ETV Bharat / bharat

നെഹ്‌റുവിന്‍റെ ചിത്രം നീക്കിയതില്‍ പ്രതിഷേധം ശക്തം; തര്‍ക്കം ഒഴിവാക്കാന്‍ എംഎല്‍എമാരുടെ സമിതി രൂപീകരിച്ച് സ്‌പീക്കര്‍

MP Assembly portraits issue: മധ്യപ്രദേശ് നിയമസഭയിൽ മഹത് വ്യക്തികളുടെ ചിത്രങ്ങൾ സ്ഥാപിക്കുന്നതിൽ തീരുമാനമെടുക്കാൻ എംഎൽഎമാരുടെ സമിതി രൂപീകരിക്കുമെന്ന് സ്‌പീക്കർ നരേന്ദ്ര സിംഗ് തോമർ. നിയമസഭയിൽ നിന്ന് ജവഹർലാൽ നെഹ്‌റുവിന്‍റെ ചിത്രം നീക്കി അംബേദ്‌കറുടെ ചിത്രം സ്ഥാപിച്ചതിന് പിന്നാലെ പ്രതിഷേധം ഉയർന്നിരുന്നു.

Installing portraits in MP Assembly  Narendra Singh Tomar  Nehru portrait remove issue in MP  മധ്യപ്രദേശ് നിയമസഭ ചിത്ര വിവാദം  നിയമസഭാ വാർത്തകൾ  നരേന്ദ്ര സിംഗ് തോമർ  ജവഹർലാൽ നെഹ്‌റുവിന്‍റെ ചിത്രം നീക്കിയ സംഭവം  MP Assembly issue
Narendra Singh Tomar on MP Assembly portrait issue
author img

By ETV Bharat Kerala Team

Published : Dec 20, 2023, 8:14 PM IST

Updated : Dec 20, 2023, 9:42 PM IST

ഭോപ്പാൽ: മധ്യപ്രദേശ് നിയമസഭയിൽ മഹത് വ്യക്തികളുടെ ചിത്രങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാൻ എംഎൽഎമാരുടെ സമിതി രൂപീകരിക്കും. പുതുതായി തിരഞ്ഞെടുക്കപ്പെട്ട സ്‌പീക്കർ നരേന്ദ്ര സിംഗ് തോമറാണ് ഇക്കാര്യം അറിയിച്ചത്. നിയമസഭയിൽ നിന്ന് ജവഹർലാൽ നെഹ്‌റുവിന്‍റെ ചിത്രം നീക്കം ചെയ്‌തതിനെതിരെ പ്രതിഷേധം ഉയർന്നതിനാലാണ് പുതിയ നീക്കം.

സ്‌പീക്കറുടെ കസേരയുടെ പിന്നിലെ ചുമരിലായിരുന്നു നെഹ്‌റുവിന്‍റെ ചിത്രം സ്ഥാപിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ജൂലൈയിൽ നെഹ്‌റുവിന്‍റെ ചിത്രം മാറ്റി ഭരണഘടനാ ശിൽപി ബി ആർ അംബേദ്‌കറുടെ ചിത്രം ഇതേ സ്ഥലത്ത് സ്ഥാപിയ്‌ക്കുകയായിരുന്നു. ഇതിനെതിരെ പ്രതിപക്ഷ നേതാവ് ഉമംഗ് സിംഗ്ഹാറും മറ്റ് കോൺഗ്രസ് എംഎൽഎമാരും നിയമസഭയിൽ എതിർപ്പ് അറിയിച്ചിരുന്നു. എന്നാൽ ഇത്തരം വിഷയങ്ങളിൽ തീരുമാനമെടുക്കുന്നതിനായി സമിതി രൂപീകരിക്കുമെന്ന് നരേന്ദ്ര സിംഗ് തോമർ പറഞ്ഞു.

മധ്യപ്രദേശിലെ പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം തിങ്കളാഴ്‌ചയാണ് നടന്നത്. രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയായ നെഹ്‌റുവിന്‍റെ ചിത്രം പുനഃസ്ഥാപിക്കണമെന്ന് സിംഗ്ഹാർ ആവശ്യപ്പെട്ടു. ആദ്യ ആഭ്യന്തര മന്ത്രിയായിരുന്ന സർദാർ വല്ലഭായ് പട്ടേലിന്‍റെ ചിത്രവും സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

വിഷയത്തിൽ ആവശ്യമായ നിലപാടുകൾ കൈക്കൊള്ളുന്നതിനായി സ്‌പീക്കർ നിയമസഭാംഗങ്ങളുടെ ഒരു സമിതിയെ നിയമിച്ച് അതിന്‍റെ ശുപാർശകളുടെ അടിസ്ഥാനത്തിൽ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ബിജെപി എംഎൽഎ കൈലാഷ് വിജയവർഗിയ പറഞ്ഞു.

മുഖ്യമന്ത്രി പറഞ്ഞതിങ്ങനെ: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. ഗവർണറുടെ പ്രസംഗം നടക്കുന്നതിന് ശേഷമുള്ള ദിവസം വരെ സഭയിൽ മറ്റ് വിഷയങ്ങളൊന്നും ഉന്നയിക്കാനാവില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എന്നാൽ പ്രതിപക്ഷത്തിന് നാളെ നിയമ സഭയിൽ വിഷയം വീണ്ടും ഉന്നയിക്കാമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ കോൺഗ്രസ് എംഎൽഎമാർ നിയമസഭാ മന്ദിരത്തിന് പുറത്ത് പ്രതിഷേധം നടത്തിയിരുന്നു. നെഹ്‌റു, അംബേദ്‌കർ, സർദാർ വല്ലഭായ് പട്ടേൽ എന്നിവരുടെ ചിത്രങ്ങൾ പിടിച്ച് മുദ്രാവാക്യം വിളിച്ചാണ് എംഎൽഎമാർ പ്രതിഷേധം നടത്തിയത്. തുടർന്ന് സുരക്ഷാ ജീവനക്കാർ ഇവരെ തടയുകയും ചിത്രങ്ങൾ വാങ്ങിവെച്ച ശേഷം സഭയിലേക്ക് കടത്തിവിടുകയും ചെയ്‌തു. എന്നാൽ നിയമസഭാ മന്ദിരത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് എംഎൽഎമാർ നിയമസഭാ മന്ദിരത്തിനുള്ളിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രകടനം നടത്തി.

കഴിഞ്ഞ സമ്മേളനത്തിൽ മാത്രമാണ് നെഹ്‌റുവിന്‍റെ ചിത്രം മാറ്റി അംബേദ്‌കറുടെ ചിത്രം സ്ഥാപിച്ചതെന്ന് നിയമസഭാ പ്രിൻസിപ്പൽ സെക്രട്ടറി എപി സിംഗ പറഞ്ഞിരുന്നു. അന്നത്തെ സ്‌പീക്കറായ ഗിരീഷ് ഗൗതം ചിത്രം മാറ്റിസ്ഥാപിക്കാൻ നിർദ്ദേശിച്ചിരുന്നു. ചിത്രം പഴകിയതാണെന്നാണ് കാരണം പറഞ്ഞത്.

അംബേദ്‌കറുടെ 125-ാം ജന്മവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്‍റെ ചിത്രം സ്ഥാപിക്കാൻ സ്‌പീക്കർ നിർദ്ദേശിക്കുകയായിരുന്നു. നെഹ്‌റുവിന്‍റെ ചിത്രം സൂക്ഷിച്ച് വച്ചിട്ടുണ്ടെന്നും സിംഗ് പറഞ്ഞു. എന്നാൽ നെഹ്‌റുവിനെ ബിജെപി അനാദരിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.

അംബേദ്‌കറുടെ ചിത്രം നിയമസഭയിൽ പ്രദർശിപ്പിച്ചതിനെ സ്വാഗതം ചെയ്യുന്നതായും കോൺഗ്രസ് അറിയിച്ചു. എന്നാൽ മഹാത്മാഗാന്ധിയുടെയും നെഹ്‌റുവിന്‍റെയും ഫോട്ടോയ്‌ക്കൊപ്പം അംബേദ്‌കറുടെ ചിത്രം സ്ഥാപിക്കാമായിരുന്നുവെന്നാണ് കോൺഗ്രസ് പറഞ്ഞത്.

Also read: 'നിയമസഭയിലെ സവര്‍ക്കറുടെ ചിത്രം നീക്കാനുള്ള തീരുമാനം സ്‌പീക്കറുടേത്, ചിത്രം ഉള്‍പ്പെടുത്തിയത് ബിജെപി സര്‍ക്കാര്‍': സിദ്ധരാമയ്യ

Last Updated : Dec 20, 2023, 9:42 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.