന്ദ്ര സിംഗ് തോമർ രംഗത്തെത്തിയിരുന്നെങ്കിലും വിഷയം വലിയ വിവാദമായതോടെ തെരഞ്ഞെടുപ്പിൽ ബിജെപിയ്‌ക്ക് ഇത് കനത്ത തിരിച്ചടി നൽകുമെന്നാണ് വിലയിരുത്തല്‍. അതേസമയം, വീഡിയോ വ്യാജമാണെന്നും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പാർട്ടിയെ അപകീർത്തിപ്പെടുത്താനും വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കാനും കോൺഗ്രസ് ബോധപൂർവം നിർമിച്ച വീഡിയോ ആണ് ഇതെന്നും ബിജെപി നേതാവ് വി ഡി ശർമ ആരോപിച്ചു.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ ദേവേന്ദ്ര സിംഗ് പൊലീസിൽ പരാതി നൽകി. വീഡിയോ വ്യാജമാണെന്നും സംഭവത്തിന് പിന്നിലെ നിജസ്ഥിതി അന്വേഷണത്തിലൂടെ കണ്ടെത്തണമെന്നും ദേവേന്ദ്ര സിംഗ് ആവശ്യപ്പെട്ടു. ചണക്കൃഷിക്കായി വിദേശത്ത് 100 ഏക്കർ ഭൂമി വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ് ദേവേന്ദ്ര സിംഗ് എൻആർഐയുമായി സംസാരിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.

ഇടപാട് നടത്തിയെന്ന് പ്രവാസി : അതേസമയം, കാനഡയിൽ താമസിച്ചിരുന്നതായി അവകാശപ്പെടുന്ന എന്‍ആര്‍ഐ ജെയ്‌മാൻ ദീപ് എന്നയാളാണെന്ന് തിരിച്ചറിഞ്ഞു. ദേവേന്ദ്ര സിംഗ് തന്‍റെ സുഹൃത്താണെന്നും 20 വർഷമായി പരിചയം ഉണ്ടെന്നും ഖനനവുമായി ബന്ധപ്പെട്ട് പണമിടപാട് നടത്തിയിരുന്നതായും ജെയ്‌മാൻ അവകാശപ്പെട്ടു. മാർച്ചിൽ, ഇന്ത്യയിൽ വന്ന സമയത്ത് ചണവും കഞ്ചാവും കൃഷി ചെയ്യുന്ന കാര്യ ചർച്ച ചെയ്യാൻ ദേവേന്ദ്രയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നതായി ഇയാൾ കൂട്ടിച്ചേർത്തു.

ഇഡി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം : എന്നാൽ, സംഭവത്തിൽ ഇഡി അന്വേഷണം നടത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും വിഷയത്തിൽ പ്രതികരിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഭോപ്പാലിൽ ബിജെപി അഴിമതിയുടെ എല്ലാ റെക്കോഡുകളും മറികടന്നിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ആരോപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.